ഭാരതി എയര്‍ടെല്‍ റീചാർജ് പ്ലാനുകളിൽ 20 രൂപ മുതൽ 501 രൂപ വരെ വർദ്ധിപ്പിച്ചു.നവംബർ 26 മുതലാണ് പുതിയ നിരക്കുകൾ നിലവിൽ വരുന്നത്
റീചാർജ് പ്ലാനുകൾ സമ്പൂർണ്ണ മാറ്റവുമായി ഭാരതി എയര്‍ടെല്‍. മൂലധനത്തിന് മുകളിൽ വരുമാന വർധനവ് ലക്ഷ്യമിട്ടുകൊണ്ട് കമ്പനി റീചാർജ് പ്ലാനുകളിൽ 20 രൂപ മുതൽ 501 രൂപ വരെ വർദ്ധിപ്പിച്ചു
ഇന്ത്യയില്‍ 5ജി സേവനം യാഥാർത്ഥ്യമാക്കാൻ എയര്‍ടെലിന് ആവശ്യമായ സാമ്പത്തിക ശേഷി ലക്ഷ്യമിട്ടാണ് നവംബര്‍ മാസത്തില്‍ പ്രീപെയ്ഡ് താരിഫുകള്‍ പുതുക്കുന്നതെന്ന് കമ്പനി വൃത്തങ്ങൾ അറിയിച്ചു.
പുതിയ നിരക്കുകൾ നവംബർ 26 മുതലാണ് നിലവിൽ വരുന്നത്. പുതിയ താരിഫ് അനുസരിച്ചുള്ള പ്രീപെയ്ഡ് പാക്കുകള്‍ നവംബര്‍ 26 മുതല്‍ എയർടെൽ വെബ്സൈറ്റ് വഴി ലഭിക്കും.
Comments