ടൂറിസം ഭൂപടത്തിൽ ദക്ഷിണേന്ത്യയെ മുൻനിരയിലെത്തിക്കാൻ ദക്ഷിൺ ഭാരത് ഉത്സവ്

Dakshin Bharat Utsav by FKCCI ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ വിനോദസഞ്ചാര മേഖലകളെ പങ്കെടുപ്പിച്ചുകൊണ്ട് ബാംഗളൂരിൽ സംഘടിപ്പിക്കുന്ന ദക്ഷിൺ ഭാരത് ഉത്സവ് 2024" ൻറെ ബ്രോഷർ പ്രകാശനം ജെസ്സി ലോറൻസ്, കെ. ശിവ ഷൺമുഖം, എം ജി ബാലകൃഷ്ണ, ജോസ് പ്രദീപ് എന്നിവർ ചേർന്ന് നിർവ്വഹിക്കുന്നു.

ബാംഗ്ലൂർ പാലസ് ഗ്രൗണ്ടിലെ പ്രിൻസസ് ഷെറൈനിൽ ഈ മാസം 15, 16 തീയതികളിലാണ് ഈ മെഗാ സൗത്ത് ഇന്ത്യൻ ടൂറിസം മേള നടത്തുന്നത്.

കൊച്ചി: ഫെഡറേഷൻ ഓഫ് കർണാടക ചേംബർ ഓഫ് കൊമേഴ്സ് ആൻറ് ഇൻറസ്ട്രീസ് (FKCCI), കർണാടക സർക്കാർ ടൂറിസം വകുപ്പിൻറെ സഹകരണത്തോടെ, ടൂറിസം ഭൂപടത്തിൽ ദക്ഷിണേന്ത്യയെ മുൻ നിരയിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ  ''ദക്ഷിൺ ഭാരത് ഉത്സവ് 2024" സംഘടിപ്പിക്കുന്നു.

ബാംഗ്ലൂർ പാലസ് ഗ്രൗണ്ടിലെ പ്രിൻസസ് ഷെറൈനിൽ ഈ മാസം 15, 16 തീയതികളിലാണ് ഈ മെഗാ സൗത്ത് ഇന്ത്യൻ ടൂറിസം മേള നടത്തുന്നത്. 

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ വിനോദസഞ്ചാര മേഖലകളിലെ നിക്ഷേപ സാധ്യതകളും തൊഴിലവസരങ്ങളും ലോകത്തിനു മുന്നിൽ തുറന്നു കാണിക്കുകയെന്നതാണ് മേളയുടെ ലക്ഷ്യമെന്ന് എഫ് കെ സി സിഐ വൈസ് ചെയർമാൻ എം ജി ബാലകൃഷ്ണ, ഡയറക്ടർ ജെസ്സി ലോറൻസ്, ഡി ബി യു ചെയർമാൻ കെ. ശിവ ഷൺമുഖം എന്നിവർ കൊച്ചിയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. അതിരുകളില്ലാത്ത വളർച്ച സാധ്യതകളുള്ള ടൂറിസം വ്യവസായത്തിലെ പങ്കാളികളെ ശാക്തീകരിക്കുന്നതിന് സൂക്ഷ്മതയോടെയും ഊർജ്ജസ്വലമായും രൂപകൽപ്പന ചെയ്തിരിക്കുന്ന രണ്ടു ദിവസത്തെ പരിപാടിയിൽ പങ്കെടുക്കുന്നവർക്ക് ആകർഷകമായ വിവിധ പ്രോഗ്രാമുകളാണ് വാഗ്ദാനം ചെയ്യുന്നത്.

ടൂറിസം നിക്ഷേപ സംഗമം, സമ്പന്നമായ സംസ്കാരം, വ്യത്യസ്‌തങ്ങളായ പാചകരീതികൾ എന്നിവയുടെ പ്രദർശനം, ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ വിനോദസഞ്ചാര മേഖലകളുടെ ആകർഷണങ്ങൾ, കോൺഫ്രറൻസുകൾ, ബി 2 ബി, ബി 2 ജി ചർച്ചകളിലൂടെ അമൂല്യമായ നെറ്റ്‌വർക്കിംഗ് അവസരങ്ങൾ കണ്ടെത്തുക തുടങ്ങിയ നിരവധി പ്രോഗ്രാമുകളുടെ ഒരു നിര തന്നെ ഇവിടെ ഒരുക്കിയിട്ടുണ്ട്. എക്സ്പോഷർ, നെറ്റ് വർക്കിംഗ്, നേരിട്ടുള്ള ഉപഭോത്കൃത ഇടപാടുകൾ, ബിസിനസ് വളർച്ചയ്ക്കുള്ള അവസരങ്ങൾ എന്നിവയിലൂടെ ദക്ഷിൺ ഭാരത് ഉത്സവത്തിൽ പങ്കെടുക്കുന്ന വ്യവസായികളുടെ വിപണിസാന്നിധ്യം വർദ്ധിക്കുന്നതിനൊപ്പം ബിസിനസിനോട് കൂടുതൽ അടുപ്പിക്കാനും, പഠിക്കാനും, വളർന്നുവരാനുമുള്ള ഒരു പ്ലാറ്റ്ഫോം സൃഷ്ടിക്കുക കൂടിയാകുമിത്. ടൂറിസം ഓർഗനൈസേഷനുകളുടെ ദൃശ്യപരതയും വ്യാപനവും വർദ്ധിപ്പിക്കാനുള്ള അസാധാരണ അവസരം കൂടിയാകുമിത്. 

ഇന്ത്യയിലെ ഏറ്റവും പഴയതും, രാജ്യത്തെ ആദരണീയവുമായ എഫ്.കെ.സി.സിഐയും കർണാടക ടൂറിസം വകുപ്പും തമ്മിലുള്ള സഹകരണം ടൂറിസം വ്യവസായത്തിൻറെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും, ലോക  ടൂറിസം ഭൂപടത്തിൽ ദക്ഷിണേന്ത്യയെ മുൻനിരയിലേക്ക് നയിക്കാനും മേള അവസരമാകുമെന്നും അവർ അഭിപ്രായപ്പെട്ടു. 

മേളയുടെ ഭാഗമായി കൊച്ചിയിൽ നടത്തിയ റോഡ്‌ഷോയുടെ ഉദ്‌ഘാടനം കെടിഎം പ്രസിഡൻറ് ജോസ് പ്രദീപ് നിർവ്വഹിച്ചു. ചാണ്ടി ഗ്രൂപ്പ് സി ഇ ഒ അലൻ കുരുവിള, എഫ് കെ സി സി ഐ ഭാരരവാഹികൾ  എന്നിവർ  ചടങ്ങിൽ സന്നിഹിതരായിരുന്നു. രാജ്യത്തെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായി ദക്ഷിണേന്ത്യയെ  ഉയർത്തിക്കാട്ടാനും ടൂറിസം മേഖലയിൽ നിക്ഷേപം നടത്താൻ  താല്പര്യമുള്ള എസ് എം ഇകളെ ക്ഷണിക്കുന്നതിനുമായി സംഘടിപ്പിച്ച റോഡ് ഷോക്ക് ജനങ്ങളിൽ നിന്നും ടൂറിസം മേഖലയിൽ നിന്നും  മികച്ച പ്രതികരണമാണ് ലഭിച്ചത്.

Comments

    Leave a Comment