സണ്ണി ഡയമണ്ട്സിൽ ഡി ബിയേഴ്സ് ഫോറെവർമാർക്ക് സോളിറ്റയേഴ്സ് വജ്രാഭരണങ്ങളുടെ പ്രദർശനം ആരംഭിച്ചു

Exhibition of De Beers Forevermark diamond jewelery has started in Sunny Diamonds. എറണാകുളം രാജാജി റോഡിലെ സണ്ണി ഡയമണ്ട് സിൽ ആരംഭിച്ച.ഡി ബിയേഴ് സ് ഫോറെവർമാർക്ക് സോളാറ്റയേഴ് സ് വജ്രാഭരണ ശേഖരങ്ങളുടെ പ്രദർശനവും വില്പനയും സിനിമ താരം ശ്രിയ ശരൺ ഉദ്ഘാടനം ചെയ്യുന്നു. പ്രേം സണ്ണി,അമിത് പ്രതിഹാരി, പി പി സണ്ണി എന്നിവർ സമീപം.

വിശ്വസ്തതയ്ക്കും ഉയർന്ന നിലവാരത്തിനും പേരുകേട്ട സണ്ണി ഡയമണ്ട്സും ലോകത്ത് തന്നെ അതിസൂക്ഷ്മമായി തെരഞ്ഞെടുത്ത വജ്രാഭരണങ്ങളുടെ പ്രശസ്ത ബ്രാൻഡായ ഡി ബിയേഴ്സ് ഫോറെവർമാർക്ക് സോളിറ്റയേഴ്സും തമ്മിലുള്ള ഈ പങ്കാളിത്തം അപൂർവ്വവും മനോഹരവും പ്രകൃതിദത്തവുമായ വജ്രാഭരണങ്ങളുടെ ഉത്തരവാദിത്വമുള്ള ഉറവിടമാണ് ഉപഭോക്താക്കകൾക്ക് വാഗ്ദാനം ചെയ്യുന്നത്.

കൊച്ചി: ലോകത്തെ മുൻനിര വജ്രാഭരണ ബ്രാൻഡായ ഡി ബിയേഴ്സ്  ഫോറെവർമാർക്ക് സോളാറ്റയേഴ്സിൻറെ കണ്ണഞ്ചിപ്പിക്കുന്ന അപൂർവ്വ വജ്രാഭരണ ശേഖരങ്ങളുടെ പ്രദർശനവും വില്പനയും എറണാകുളം രാജാജി റോഡിലെ സണ്ണി ഡയമണ്ട്സിൽ ആരംഭിച്ചു.

ജനപ്രിയ ചലച്ചിത്ര താരം ശ്രീയ ശരൺ ഉദ്ഘാടനം നിർവഹിച്ച ഈ അതിമനോഹര ഡയ്മണ്ട്  ആഭരണ പ്രദർശനം ജനുവരി ഒന്നു വരെയാണ്. വിശ്വസ്തതയ്ക്കും ഉയർന്ന നിലവാരത്തിനും പേരുകേട്ട സണ്ണി ഡയമണ്ട്സും  ലോകത്ത് തന്നെ അതിസൂക്ഷ്മമായി തെരഞ്ഞെടുത്ത വജ്രാഭരണങ്ങളുടെ പ്രശസ്ത ബ്രാൻഡായ ഡി ബിയേഴ്സ് ഫോറെവർമാർക്ക് സോളിറ്റയേഴ്സും തമ്മിലുള്ള ഈ പങ്കാളിത്തം അപൂർവ്വവും മനോഹരവും പ്രകൃതിദത്തവുമായ വജ്രാഭരണങ്ങളുടെ ഉത്തരവാദിത്വമുള്ള ഉറവിടമാണ് ഉപഭോക്താക്കകൾക്ക് വാഗ്ദാനം ചെയ്യുന്നത്. 

