ഇന്ത്യയിൽ ടെട്രാ പാക്കിൽ എത്തിയ ആദ്യത്തെ ബ്രാൻഡാണ് ഫ്രൂട്ടി. നിരവധി ജനപ്രിയ ഉൽപ്പന്നങ്ങൾ പാർലെ അഗ്രോയ്ക്ക് ഉണ്ടെങ്കിലും എന്നാൽ ഫ്രൂട്ടി അവരുടെ മൊത്തം വിൽപ്പനയുടെ 48% ശതമാനത്തോളമായി മുൻനിരയിൽ തന്നെ തുടരുന്നു.
ശീതള പാനീയ വിപണിയിൽ ലോകമെമ്പാടും കടുത്ത മത്സരമാണ് നിലനിൽക്കുന്നത്. ഈ മത്സരം വിജകരമായി അതിജീവിച്ച് ഇന്ത്യയിൽ രണ്ട് ഉത്പന്നങ്ങളായി മുന്നേറിയിരിക്കുകയാണ് ഫ്രൂട്ടിയും ആപ്പി ഫിസ്സും. ഇവാ രണ്ടും ഇന്ന് ഇന്ത്യയുടെ സ്വന്തം പാനീയം പോലെയാണ് . അത്രയ്ക്കും ജനപ്രിയമാണ് നമ്മുടെ രാജ്യത്ത്ഈ പാനീയങ്ങൾ.
ഇന്ത്യയിൽ ടെട്രാ പാക്കിൽ എത്തിയ ആദ്യത്തെ ബ്രാൻഡാണ് ഫ്രൂട്ടി. നിരവധി ജനപ്രിയ ഉൽപ്പന്നങ്ങൾ പാർലെ അഗ്രോയ്ക്ക് ഉണ്ടെങ്കിലും എന്നാൽ ഫ്രൂട്ടി അവരുടെ മൊത്തം വിൽപ്പനയുടെ 48% സ്‌തതമാനത്തോളമായി മുൻനിരയിൽ തന്നെ തുടരുന്നു.
ഇന്ത്യൻ പാനീയ വിപണിയിലെ ഈ വിപ്ലവത്തിന് പിന്നിലെ നാദിയ ചൗഹാൻ എന്ന സ്ത്രീയുടെ പങ്ക് എടുത്ത് പറയേണ്ടത് തന്നെയാണ്. ഇന്ത്യയിലെ മുൻനിര എഫ്എംസിജി കമ്പനികളിലൊന്നായ പാർലെ അഗ്രോയുടെ ചീഫ് മാർക്കറ്റിംഗ് ഓഫീസറും ജോയിന്റ് മാനേജിംഗ് ഡയറക്ടറുമാണ് നാദിയ ചൗഹാൻ പാർലെ അഗ്രോയുടെ ഉടമ പ്രകാശ് ചൗഹാന്റെ മകളാണ്. തന്ത്രപരമായ കാഴ്ചപ്പാടും കഴിവുകളും കൊണ്ട് അവർ പാർലെ അഗ്രോയെ വലിയ ഉയരങ്ങളിലെത്തിച്ചു. മൂത്ത സഹോദരി ഷൗന ചൗഹാൻ കമ്പനിയുടെ സിഇഒയാണ്.
2003 -ൽ നാദിയ ചൗഹാൻ തന്റെ പിതാവിന്റെ സ്ഥാപനമായ പാർലെ അഗ്രോയിൽ ചേരുമ്പോൾ കമ്പനിയുടെ വരുമാനം വെറും 300 കോടി രൂപയായിരുന്നുവെങ്കിൽ കണക്കനുസരിച്ച് 2022-2023 വർഷത്തെ വിൽപ്പന ഏകദേശം 8000 കോടി രൂപയാണ്. 2030ഓടെ കമ്പനിയെ 20000 കോടി രൂപയുടെ ബ്രാൻഡാക്കി മാറ്റുകയാണ് അവരുടെ ലക്ഷ്യം.
കമ്പനിയിൽ ചേരുമ്പോൾ വെറും 17 വയസ്സ് മാത്രം ഉണ്ടായിരുന്ന നാദിയ, കമ്പനിയുടെ വരുമാനത്തിന്റെ 95 ശതമാനവും ഒരൊറ്റ ഉൽപ്പന്നത്തിൽ നിന്നാണെന്ന് നാദിയ ശ്രദ്ധിച്ചു. 2005-ൽ നാദിയ ആപ്പി ഫിസ് ആരംഭിച്ചു. ഇന്ത്യയിലെ ആദ്യത്തെ പാക്കേജുചെയ്ത നിംബൂ പാനിയും അവർ പുറത്തിറക്കി. 2015ൽ നാദിയ ചൗഹാൻ ഫ്രൂട്ടി പുനരാരംഭിച്ചു. ആ തന്ത്രം ഫലിച്ചു.
നാദിയ ചൗഹാന്റെ മുത്തച്ഛനായ മോഹൻലാൽ ചൗഹാനാണ്
1929ൽ പാർലെ ഗ്രൂപ്പ് സ്ഥാപിച്ചത്. മോഹൻലാലിന്റെ ഇളയ മകൻ ജയന്തിലാൽ 1959-ൽ ബിവറേജസ് ബിസിനസ് ആരംഭിച്ചു. തംസ് അപ്പ്, ലിംക, ഗോൾഡ് സ്‌പോട്ട്, സിട്ര, മാസ തുടങ്ങിയ ബ്രാൻഡുകളുടെ ഉടമസ്ഥതയിലുള്ള കമ്പനി പിന്നീട് രമേഷ് ചൗഹാനും പ്രകാശ് ചൗഹാനും കൈമാറി
1990-കളിൽ പാർലെ ഗ്രൂപ്പ് ഈ ബ്രാൻഡുകൾ കൊക്കകോളയ്ക്ക് വിറ്റു. രണ്ട് സഹോദരന്മാരും പിന്നീട് അവരുടെ ബിസിനസ്സ് വിഭജിച്ചു. ജയന്തി ചൗഹാന്റെ പിതാവ് രമേഷ് ചൗഹാൻ ബിസ്ലേരി ബ്രാൻഡിന്റെ ചുമതല ഏറ്റെടുത്തു.













Comments