സംസ്ഥാനത്ത് 12.1 ശതമാനം സാമ്പത്തിക വളർച്ച : സാമ്പത്തിക അവലോകന റിപ്പോർട്ട്.

12.1 percent economic growth in the state: Economic Review Report.

സംസ്ഥാനത്തിന്റെ പൊതുകടം 2.1 ലക്ഷം കോടിയായും റെവന്യൂ വരുമാനം 12.86 ശതമാനമായും ഉയർന്നു. സ്ഥാപനങ്ങൾ എടുക്കുന്ന വായ്പ പൊതു കടത്തിൽ ഉൾപ്പെടുത്തിയ കേന്ദ്രത്തിന്റെ നയമാണ് കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധിയുടെ പ്രധാന കാരണം.

തിരുവന്തപുരം: സംസ്ഥാനത്ത് സാമ്പത്തിക വളർച്ച 12.1 ശതമാനമായി ഉയർന്നു. 

2012–13 സാമ്പത്തിക വർഷത്തിന് ശേഷമുള്ള ഏറ്റവും ഉയർന്ന വളർച്ചാനിരക്കാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. സംസ്ഥാന ബജറ്റിന് മുന്നോടിയായി പുറത്തുവിട്ട സാമ്പത്തിക അവലോകന റിപ്പോർട്ടിലാണ് ഈ കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്. റിപ്പോർട്ട് ഇന്ന് നിയമസഭയിൽ അവതരിപ്പിച്ചു. 

കോവിഡിന് ശേഷം സംസ്ഥാനത്തിന്റെ ഉത്തേജക പദ്ധതികൾ വളർച്ചയ്ക്ക് സഹായകമായെന്നാണ് റിപ്പോർട്ട് വിലയിരുത്തുന്നത്. എന്നാൽ, സാമ്പത്തിക പ്രതിസന്ധി തുടർന്നേക്കാമെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്.

സ്ഥാപനങ്ങൾ എടുക്കുന്ന വായ്പ പൊതു കടത്തിൽ ഉൾപ്പെടുത്തിയ കേന്ദ്ര നയങ്ങൾ സംസ്ഥാനത്തിന് തിരിച്ചടിയായതായി റിപ്പോർട്ടിൽ പറയുന്നു. സംസ്ഥാനത്തിന്റെ പൊതുകടം 2.1 ലക്ഷം കോടിയായും റെവന്യൂ വരുമാനം 12.86 ശതമാനമായും ഉയർന്നു. കിഫ്‌ബി അടക്കമുള്ള വിവിധ സ്ഥാപനങ്ങളുടെ വായ്പകൾ സംസ്ഥാനത്തിന്റെ പരിധിയിൽ കൊണ്ടുവന്നത് സംസ്ഥാനത്തിന്റെ പൊതുകടം ഉയരുന്നതിന് കാരണമായി.

കേന്ദ്രത്തിന്റെ ഈ നയമാണ് കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധിയുടെ പ്രധാന കാരണമെന്ന് റിപ്പോർട്ട് പറയുന്നു. കേന്ദ്ര വിഹിതവും ഗ്രാന്റും കുറഞ്ഞത് റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്. 0.82 ശതമാനത്തിന്റെ കുറവാണ് ഈ വര്ഷം കേന്ദ്ര വിഹിതത്തിൽ  ഉണ്ടായിരിക്കുന്നത്. കേന്ദ്ര നയങ്ങൾ കാരണം പ്രതിസന്ധി വരും വർഷങ്ങളിൽ രൂക്ഷമായേക്കാമെന്നും റിപ്പോർട്ട് പറയുന്നു. 

ആഭ്യന്തര ഉത്പാദനം ഉയർന്നത് പ്രത്യാശ നൽകുന്ന കാര്യമാണെന്ന് റിപ്പോർട്ട് പറയുന്നു. പത്ത് വര്ഷത്തിനിടെയുള്ള ഏറ്റവും ഉയർന്ന വളർച്ച നിരക്കാണ് സാമ്പത്തിക അവലോകന റിപ്പോർട്ടിൽ വ്യക്തമാക്കിയിരിയ്ക്കുന്നത്.

Comments

    Leave a Comment