നിലവിലെ സാഹചര്യത്തിൽ 3 ഓഹരികളാണ് തിങ്കാഴ്ച വാങ്ങാനായി വിദഗ്ധൻ നിർദേശിക്കുന്നത്. ഈ ഓഹരികൾ കണ്ണടച്ച് വാങ്ങേണ്ടെന്നും അദ്ദേഹം പറഞ്ഞു. ഓഹരികളുടെ ലക്ഷ്യവില, സ്‌റ്റോപ്പ് ലോസ്, പരഗണിക്കേണ്ട നിലവാരം, അവസരത്തിന്റെ കാരം എന്നിവ ബ്രോക്കറേജ് വ്യക്തമാക്കുന്നുണ്ട്.
കഴിഞ്ഞ വാരാന്ത്യം നഷ്ടത്തിലാണ് ഓഹരി വിപണി വ്യാപാരം അവസാനിപ്പിച്ചത്.
ദുർബലമായ ആഗോള സൂചനകൾക്കിടയിൽ ആഭ്യന്തര ഇക്വിറ്റി വിപണികൾ വെള്ളിയാഴ്ച തുടർച്ചയായ രണ്ടാം ദിവസവും ഇടിവ് തുടർന്നു. എല്ലാ പ്രധാന മേഖലകളിലെയും മൊത്തത്തിലുള്ള വിൽപന സമ്മർദ്ദവും ആഗോള വിപണിയിലെ തളർച്ചയും വ്യാപാരികളുടെ വികാരത്തെ ബാധിച്ചു.
ബിഎസ്‌ഇ സെൻസെക്‌സ് 259.52 പോയിന്റ് താഴ്ന്ന് 62,979.37ലും എൻഎസ്‌ഇയുടെ നിഫ്റ്റി 50 105.75 പോയിന്റ് ഇടിഞ്ഞ് 18,665.50ലും എത്തി. ബിഎസ്‌ഇ മിഡ്‌ക്യാപ്, സ്‌മോൾക്യാപ് സൂചികകൾ ഒരു ശതമാനത്തിലധികം ഇടിഞ്ഞതിനാൽ ബ്രോഡർ മാർക്കറ്റുകൾ മികച്ച പ്രകടനം കാഴ്ചവച്ചു. ഫിയർ ഗേജ് ഇന്ത്യ VIX ഏകദേശം 3 ശതമാനം ഇടിഞ്ഞ് 11.24 ലെവലിലെത്തി.
വിപണികളും അടുത്തവാരവും
റഷ്യയിലെ പട്ടാള നീക്കങ്ങൾ, യുഎസ് ജിഡിപി കണക്കുകൾ, ആഗോള എണ്ണ വിപണി, കേന്ദ്ര ബാങ്കുകളുടെ നയ പ്രഖ്യാപനങ്ങൾ എന്നിങ്ങനെ വരും വാരത്തെ കാത്തിരിക്കുന്ന പ്രധാന സംഗതികൾ വളരെയധികമാണ്. ആഗോള സൂചികകളിൽ സമ്മർദം ശക്തമായിരിക്കുമെന്നു ഇതിൽ നിന്ന് മനസിലാക്കാം. ഇന്ത്യൻ സൂചികകൾ റെക്കോഡുകൾക്ക് അരികെ നിൽക്കുന്നതുകൊണ്ട് ലാഭമെടുപ്പും തള്ളിക്കളയാൻ സാധിക്കില്ല.
ദേശീയ ഓഹരി സൂചികയായി നിഫ്റ്റിക്ക് 18,650 ലെവലിന് മുകളിൽ തുടരുന്നതു വരെ സൂചിക പുതു ഉയരം താണ്ടാനുള്ള പ്രവണത കാണിച്ചു കൊണ്ടിരിക്കുമെന്നു ചോയിസ് ബ്രോക്കിംഗിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടർ സുമീത് ബഗാഡിയ കരുതുന്നു. ബാങ്ക് നിഫ്റ്റിക്ക് 44,000 ലെവൽ കടുത്ത പ്രതിരോധം ആണെന്നും, ഈ ലെവലിന് മുകളിലെത്തിയാൽ മാത്രം പുതിയ അവസരങ്ങൾ പ്രതീക്ഷിച്ചാൽ മതിയെന്നും അദ്ദേഹം പറഞ്ഞു.
നിലവിലെ സാഹചര്യത്തിൽ 3 ഓഹരികളാണ് തിങ്കാഴ്ച വാങ്ങാനായി വിദഗ്ധൻ നിർദേശിക്കുന്നത്. ഈ ഓഹരികൾ കണ്ണടച്ച് വാങ്ങേണ്ടെന്നും അദ്ദേഹം പറഞ്ഞു. ഓഹരികളുടെ ലക്ഷ്യവില, സ്‌റ്റോപ്പ് ലോസ്, പരഗണിക്കേണ്ട നിലവാരം, അവസരത്തിന്റെ കാരം എന്നിവ ബ്രോക്കറേജ് വ്യക്തമാക്കുന്നുണ്ട്.