കൊച്ചിയിൽ ആരംഭിച്ച ഈ അതുല്യമായ ഡയമണ്ട് സോളിറ്റയർ സെലക്ഷൻ ഷോ ഉദ്ഘാടനം ചെയ്യുന്നതിനായി ഡി ഫോറെവർമാർക്കും സണ്ണി ഡയമണ്ട്സുമായി സഹകരിക്കാൻ സാധിച്ചതിൽ അഭിമാനവും സന്തോഷവും ഉണ്ടെന്ന് ശ്രീയ ശരൺ പറഞ്ഞു. ഓരോ സ്ത്രീയുടെയും ജീവിതത്തിൽ വജ്രാഭരണങ്ങൾക്ക് പ്രത്യേക സ്ഥാനമാണുള്ളതെന്നും സമാനതകൾ ഇല്ലാത്ത ഈ ആഭരണങ്ങൾ ധരിക്കുന്നത് ഇന്ന് എന്നെയും അതുല്യമാക്കുന്നു. ഈ ഉത്സവകാലത്ത് പ്രകൃതിദത്തവും ശുദ്ധവും തിളങ്ങുന്നതുമായ  ഫോറെവർമാർക്ക് ധരിക്കുന്നതിൽ കൊച്ചിയിലെ സ്ത്രീകൾ അഭിമാനിക്കുമെന്നതിൽ സംശയമില്ല. സോളിറ്ററുകളോടുള്ള  താൽപര്യം വർദ്ധിച്ചു വരുന്നതാണ് പുതിയ ട്രെൻറെന്നും ജീവിതത്തിലെ അപൂർവ്വ നിമിഷങ്ങൾ ആഘോഷിക്കുന്ന വേളകളിലെ വാങ്ങലുകളായി വജ്രാഭരണങ്ങൾ മാറിയിട്ടുണ്ടെന്നും അവർ അഭിപ്രായപ്പെട്ടു.

ഞങ്ങളുടെ സ്റ്റോറിൽ ഡി ബിയേഴ്സ് ഫോറെവർമാർക്കിൻറെ എക്സ്ക്ലൂസീവ് ഡയമണ്ട് സോളിറ്ററുകൾ പ്രദർശിപ്പിക്കുന്നതിൽ സണ്ണി ഡയമണ്ട്സ് അതീവ ആവേശത്തിലാണെന്ന് സണ്ണി ഡയമണ്സിൻറെ  സ്ഥാപകനും എം ഡിയുമായ പി പി സണ്ണി പ്രദർശനത്തെകുറിച്ച് അഭിപ്രായപ്പെട്ടു. ലോകത്തിലെ വളരെ കുറച്ച് ആഭരണങ്ങൾക്ക് മാത്രമേ ഡി ബിയേഴ്സ്  ഫോറെവർമാർക്ക് ഡയമണ്ടാകാൻ അർഹതയുള്ളൂയെന്നാണ് മനസ്സിലാക്കുന്നതെന്നും അതിനാൽ ഞങ്ങളുടെ ഉപഭോക്താക്കൾക്ക് ഏറ്റവും മികച്ച ഡയമണ്ട് ആഭരണങ്ങൾ മാത്രം നൽകാൻ ആകുമെന്ന ആത്മവിശ്വാസം ഇത് നൽകുന്നു. ഡി ബിയേഴ്സ്  ഫോറെവർമാർക്ക് സോളിറ്റയേഴ്സുമായുള്ള പങ്കാളിത്തം ഞങ്ങളുടെ ബ്രാൻഡിൻറെ വിശ്വാസത്തിൻറെയും വിശ്വാസ്യതയുടെയും സാക്ഷ്യം കൂടിയാണെന്നും അദ്ദേഹം പറഞ്ഞു.

ബ്രാൻഡിൻറെ ഏറ്റവും പ്രിയപ്പെട്ട പങ്കാളികളിലൊന്നായ സണ്ണി ഡയമണ്ട് സിൽ ഞങ്ങളുടെ തനതായ ഡയമണ്ട് സോളിറ്റയറുകളുടെ ശേഖരം പ്രദർശിപ്പിക്കുന്നത് ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ടെന്ന് ഡി ബിയേഴ്സ് ഫോറെവർമാർക്ക് ഇന്ത്യയുടെ വൈസ് പ്രസിഡൻറ് അമിത് പ്രതിഹാരി ചടങ്ങിൽ അറിയിച്ചു.  ഡി ബിയേഴ്സ് ഫോറെവർമാർക്ക് ഡയമണ്ടുകൾ ലോകത്തിലെ ഏറ്റവും മനോഹരമായ വജ്രങ്ങളിലൊന്നാണെന്നും അതിനാൽ ഓർമ്മകളിൽ അടയാളപ്പെടുത്താൻ കഴിയുന്ന ഒരു വിശിഷ്ട വജ്രം  സണ്ണി ഡയമണ്ട്സ് സോളിറ്റെയറിൽ  കണ്ടെത്താനാകും. ഞങ്ങളുടെ ഡയമണ്ടിൻറെ സൗന്ദര്യം, അപൂർവ്വത,  സ്വാഭാവികത എന്നിവ മാത്രമല്ല ഓരോ വജ്രവും കർശനമായ തെരഞ്ഞെടുപ്പിൻറെയും ആത്യന്തിക മാനദണ്ഡങ്ങൾ പാലിക്കുന്നതായും അദ്ദേഹം പറഞ്ഞു. 

ഓപ്പറേഷൻസ് ഡയറക്ടർ പ്രേം സണ്ണിയും ചടങ്ങിൽ സന്നിഹീതനായിരുന്നു.

Comments

    Leave a Comment