ഇന്ത്യയിൽ ആദ്യമായി നടന്ന ഇന്‍റർനാഷണൽ സ്പോർട്സ് സമ്മിറ്റ് പരിപാടിയിലാണ് ലോർഡ്‌സ് എഫ് എ യുടെ പ്രഖ്യാപനം.
കൊച്ചിയുടെ കായിക സ്വപ്‌നങ്ങൾക്ക് പുതിയ മാനങ്ങൾ നൽകിക്കൊണ്ട് ലോർഡ്സ് എഫ് എ കൊച്ചി വമ്പൻ പദ്ധതികൾ പ്രഖ്യാപിച്ചു.
ഇന്ത്യയിൽ ആദ്യമായി നടന്ന ഇന്‍റർനാഷണൽ സ്പോർട്സ് സമ്മിറ്റ് പരിപാടിയിലാണ് ലോർഡ്‌സ് എഫ് എ യുടെ പ്രഖ്യാപനം. ഉച്ചകോടി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത് ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ് ആയിരുന്നു. ബഹുമാനപ്പെട്ട കായിക മന്ത്രി ശ്രീ. വി. അബ്ദുറഹിമാൻ, നിയമസഭാ സ്പീക്കർ ശ്രീ. എ.എൻ. ഷംസീറും മറ്റ് മന്ത്രിമാരും പങ്കെടുത്തു.
20000 പേർക്കിരിക്കാവുന്ന ഫിഫ സ്റ്റാൻഡേർഡ് സ്റ്റേഡിയം, ആറ് ബാഡ്മിന്റൺ കോർട്ട്, മൾട്ടി പർപ്പസ് സ്പോർട്സ് ഇൻഡോർ സ്റ്റേഡിയം, ഒളിമ്പിക് സൈസ് അക്വാറ്റിക് സെന്‍റർ, സ്കേറ്റിങ് പാർക്ക്, ക്രിക്കറ്റ് നെറ്റ്സ്, ടെന്നീസ് കോർട്ട്, ഹൈ പെർഫോമൻസ് സെന്റർ, സി ബി എസ് ഇ സ്കൂൾ, ഫൺ സിറ്റി, ഓഡിറ്റോറിയം എന്നിവയാണ് ലോർഡ്സ് ന്‍റെ കൊച്ചിയിലെ പ്രൊജെക്ടുകൾ.
1971 ൽ ആരംഭിച്ച ലോർഡ്സ് എഫ് എ സമീപ കാലത്ത് മികച്ച പ്രവർത്തനമാണ് കാഴ്ച വച്ചത്. സംസ്ഥാന തല മത്സരങ്ങളിലും നാഷണൽ ലെവൽ മത്സരങ്ങളിലും ലോർഡ്സ് എഫ് എ യുടെ കളിക്കാർ മികച്ച പ്രകടനമാണ് കഴിഞ്ഞ വര്ഷം കാഴ്ച വച്ചത്.
കൊച്ചിയിൽ ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കും പ്രത്യേക പരിശീലന കേന്ദ്രവും പാവപെട്ട കുട്ടികൾക്ക് സൗജന്യ പരിശീലനവും ലോർഡ്സ് നല്‍കുന്നുണ്ട്.
Comments