ദുബൈ സ്വകാര്യ സ്‍കൂളുകളില്‍ അടുത്ത വര്‍ഷവും ഫീസ് കൂടില്ല.

No increase in fees at Dubai private schools next year.

2018-19 അദ്ധ്യയന വര്‍ഷം രക്ഷിതാക്കളുടെ സാമ്പത്തിക ഭാരം ലഘൂകരിക്കാന്‍ ലക്ഷ്യമിട്ട് ദുബൈ ഭരണകൂടം സ്‍കൂള്‍ ഫീസ് വര്‍ദ്ധിപ്പിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിരുന്നു. 2022-23 അക്കാദമിക വര്‍ഷത്തിലും ഫീസ് വര്‍ദ്ധിപ്പിക്കാന്‍ അധികൃതര്‍ അനുമതി നല്‍കാത്തതിനാൽ തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് ദുബൈയില്‍ സ്‍കൂള്‍ ഫീസ് വര്‍ദ്ധനാവില്ലാതെ തുടരുന്നത്.

ദുബൈ: ഫീസ് വര്‍ദ്ധിപ്പിക്കാന്‍  അധികൃതര്‍ അനുമതി നല്‍കാത്തതിനാൽ ദുബൈയിലെ സ്വകാര്യ സ്‍കൂളുകളില്‍ (Private Schools in Dubai) ഈ വര്‍ഷവും ( 2022-23 അക്കാദമിക വര്‍ഷം) ഫീസ് കൂടില്ല . 

രക്ഷിതാക്കളുടെ സാമ്പത്തിക ഭാരം ലഘൂകരിക്കുക എന്ന ലക്ഷ്യത്തോടെ ദുബൈ ഭരണകൂടം 2018-19 അദ്ധ്യയന വര്‍ഷം സ്‍കൂള്‍ ഫീസ് വര്‍ദ്ധിപ്പിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിരുന്നു. തൊട്ടടുത്ത വര്‍ഷം പരമാവധി 4.14 ശതമാനം വരെ ഫീസ് വര്‍ദ്ധിപ്പിക്കാന്‍ അനുമതി നല്‍കിയിരുന്നുവെങ്കിലും തുടർന്നുള്ള വർഷങ്ങളിൽ ഫീസ് വര്‍ദ്ധനവുണ്ടായിട്ടില്ല. അങ്ങനെ കണക്കാക്കുമ്പോൾ തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് ദുബൈയില്‍ സ്‍കൂള്‍ ഫീസ് വര്‍ദ്ധനാവില്ലാതെ  തുടരുന്നത്.

ദുബൈ നോളജ് ആന്റ് ഹ്യൂമണ്‍ ഡെവലപ്‍മെന്റ് അതോരിറ്റി (Dubai Knowledge and Human Development Authority) യുടെ പരിശോധനയുടെയും ശമ്പളവും (Salary) വാടകയും (Rent) മറ്റ് ചെലവുകളും ഉള്‍പ്പെടെ സ്‍കൂള്‍ നടത്തിപ്പിനുള്ള ചെലവ് (Expense) കണക്കാക്കുന്ന എജ്യൂക്കേഷന്‍ കോസ്റ്റ് ഇന്‍ഡക്സിന്റെയും (Education Cost Index) അടിസ്ഥാനത്തിലാണ്  സ്‍കൂളുകള്‍ക്ക് ഫീസ് വര്‍ദ്ധിപ്പിക്കാന്‍ അനുമതി നല്‍കേണ്ടതുണ്ടോ എന്ന് അധികൃതര്‍ തീരുമാനിക്കുന്നത്. ദുബൈ സ്റ്റാറ്റിസ്റ്റിക്സ് സെന്ററാണ് (Dubai Statistics Center) ഇതിനായി എജ്യുക്കേഷന്‍ കോസ്റ്റ് ഇന്‍ഡക്സ് തയ്യാറാക്കുന്നത്. ഈ പ്രാവശ്യത്തെ  റിപ്പോര്‍ട്ടുകള്‍ പ്രകാരം ഫീസ് വര്‍ദ്ധിപ്പിക്കേണ്ടതില്ലെന്ന തീരുമാനമാണ് അധികൃതര്‍ കൈക്കൊണ്ടത്. 

2021 ഫെബ്രുവരി മുതല്‍ ദുബൈയിലെ സ്വകാര്യ സ്‍കൂളുകളില്‍ പ്രവേശനം നേടുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം 5.8 ശതമാനം വര്‍ദ്ധിച്ചിട്ടുണ്ടെന്ന് കണക്കുകള്‍ പറയുന്നു.  21 പുതിയ സ്‍കൂളുകള്‍  കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ കൂടി ആരംഭിച്ചതോടെ ദുബൈ എമിറേറ്റിലെ സ്വകാര്യ സ്‍കൂളുകളുടെ എണ്ണം 215 ആയി.  

സ്‍കൂള്‍ ഫീസ് വര്‍ദ്ധനവ്  ഈ വര്‍ഷവും ഇല്ല എന്നുള്ള പ്രഖ്യാപനം പ്രവാസി രക്ഷിതാക്കള്‍ക്ക് നല്‍കുന്ന ആശ്വാസവും ചില്ലറയല്ല. ഈ പ്രഖ്യാപനത്തെ ഇരു കയ്യും നീട്ടി സ്വാഗതം ചെയ്തിരിക്കുകയാണ് രക്ഷിതാക്കള്‍. മക്കളുടെ വിദ്യാഭ്യാസത്തിനായിട്ടുള്ള രക്ഷിതാക്കളുടെ അമിത സാമ്പത്തിക ഭാരത്തിന് നല്ല ആശ്വാസമാണ് ഇതുവഴി ഉണ്ടായിരിക്കുന്നത്.

Comments

    Leave a Comment