ഈസ്‌റ്റേണ്‍ മാട്രസ്സസ്സ് : സുനിദ്ര വഴി 200കോടി രൂപയുടെ വരുമാനം ലക്ഷ്യമിടുന്നു.

Eastern Mattresses: Sunidra aims to generate revenue of 200 crore. image source : sunidra.in

അടുത്ത 3-5 വർഷക്കാലയളവിൽ ഗ്രൂപ്പ് മീരാന്‍ സ്ഥാപനമായ ഈസ്‌റ്റേണ്‍ മാട്രസ്സസ്സ് 200കോടി രൂപ വരുമാനം ലക്ഷ്യമിടുന്നു. ഏറ്റവും സുഖദായകവും ഈടുനില്ക്കുന്നതുമാണ് പുതിയ ശ്രേണിയിലെ കിടക്കകള്, ഗ്രൂപ്പ് മീരാന്‍ ചെയര്മാൻ നവാസ് മീരാന്‍ ചൊവ്വാഴ്ച വാർത്താ ലേഖകരോട് പറഞ്ഞു.

കൊച്ചി : ഗ്രൂപ്പ് മീരാന്‍ സ്ഥാപനമായ ഈസ്‌റ്റേണ്‍ മാട്രസ്സസ്സ് അടുത്ത 3-5 വർഷക്കാലയളവിൽ 200കോടി രൂപ വരുമാനം ലക്ഷ്യമിടുന്നു. 

ഈസ്‌റ്റേണ്‍ മാട്രസ്സസ്സിന്റെ ഫ്‌ളാഗ്ഷിപ്പ് ഉല്പ്പന്നമായ സുനിദ്രയുടെ പുതുതായി വിപണിയില് ഇറക്കിയ പ്രീമിയം റേഞ്ച് കിടക്കകളാവും വരുമാന വര്ദ്ധനയുടെ പ്രധാന ചാലക ശക്തി. ഏറ്റവും സുഖദായകവും ഈടുനില്ക്കുന്നതുമാണ് പുതിയ ശ്രേണിയിലെ കിടക്കകൾ എന്ന് ചൊവ്വാഴ്ച വാർത്താ  ലേഖകരോട് പറഞ്ഞ ഗ്രൂപ്പ് മീരാന്‍ ചെയര്മാൻ  നവാസ് മീരാന്‍ ഗുണമേന്മയേറിയ ഉത്പന്നങ്ങള്‍ ജനങ്ങള്‍ക്ക് നല്‍കാന്‍ ഞങ്ങൾ പ്രതിബദ്ധരാണ് എന്നും വ്യക്തമാക്കി.
.
ഗുണമേന്മയേറിയ ബെല്ജിയം ടിക്കിംഗ്, റബ്ബെറൈസ്ഡ്  കൊയര്‍, പോക്കറ്റ് സ്പ്രിംഗ്‌സ്, ലാറ്റക്‌സ്, ജഡ ഫോം എന്നിവ ഉപയോഗിച്ചാണ് പുതിയ ശ്രേണിയിലെ സുനിദ്ര കിടക്കകള് നിർമ്മിച്ചതെന്ന് ഈസ്‌റ്റേണ് മാട്രസ്സസ്സിന്റെ മാനേജിംഗ് ഡയറക്ടർ  ഷെറിന്‍ നവാസ് പറഞ്ഞു. തുടർച്ചയായ ഇന്നോവേഷന്‍, R&D, Infrastructure നിക്ഷേപം എന്നിവ
 വഴി ഉന്നതനില കൈവരിക്കുകയാണ് കമ്പനിയുടെ സമീപനം എന്നും   അവര്‍ പറഞ്ഞു.
.
അടുത്ത 5 വര്‍ഷങ്ങള്‍ക്കുള്ളില്‍ 200 കോടി രൂപയുടെ വരുമാനമാണ് കമ്പനിയുടെ ലക്ഷ്യമെന്നു ഈസ്‌റ്റേണ്‍ മാട്രസ്സസ്സിന്റെ സിഇഒ അനില്‍ കുമാര്‍ പറഞ്ഞു. പുതുതായി വിപണിയിലെത്തിയ സുനിദ്ര റേഞ്ച് കിടക്കകളാവും വരുമാന വര്ദ്ധനയുടെ പ്രധാന ശക്തി. താങ്ങാനാവുന്ന ലക്ഷ്വറി കിടക്കകള്‍ക്കു  പുറമെ എക്കോണമി മോഡലുകളായ റൂബി റേഞ്ചും കമ്പനി പുറത്തിറക്കിയിട്ടുണ്ട്. തൊടുപുഴയിലും, തമിഴ്‌നാട്ടിലെ ഹോസൂരിലുമാണ് കമ്പനിയുടെ അത്യാധുനികമായ മാനുഫാകചറിംഗ് പ്ലാന്റുകള്, അനില്‍ കുമാര്‍ പറഞ്ഞു.
.
ഹോസൂരിലെ പ്ലാന്റ് പ്രധാനമായും കയറ്റുമതി, കോണ്ട്രാക്ട് മാനുഫാക്ചറിംഗ്, െ്രെപവറ്റ് ലേബലിംഗ് എന്നീ മേഖലകളിലാവും പ്രധാനമായും ശ്രദ്ധയൂന്നുക. ആധുനികവല്ക്കരിച്ച തൊടുപുഴയിലെ പ്ലാന്റില് വര്ഷം 3 ലക്ഷം യൂണിറ്റുകള് നിര്മ്മിക്കാനുള്ള ശേഷിയുണ്ട്. കമ്പനിയുടെ R&D യൂണിറ്റും തൊടുപുഴയിലാണ്.

Comments

    Leave a Comment