ഭാരതി എയർടെൽ (Bharti Airtel)
പരിഗണിക്കേണ്ട നിലവാരം: 854.80 രൂപ
ലക്ഷ്യവില: 882 രൂപ
സ്‌റ്റോപ്പ് ലോസ്: 832 രൂപ
നിലവിലെ ഓഹരി വില: 851.30 രൂപ
52 വീക്ക് ഹൈ/ ലോ: 888.75 രൂപ/ 628.75 രൂപ
ഓഹരി വില നീക്കങ്ങൾ സ്‌ട്രോംഗ് ബുള്ളിഷ് സ്വഭാവം പ്രതിഫലിപ്പിക്കുന്നു. സ്‌റ്റോക്ക് നിലവിൽ അതിന്റെ 20 സിമ്പിൾ ഡിഎംഎയ്ക്ക് മുകളിൽ വ്യാപാരം ചെയ്യുന്നു. RSI, MACD ഇൻഡ്‌ക്കേറ്ററുകൾ പോസിറ്റീവിറ്റി സൂചിപ്പിക്കുന്നു. ഇത് ഹ്രസ്വകാലത്ത് ബുള്ളിഷ് ട്രെൻഡ് വ്യക്തമാക്കുന്നു.
ഏഷ്യൻ പെയിന്റ്‌സ് (Asian Paints)
പരിഗണിക്കേണ്ട നിലവാരം: 3,297.70 രൂപ
ലക്ഷ്യവില: 3,460 രൂപ
സ്‌റ്റോപ്പ് ലോസ്: 3,200 രൂപ
നിലവിലെ ഓഹരി വില: 3,297 രൂപ
52 വീക്ക് ഹൈ/ ലോ: 3,582.90 രൂപ/ 2,674.95 രൂപ
നിലവിൽ ഓഹരി 3,297 ലെവലിൽ ആണ്. 3,345 രൂപ ലെവലിൽ ഓഹരി തിരുത്തൽ നേരിട്ടു. എന്നാൽ 20 ദിന ഇഎംഎ ലെവലായ 3,240 ലെവലിൽ നിന്ന് ഓഹരി പിന്തുണ നേടി. പ്രതിദിന ചാർട്ടിൽ ഓഹരി ബുള്ളിഷ് ക്യാൻഡിൽ രൂപപ്പെടുത്തി. 3,345 ലെവൽ പിന്നിടുന്ന പക്ഷം ഓഹരിയുടെ അടുത്ത പ്രതിംേരാധം 3,460 ലെവൽ ആകും. ആർഎസ്‌ഐ 64 ലെവിൽ ആണ്. ഈ ഓഹരിയുടെ കുതിപ്പിനുള്ള ശക്തിയെ സൂചിപ്പിക്കുന്നു.
സൺഫാർമ (Sun Pharma)
പരിഗണിക്കേണ്ട നിലവാരം: 991 രൂപ
ലക്ഷ്യവില: 1,023 രൂപ
സ്‌റ്റോപ്പ് ലോസ്: 975 രൂപ
നിലവിലെ ഓഹരി വില: 990.15 രൂപ
52 വീക്ക് ഹൈ/ ലോ: 1,072.15 രൂപ/ 808.50 രൂപ
കഴിഞ്ഞ ഒരാഴ്ചയായി 981- 995 രൂപയിൽ തുടരുകയും, 980 ലെവലിനു മുകളിൽ ഏകീകരിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ഈ ബ്രേക്കൗട്ടും, റീടെസ്റ്റിംഗും അവസരത്തെ സൂചിപ്പിക്കുന്നു. ആർഎസ്‌ഐ പോസിറ്റീവ് ക്രോസ്ഓവറിന്റെ വക്കിലും മുകളിലേയ്ക്കുള്ള പ്രവണത ശക്തിപ്പെടുത്തുകയും ചെയ്യുന്നു. സൺഫാർമയുടെ ഓഹരി വില നിലവിൽ 20- 50- 100- 200 ഇഎംഎയ്ക്കു മുകളിലാണ്. ഇത് ശക്തി വെളിവാക്കുന്നു.
ബോളിംഗർ ബാൻഡും വിപുലീകരണത്തെ സൂചിപ്പിക്കുന്നു. നിലവിലെ സാഹചര്യത്തിൽ ഈ ഫാർമ ഓഹരി നിക്ഷേപകരെ ആകർഷിക്കുന്നുവെന്നു പറയാം.
Comments