സെപ്റ്റംബറിൽ എയർടെൽ വയർലെസ് വരിക്കാരുടെ വിപണി വിഹിതം 0.08% നേടിയപ്പോൾ ജിയോയുടെ ഉപയോക്തൃ അടിത്തറ 4.29% കുറഞ്ഞു. മൊത്തം വരിക്കാരുടെ എണ്ണത്തിൽ പ്രതിമാസ ഇടിവ് 1.74% രേഖപ്പെടുത്തി. 4ജി ചാർട്ട് പ്രകാരം ഏറ്റവും ഉയർന്ന ഡൗൺലോഡ് സ്പീഡായ 20.9 എംബിപിഎസ് ജിയോ നൽകിയപ്പോൾ 7.2 എംബിപിഎസ് ഡാറ്റാ വേഗതയിൽ അപ്‌ലോഡ് വിഭാഗത്തിൽ വോഡഫോൺ ഐഡിയ ഒന്നാമതെത്തി.
ജിയോയ്ക്ക് 1.9 കോടി ഉപയോക്താക്കളെ നഷ്ടപ്പെട്ടപ്പോൾ 2.74 ലക്ഷം ഉപയോക്താക്കളെ ചേർത്ത് എയർടെൽ: ട്രായ്

ട്രായ് (ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ) തിങ്കളാഴ്ച സെപ്റ്റംബർ മാസത്തെ കണക്കുകൾ പുറത്തുവിട്ടു. കണക്കുകൾ പ്രകാരം എയർടെൽ കൂടുതൽ വരിക്കാരെ ചേർത്തപ്പോൾ റിലയൻസ് ജിയോക്കും വൊഡാഫോണിനും വരിക്കാരുടെ എണ്ണത്തിൽ വലിയ കൊഴിഞ്ഞുപോക്കാണ് ഡാറ്റ കാണിക്കുന്നത്
ടെലികോം കമ്പനിയായ ഭാരതി എയർടെൽ സെപ്തംബർ മാസത്തിൽ 2.74 ലക്ഷം സജീവ ഉപയോക്താക്കളെ ചേർത്തപ്പോൾ, റിലയൻസ് ജിയോയ്ക്കും വോഡഫോൺ ഐഡിയയ്ക്കും സെപ്റ്റംബറിൽ യഥാക്രമം 1.9 കോടിയും 10.8 ലക്ഷം വയർലെസ് വരിക്കാരെയാണ് നഷ്ടമായാത്.അതായത് എയർടെൽ വയർലെസ് വരിക്കാരുടെ വിപണി വിഹിതം 0.08% നേടിയപ്പോൾ മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ജിയോയുടെ ഉപയോക്തൃ അടിത്തറ സെപ്റ്റംബറിൽ 4.29% കുറഞ്ഞു.
ആഗസ്ത്-21 അവസാനത്തിൽ മൊത്തം വരിക്കാരുടെ എണ്ണം 1,186.72 ദശലക്ഷമായിരുന്നുവെങ്കിൽ സെപ്റ്റംബർ അവസാനത്തോടെ ഇത് 1,166.02 ദശലക്ഷമായി കുറഞ്ഞു, അതുവഴി 1.74 ശതമാനത്തിന്റെ പ്രതിമാസ ഇടിവാണ് രേഖപ്പെടുത്തിയത്. 2,07,03,040 വരിക്കാരെ ഈ വ്യവസായത്തിന് നഷ്ടപ്പെട്ടു.
ട്രായിയുടെ 4ജി ചാർട്ട് പ്രകാരം റിലയൻസ് ജിയോയാണ് ഏറ്റവും ഉയർന്ന ഡൗൺലോഡ് സ്പീഡ് നൽകിയത്. 20.9 എംബിപിഎസ് ഡൗൺലോഡ് സ്പീഡാണ് ജിയോ അവരുടെ ഉപാഫോക്താക്കൾക്ക് നൽകിയത്. വോഡഫോൺ ഐഡിയ ശരാശരി 14.4 എംബിപിഎസ് വേഗതയും എയർടെൽ 11.9 എംബിപിഎസ് വേഗതയും നൽകിയെന്നും ട്രായ് ഈ മാസം ആദ്യം വ്യക്തമാക്കിയിരുന്നു. 7.2 എംബിപിഎസ് ഡാറ്റാ വേഗതയിൽ അപ്‌ലോഡ് വിഭാഗത്തിൽ വോഡഫോൺ ഐഡിയ ഒന്നാമതെത്തി. വോഡഫോൺ ഐഡിയയ്ക്ക് പിന്നാലെ റിലയൻസ് ജിയോയും 6.2 എംബിപിഎസും ഭാരതി എയർടെല്ലും 4.5 എംബിപിഎസും അപ്‌ലോഡ് വേഗതയിൽ എത്തിയിട്ടുണ്ട്.
Comments