കങ്കണ റണൌത്ത് നായികയായ 100 കോടി ബജറ്റിൽ ഒരുങ്ങി, മെയ് 20, വെള്ളിയാഴ്ച തിയറ്ററുകളിലെത്തിയ ആക്ഷന്‍ സ്പൈ ത്രില്ലർ ധാക്കഡിന് ലഭിച്ച ഓപണിംഗ് കളക്ഷന്‍ 50 ലക്ഷത്തിനടുത്തായിരുന്നു. ആദ്യ വാരാന്ത്യ ദിനങ്ങളില്‍ നിന്ന് 2 കോടി പോലും ചിത്രത്തിന് നേടാനായില്ല.
കങ്കണ റണൌത്ത് (Kangana Ranaut) നായികയായ ധാക്കഡ് (Dhaakad) എന്ന ചിത്രം, ബോളിവുഡ് ഈ സീസണില്‍ പ്രതീക്ഷയോടെ കണ്ടിരുന്ന ചിത്രങ്ങളിലൊന്നായിരുന്നു. എന്നാൽ മെയ് 20, വെള്ളിയാഴ്ച തിയറ്ററുകളിലെത്തിയ ചിത്രം ബോളിവുഡ് സമീപകാലത്ത് കാണുന്ന ഏറ്റവും വലിയ ബോക്സ് ഓഫീസ് തകര്‍ച്ചയെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ വിശേഷിപ്പിക്കുന്നത്. ഏജന്റ് അഗ്നി എന്നാണ് ചിത്രത്തില്‍ കങ്കണ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.
100 കോടി ബജറ്റിൽ ഒരുങ്ങിയ ആക്ഷന്‍ സ്പൈ ത്രില്ലർ ധാക്കഡിന് ലഭിച്ച ഓപണിംഗ് കളക്ഷന്‍ 50 ലക്ഷത്തിനടുത്തായിരുന്നുവെന്നാണ് ബോക്സ് ഓഫ് ഇന്ത്യയുടെ കണക്കുകൾ പറയുന്നത്. ചിത്രത്തിന് 2 കോടി പോലും ആദ്യ വാരാന്ത്യ ദിനങ്ങളില്‍ നിന്ന് നേടാനായില്ല എന്നാണ് കണക്കുകൾ പറയുന്നത്. വന്‍ നെഗറ്റീവ് മൌത്ത് പബ്ലിസിറ്റി ലഭിച്ചതോടെ ചിത്രം മാറ്റി പകരം വിജയകരമായി പ്രദര്‍ശനം തുടരുന്ന ചിത്രങ്ങൾ കളിക്കാനാണ് തിയറ്ററ് ഉടമകള്‍ താല്പര്യപ്പെടുന്നത്.
ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തലുകളുടെ അടിസ്ഥാനത്തിൽ, കാര്‍ത്തിക് ആര്യന് ചിത്രം ഭൂല്‍ ഭുലയ്യ 2 മികച്ച പ്രകടനം തുടരുന്ന സാഹചര്യത്തില്‍ കങ്കണ ചിത്രത്തിന് ഇനി പ്രത്യേകിച്ച് പ്രതീക്ഷിക്കാനൊന്നുമില്ലെന്ന തരത്തിലാണ് കണക്കുക്കൂകൂട്ടലുകൾ. നിര്‍മ്മാതാക്കള്‍ക്ക് സാറ്റലൈറ്റ്, ഡിജിറ്റല്‍ വില്‍പ്പന വഴി ഒരു പരിധി വരെ നഷ്ടം നികത്താമെന്ന് വിലയിരുത്തലുകളുണ്ടെങ്കിലും കൂടുതല്‍ മികച്ചത് വരുമെന്ന പ്രതീക്ഷയില്‍ ആദ്യമെത്തിയ ചില മികച്ച ഓഫറുകള്‍ നിര്‍മ്മാതാക്കള്‍ നിരസിച്ചിരുന്നത് ആ വഴിക്ക് ലഭിക്കുമായിരുന്നു ഭേദപ്പെട്ട വരുമാനത്തെ ബാധിച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ജയലളിതയുടെ ജീവിതം പറഞ്ഞ കങ്കണയുടെ തന്നെ തലൈവിക്കു ശേഷം എത്തിയ പാന്‍ ഇന്ത്യന്‍ റിലീസുമായിരുന്ന ചിത്രം ഹിന്ദിക്ക് പുറമെ തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിലും ചിത്രം റിലീസ് ചെയ്യപ്പെട്ടിരുന്നു. റസ്നീഷ് റാസി ഘായ് സംവിധാനം നിർവഹിച്ച ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ ദീപക് മുകുത്, സൊഹേല്‍ മക്ലായ്, എന്നിവരാണ്. കങ്കണയെ കൂടാതെ അര്ജുന് രാംപാല്‍, ദിവ്യ ദത്ത, ശാശ്വത ചാറ്റര്‍ജി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
കേന്ദ്ര കഥാപാത്രങ്ങൾ നായികമാര്‍ ആവുന്ന ഇന്ത്യയിലെ ആക്ഷന്‍ ചിത്രങ്ങളുടെ വിജയ ശതമാനം വളരെ കുറവാണ്. കങ്കണയുടെ തന്നെ അവസാനം പുറത്തിറങ്ങിയ നാലു ചിത്രങ്ങളും വാൻ പരാജമായിരുന്നു.കെ സി ബൊകാഡിയ രേഖയെ നായികയാക്കി സംവിധാനം ചെയ്ത ഫൂല് ബനെ അങ്കാരെ (1991) പോലെ അപൂര്‍വ്വം ചിത്രങ്ങള്‍ മാത്രമേ ആ ഗണത്തില്‍ വിജയിച്ചിട്ടുള്ളൂ. ആലിയ ഭട്ട് കേന്ദ്ര കഥാപാത്രമായി അഭിനയിച്ച "ഗംഗുഭായ് കത്തിയവാടി" ക്ക് ഓപണിംഗ് കളക്ഷന്‍ ആയി 10.50 കോടി രൂപ ലഭിച്ചിരുന്നു.
Comments