ഫിൻടെക് യാത്രക്ക് കൊച്ചിയിൽ സ്വാഗതമേകി എയ്‌സ്മണി

Acemoney welcomes Fintech Yatra 2021-22 in Kochi ഫിൻടെക് യാത്ര 2021-ന് കൊച്ചിയിൽ എയ്‌സ്മണി സ്വാഗതമേകിയപ്പോൾ.

2021 ഡിസംബർ 5-ന് ഡൽഹിയിൽ നിന്നാണ് ഫിൻടെക് യാത്ര 2021-22 ആരംഭിച്ചത്. ഡിജിറ്റൽ പണമിടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിനും ഈ മേഖലയിൽ പ്രവർത്തിക്കുന്ന സ്റ്റാർട്ട്‌ അപ്പ് കമ്പനികൾ സന്ദർശിച്ച് വിലയിരുത്തുന്നതിനുമായി ഇന്ത്യയിലുടനീളം നടത്തുന്ന പ്രത്യേക യാത്രയാണ് ഫിൻടെക് യാത്ര.

കൊച്ചി : കേന്ദ്ര സർക്കാർ തുടക്കം കുറിച്ച ആസാദി കാ അമൃത് മഹോത്സവ് പദ്ധതിയോടനുബന്ധിച്ച്  ആരംഭിച്ചിരിക്കുന്ന ഫിൻടെക് യാത്ര 2021-ന് കൊച്ചിയിൽ എയ്‌സ്മണി സ്വാഗതമേകി. 2021 ഡിസംബർ 5-ന് ഡൽഹിയിൽ നിന്നാണ് ഫിൻടെക് യാത്ര 2021-22 ആരംഭിച്ചത്.
 
ഡിജിറ്റൽ പണമിടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിനും ഈ മേഖലയിൽ പ്രവർത്തിക്കുന്ന സ്റ്റാർട്ട്‌ അപ്പ് കമ്പനികൾ  സന്ദർശിച്ച് വിലയിരുത്തുന്നതിനുമായി ഇന്ത്യയിലുടനീളം നടത്തുന്ന പ്രത്യേക യാത്രയാണ് ഫിൻടെക് യാത്ര.നാല് വർഷങ്ങൾക്ക് മുൻപാണ് ഡിജിറ്റൽ പണമിടപാടുകൾ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യവുമായി ഫിൻടെക് യാത്ര ആരംഭിച്ചത്. 60 ദിവസം, 15 നഗരങ്ങൾ, 11,000 കി.മീ, 400 ഫിൻടെക്കുകൾ ഇതാണ് ഈ പ്രാവശ്യത്തെ ഫിൻടെക് യാത്രയുടെ റൂട്ട് മാപ്. ഡൽഹി, ഗുഡ്ഗാവ്, ലഖ്നൗ, വാരണാസി, കൊൽക്കത്ത, ഭുവനേശ്വർ, വിശാഖപട്ടണം, ചെന്നൈ, കൊച്ചി, ബാംഗ്ലൂർ, ഹൈദരാബാദ്, പൂനെ, നാസിക്, അഹമ്മദാബാദ്, മുംബൈ എന്നീ നഗരങ്ങളിലൂടെയാണ് ഈ പ്രാവശ്യം യാത്ര കടന്നു പോകുന്നത്.

കൊച്ചിയിലെത്തിയ സംഘത്തെ എയ്‌സ്മണി സി. ഇ. ഒ ജിമ്മിൻ ജെ കുറിച്ചിയിലിന്റെ നേതൃത്വത്തിലാണ് സ്വീകരിച്ചത്.കൊച്ചി ആസ്ഥാനമായ ഫിന്‍ടെക് സ്റ്റാര്‍ട്ടപ്പായ ഏസ്‌വെയര്‍ ഫിന്‍ടെക്ക് വികസിപ്പിച്ച ഡിജിറ്റല്‍ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമാണ് ഏസ്മണി.തെരുവ് കച്ചവടക്കാരെ ഡിജിറ്റല്‍ പണമിടപാട് സംവിധാനത്തിലേക്ക് കൊണ്ടുവന്ന ശ്രദ്ധേയമായ നേട്ടത്തിന് ഏസ്മണിക്ക് കേന്ദ്ര ഇലക്ട്രോണിക്‌സ്, ഐടി മന്ത്രാലയത്തിന്റെ അംഗീകാരം നേരത്തെ ലഭിച്ചിരുന്നു.

Comments

    Leave a Comment