മിഷൻനോഎമിഷൻ’ ഹാഷ്ടാഗുമായി മാറ്റർ എയിറ ഇലക്ട്രിക് ബൈക്ക്.

Matter Aira Electric bike with the hashtag 'MissionNoEmissions'.

പ്രീ-ബുക് ചെയ്താൽ 50000 രൂപയുടെ ആനുകൂല്യങ്ങൾ. 'മിഷൻനോഎമിഷൻ' എന്ന ഹാഷ്ടാഗ് ക്യാംപയ്ൻ പ്രഖ്യാപിച്ചുകൊണ്ടാണ് ജൂൺ അഞ്ചുവരെയുള്ള പ്രീ-ബുക്കിംഗിന് ആനുകൂല്യങ്ങൾ നൽകുന്നത്.

കൊച്ചി: ഇന്ത്യയിലെ ആദ്യത്തെ ഗിയേർഡ് ഇലക്ട്രിക് മോട്ടോർ ബൈക് കമ്പനിയായ മാറ്റർ എയിറ മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക് ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് 50,000 രൂപയുടെ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു. 'മിഷൻനോഎമിഷൻ' എന്ന ഹാഷ്ടാഗ് ക്യാംപയ്ൻ പ്രഖ്യാപിച്ചുകൊണ്ടാണ് ജൂൺ അഞ്ചുവരെയുള്ള പ്രീ-ബുക്കിംഗിന് ആനുകൂല്യങ്ങൾ നൽകുന്നത്.

മാറ്റർ എയിറ 5000ത്തിന് 173999 രൂപയും മാറ്റർ എയിറ 5000 പ്ലസിന് 183999 രൂപയുമാണ് ഇന്ത്യയിലെ വില. വിലയിൽ 30000 രൂപയുടെ ഓഫറിനൊപ്പം 20000 രൂപയുടെ മാറ്റർ കെയർ പാക്കേജുമാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. 

999 രൂപയാണ് പ്രീ-ബുക്കിംഗിനായി അടയ്‌ക്കേണ്ടത്. സെപ്റ്റംബർ മാസത്തിലാണ് ബൈക്കിന്റെ വിതരണം ആരംഭിക്കുക. matter.in, otocapital.in എന്നീ വെബ്‌സൈറ്റുകൾ വഴിയും ഫ്‌ളിപ് കാർട്ട്, എച്ച്ഡിഎഫ്‌സി സ്മാർട്‌ബൈ എന്നിവ വഴിയും പ്രീ-ബുക് ചെയ്യാം. 

മുൻപു പ്രഖ്യാപിച്ച പ്രീ-ബുക്കിംഗ് ഓഫറുകൾക്ക് ലഭിച്ച വലിയ സ്വീകാര്യത ഇലക്ട്രിക് വാഹനങ്ങൾക്ക് വിപണിയിലുള്ള താൽപര്യത്തിന്റെ സൂചനയാണെന്നും ഇന്ത്യയൊട്ടാകെ തങ്ങളുടെ പ്രവർത്തന മേഖല വ്യാപിപ്പിക്കുകയാണ് പുതിയ ഓഫറിലൂടെ ലക്ഷ്യമിടുന്നതെന്നും മാറ്റർ സ്ഥാപക സിഇഒ മൊഹാൽ ലാൽഭായ് പറഞ്ഞു.

4 സ്പീഡ് ഹൈപ്പർ ഷിഫ്റ്റ് ഗിയറുകളുള്ള ഇലക്ട്രിക് ബൈക്കാണ് മാറ്റർ എയിറക്ക് ആറു സെക്കൻഡ് കൊണ്ട് പൂജ്യത്തിൽനിന്ന് 60 കിലോമീറ്റർ വേഗതയാർജിക്കാൻ കഴിവുള്ള മോട്ടോറാണ് ഉള്ളത്. ഒരു കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ 25 പൈസ മാത്രമാണ് ചെലവാകുക. ബാറ്ററി അമിതമായി ചൂടാകുന്നത് തടഞ്ഞ് ആയുസ്സ് വർധിപ്പിക്കാനും മികച്ച് പെർഫോമൻസ് ലഭ്യമാക്കാനും സഹായിക്കുന്ന ലിക്വിഡ്- കൂൾഡ് ബാറ്ററിയാണ് എയിറയുടേത്. 

ഒറ്റ ചാർജിൽ 125 കിലോമീറ്റർ മൈലേജ് ലഭിക്കും. 5 എഎംപി ഓൺബോർഡ് ചാർജിംഗ് സംവിധാനം, 7 ഇഞ്ച് ടച്ച് സ്‌ക്രീനോടുകൂടി ഇന്റർനെറ്റ് അധിഷ്ഠിത കണക്ടഡ് എക്‌സ്പീരിയൻസ് തുടങ്ങിയവയും ഇതിന്റെ പ്രത്യേകതയാണ്. 

Comments

    Leave a Comment