ഒരാഴ്ച നീളുന്ന ഓണാഘോഷം സ‍ർക്കാ‍ർ ഓഫീസിൽ വേണ്ട : പൊതുഭരണ വകുപ്പ് അഡീഷണൽ സെക്രട്ടറി

Week-long Onam celebrations are not needed in government offices: Additional Secretary, Public Admin

ആഘോഷത്തിന് സർക്കാർ ആവശ്യത്തിലധികം അവധി നൽകിയിട്ടുണ്ടെന്നും, അതിലൊരെണ്ണം ആഘോഷത്തിനായി മാറ്റി വയ്ക്കാൻ ശ്രമിക്കേണ്ടതാണെന്ന് പൊതുഭരണ വകുപ്പ് അഡീഷണൽ സെക്രട്ടറി ഷൈൻ അബ്ദുൾ ഹഖ് പറഞ്ഞു.

തിരുവനന്തപുരം: സർക്കാർ ജീവനക്കാർ ഓണത്തിന് മുൻപുള്ള ഒരാഴ്ച ഓണാഘോഷം എന്ന പേരിൽ കാണിക്കുന്ന കോപ്രായങ്ങൾ പൊതുജനങ്ങളുടെ മുഖത്ത് നോക്കി കൊഞ്ഞനം കാണിക്കുന്നതിന് തുല്യമാണെന്ന് പൊതുഭരണ വകുപ്പ് അഡീഷണൽ സെക്രട്ടറി ഷൈൻ അബ്ദുൾ ഹഖ് ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. 

ജനങ്ങൾ തരുന്ന ശമ്പളവും വാങ്ങി അവർക്ക് സേവനം നൽകേണ്ട ഓഫീസ് സമയത്ത് ഒരാഴ്ച നീണ്ടു നിൽക്കുന്ന ഓണഘോഷ പരിപാടികൾ നടത്തുന്നത് ഒരു കാരണവശാലും ന്യായീകരിക്കാൻ കഴിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

ആഘോഷത്തിന് സർക്കാർ ആവശ്യത്തിലധികം അവധി നൽകിയിട്ടുണ്ട്  എന്നും ആവശ്യമെങ്കിൽ അതിലൊരെണ്ണം ആഘോഷത്തിനായി മാറ്റി വയ്ക്കാൻ ശ്രമിക്കേണ്ടതാണെന്ന് പൊതുഭരണ വകുപ്പ് അഡീഷണൽ സെക്രട്ടറി പറഞ്ഞു. അതല്ല ഇനി "ഓഫീസ് ഒരു കുടുംബമാണ്, നമ്മൾ സാമൂഹിക ജീവിയാണ്" എന്നൊക്കെയാണ് വാദമെങ്കിൽ നമുക്ക് ഓഫിസ് സമയം കഴിഞ്ഞ് ആഘോഷിക്കാം എന്നുമാണ് അദ്ദേഹത്തിന്റെ അഭിപ്രായം.

"വിവിധ സർവീസ് സംഘടനകൾ അവരുടെ വിവിധങ്ങളായ പോഷക സംഘടനകളുടെ പേരിൽ വിവിധ ഓഫിസ് ദിനങ്ങളിൽ ഓഫീസ് സമയത്ത് നടത്തുന്ന വിവിധ പരിപാടികൾ പൊതുജനങ്ങൾക്ക് നൽകുന്ന സേവനങ്ങൾ തടസ്സപ്പെടുത്തുന്നത് തന്നെയാണ്. അത്തപ്പൂക്കളം, വനിതാ പരിപാടി, കായിക പരിപാടി, വടംവലി, ജീവനക്കാരുടെ ഓണക്കൃഷി, വിളവെടുപ്പ്, ഓണസദ്യ... പിന്നെ ഇതിനൊക്കെ വേണ്ടിയുള്ള പിരിവ്, തയ്യാറെടുപ്പ്, റിഹേഴ്സൽ. "അങ്ങനെ അങ്ങനെ... വിവിധ സംഘടനകൾ, അവരുടെ വിവിധ പോഷകങ്ങൾ. എല്ലാവരും ഓഫീസ് സമയത്ത് തന്നെയാണ് നടത്തുന്നത് (അല്ലെന്ന് പറഞ്ഞാരും വരരുതേ. എന്നൊക്കൊണ്ട് ഇടക്കൊരൂ ഒഎംകെവി പറയിക്കരുതേ.) ഓഫീസ് സമയത്ത് ആഘോഷ പരിപാടികൾ നിയന്ത്രിക്കണമെന്ന സർക്കാർ നിർദേശം പാലിക്കാൻ എല്ലാ സർവീസ് സംഘടനക്കളും തയ്യാറായെ മതിയാകൂ. ഇക്കാര്യത്തിൽ എല്ലാ സർവീസ് സംഘടനകളും വീണ്ടു വിചാരത്തിന് തയ്യാറാകണം."

"ഓണാഘോഷം എല്ലാ സംഘടനകളും ചേർന്നോ (ചേരാതെയോ) ഒറ്റ ദിവസത്തിൽ ഒതുക്കണം. അല്ലെങ്കിൽ പൊതുജനം നമ്മളെ കൈകാര്യം ചെയ്യുന്ന നാളുകൾ അടുത്തടുത്ത് വരും. എന്റെ പേര് നോക്കിയിട്ട് നിനക്ക് ബക്രീദും റംസാനും ആഘോശിക്കാം, ഓണത്തിന് മാത്രമേ ചൊറിച്ചിലുള്ളോടാ, എന്നൊക്കെ ഏവനെങ്കിലും മനസ്സിലെങ്കിലും തോന്നിയാൽ അവനോടും 'ഒഎംകെവി'." ഷൈൻ അബ്ദുൾ ഹഖ് പറഞ്ഞു.

Comments

    Leave a Comment