ജീപ്പിന് 200 രൂപ കുറയുന്നു, പുതിയ വില 12,421 രൂപ; നോട്ടീസ് പങ്കുവെച്ച് ആനന്ദ് മഹീന്ദ്ര ......

Jeep drops Rs 200; New Price Rs 12,421: Anand Mahindra shares notice.... ട്വിറ്ററിൽ ആനന്ദ് മഹീന്ദ്ര പങ്കുവെച്ച ചിത്രം

ടൈംസ് ഓഫ് ഇന്ത്യയില്‍ 1960-ല്‍ പ്രസിദ്ധീകരിച്ച വില്ലീസ് CJ 3B ജീപ്പിന്റെ വില കുറച്ചുകൊണ്ടുള്ള ഒരു പരസ്യമാണ് ആനന്ദ് മഹീന്ദ്ര തന്റെ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. പതിറ്റാണ്ടുകളായി ഞങ്ങളുടെ വാഹനം വിതരണം ചെയ്യുന്ന ഒരു നല്ല സുഹൃത്ത് അദ്ദേഹത്തിന്റെ പഴയ ശേഖരത്തില്‍ നിന്ന് കണ്ടെടുത്തത് എന്ന കുറിപ്പോടെയാണ് ആനന്ദ് മഹീന്ദ്ര ആ പരസ്യ നോട്ടീസ് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുള്ളത്.

പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള കമ്പനിയാണ് ഇന്ത്യയുടെ സ്വന്തം വാഹന നിര്‍മാതാക്കളായ മഹീന്ദ്ര. 1945-ൽ സ്റ്റീൽ ബിസിനസ്സിൽ പ്രവേശിച്ചതോടെയാണ് മഹീന്ദ്രയുടെ യാത്ര ആരംഭിച്ചത്. 

ഏഴ് പതിറ്റാണ്ട് മുമ്പ് ഒരു ഉരുക്ക് വ്യാപാര സംരംഭമായി തുടങ്ങിയ മഹീന്ദ്ര രാജ്യങ്ങളിലും വ്യവസായങ്ങളിലും വ്യാപിച്ചുകിടക്കുന്ന ഒരു ആഗോള ബ്രാൻഡായി ക്രമേണ മാറി. ഒരു ഇന്ത്യൻ കമ്പനി എങ്ങനെയാണ് ഒരു ആഗോള പവർഹൗസായി മാറാൻ വഴിയൊരുക്കിയതെന്ന് വിവരിക്കുന്ന മുകളിലേക്കുള്ള വക്രതയുള്ള ഒരു കഥയാണ് മഹീന്ദ്രയുടേത്.

ഓഫ് റോഡ് വാഹനങ്ങള്‍, എസ്.യു.വികള്‍ തുടങ്ങിയവ നിരത്തുകളില്‍ എത്തിക്കുന്നതില്‍ ഇന്നും മുൻപന്തിയിൽ തന്നെയാണ് മഹീന്ദ്രയുടെ സ്ഥാനം. കുറഞ്ഞ വിലയിൽ മികച്ച ഉത്പന്നം വിപണിയിൽ  എത്തിക്കുന്നതിൽ ഇവർ എന്നും മുൻപന്തിയിലാണ്.  ഇന്ത്യയില്‍ ഇന്ന് ഏറ്റവും കുറഞ്ഞ വിലയില്‍ സ്വന്തമാക്കാന്‍ സാധിക്കുന്ന ഓഫ് റോഡ് വാഹനങ്ങളിലൊന്ന് മഹീന്ദ്രയുടെ ഥാര്‍ ആണ്. 

പതിറ്റാണ്ടുകള്‍ക്ക് മുമ്പ് മഹീന്ദ്ര വിപണിയിലെത്തിച്ച ഒരു വാഹനത്തിന്റെ പഴയകാല പരസ്യ ചിത്രം പുറത്തുവിട്ടിരിക്കുകയാണ് ആനന്ദ് മഹീന്ദ്ര. 1960-ല്‍ ടൈംസ് ഓഫ് ഇന്ത്യയില്‍ പ്രസിദ്ധീകരിച്ച വില്ലീസ് CJ 3B ജീപ്പിന്റെ വില കുറച്ചുകൊണ്ടുള്ള ഒരു പരസ്യമാണ് അദ്ദേഹം തന്റെ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്.   ഈ വാഹനത്തിന്റെ വിലയില്‍ 200 രൂപ കുറച്ചെന്നതായിരുന്നു മഹീന്ദ്രയുടെ ആ പരസ്യത്തിലുള്ളത്. വില കുറച്ചതിന് ശേഷം വില്ലീസ് മോഡല്‍ സി.ജെ. 3ബി ജീപ്പിന്റെ മുംബൈയിലെ എക്‌സ്‌ഷോറൂം വില 12,421 രൂപയായിരുന്നുവെന്നും ആ നോട്ടീസില്‍ വ്യക്തമായി രേഖപ്പെടുത്തിയിരിക്കുന്നത് നമുക്ക് കാണാം. 

പതിറ്റാണ്ടുകളായി ഞങ്ങളുടെ വാഹനം വിതരണം ചെയ്യുന്ന ഒരു നല്ല സുഹൃത്ത് അദ്ദേഹത്തിന്റെ പഴയ ശേഖരത്തില്‍ നിന്ന് കണ്ടെടുത്തത്.  പഴയ നല്ല നാളുകള്‍, വാഹന വില ശരിയായ ദിശയിലേക്ക് നീങ്ങിയിരുന്നപ്പോള്‍ എന്ന കുറിപ്പോടെയാണ് ആനന്ദ് മഹീന്ദ്ര ആ പരസ്യ നോട്ടീസ് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുള്ളത്. 

Comments

    Leave a Comment