രാജ്യത്ത് 24 മണിക്കൂറിനിടെ 1,17,100 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ തയ്യാറാകണമെന്ന് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നിര്‍ദ്ദേശം നൽകി. രാജ്യത്ത് ആകെ കൊവിഡ് രോഗികളുടെ എണ്ണം ഇതോടെ 3.52 ലക്ഷമായി ഉയർന്നു.
കൊവിഡ്, ഒമിക്രോണ്‍ വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ ഏത് അടിയന്തര സാഹചര്യവും നേരിടാനുള്ള മുന്നൊരുക്കം നടത്താന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നിര്‍ദ്ദേശം നൽകി.ഏഴ് മാസത്തിന് ശേഷം രാജ്യത്ത് കൊവിഡ് കേസുകള്‍ ഒരു ലക്ഷം കടന്നിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 1,17,100 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 28 ശതമാനത്തിന്‍റെ വർധനയാണിത്.
ഫണ്ടുകളുടെ പൂർണ്ണമായ വിനിയോഗം ഉറപ്പുവരുത്തണമെന്ന് സംസ്ഥാങ്ങളോട് ആവശ്യപ്പെട്ട കേന്ദ്ര ആരോഗ്യ മന്ത്രാലയം, ഓരോ സംസ്ഥാനങ്ങളിലെയും ഓക്സിജൻ ലഭ്യതയും വിലയിരുത്തുകയാണ്. പിഎസ്‍എ പ്ലാന്റുകൾ, ഓക്സിജൻ കോൺസൻട്രേറ്ററുകൾ, ഓക്സിജൻ സിലിണ്ടർ, വെന്റിലേറ്ററുകൾ എന്നിവയുടെ ലഭ്യതയും പരിശോധിക്കുന്നുണ്ട്.
കൊവിഡിന്‍റെ ഒമിക്രോണ്‍ വകഭേദമാണ് ഇപ്പോള്‍ വ്യാപിക്കുന്നതില്‍ ഏറ്റവും മുൻപില്‍ നിൽക്കുന്നതെന്ന് ഐ സി എം ആര്‍ വ്യക്തമാക്കി. 377 പേര്‍ക്കാണ് ഇന്നലെ ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് ആകെ ഒമിക്രോണ്‍ ബാധിച്ചവരുടെ എണ്ണം 3007 ആയും ആകെ കൊവിഡ് രോഗികളുടെ എണ്ണം ഇതോടെ 3.52 ലക്ഷമായും ഉയർന്നിട്ടുണ്ട്.
Comments