ഐഫോണ്‍ 13ന്‍റെ മുന്‍ഗാമിയായ ഐഫോണ്‍ 12ഉം, പുതിയ ആപ്പിൾ വാച്ചും ( സീരീസ് 7), സീരീസ് 6-ൽ നിന്നും വ്യത്യസ്തമായി തോന്നുന്നില്ലെന്ന് യാഹൂ ഫിനാൻസിന് നൽകിയ അഭിമുഖത്തിൽ ആപ്പിള്‍ സഹസ്ഥാപകന്‍ സ്റ്റീവ് വോസ്നിയാക്ക് പറഞ്ഞു.
കഴിഞ്ഞ സെപ്തംബർ 14 ന് ആപ്പിള്‍ വലിയ ആഘോഷത്തോടെ പുറത്തിറക്കിയതാണ് ഐഫോണ്‍ 13 . ഈ ഫോണ്‍ പരമ്പരയില്‍ ചില സുപ്രധാന ഫീച്ചറുകൾ കൊണ്ടുവന്നിരുന്നുവെങ്കിലും മുൻ മോഡലുമായി കാര്യമായ മാറ്റമൊന്നും തന്നെയില്ലെന്ന വിമര്‍ശനം അന്ന് തന്നെ ഉയര്‍ന്നിരുന്നു. നോച്ച് ചെറുതായി ചുരുക്കുകയും പിൻ ക്യാമറ ലെൻസുകളുടെ വിന്യാസം മാറ്റിയതുമൊഴിച്ചാൽ രൂപകൽപ്പനയിൽ കാര്യമായ മാറ്റമൊന്നും അന്ന് ആരും പറഞ്ഞിരുന്നില്ല.
എന്നാല്‍ ഈ ഫോണിനെതിരെ, ആപ്പിള്‍ സഹസ്ഥാപകന്‍ സ്റ്റീവ് വോസ്നിയാക്ക് തന്നെ വിമര്‍ശനവുമായി രംഗത്ത് എത്തിയിരിക്കുന്ന സാഹചര്യമാണ് നിലവിൽ ഉള്ളത്.'തനിക്ക് പുതിയ ഐഫോൺ ലഭിച്ചിരുന്നുവെന്നും, മുൻ മോഡലുമായി ഇതിന് എന്തെങ്കിലും കാര്യമായ വ്യത്യാസമുണ്ടെന്ന് എനിക്ക് തോന്നുന്നില്ലെന്നും വോസ്നിയാക് പറഞ്ഞു. ഇതിലുള്ള സോഫ്‌റ്റ്‌വെയർ പഴയ ഐഫോണുകൾക്കും ലഭിക്കുമെന്നത് നല്ലൊരു കാര്യമാണെന്ന് ഞാൻ കരുതുന്നതായും വോസ്നിയാക് കൂട്ടിച്ചേർത്തു.
പുതിയ ആപ്പിൾ വാച്ച് സീരീസ് ആയ സീരീസ് 7 നെ പറ്റിയും സമാനാഭിപ്രായമാണ് അദ്ദേഹം പറഞ്ഞത്. പുതിയ ആപ്പിൾ വാച്ചും സീരീസ് 6-ൽ നിന്നും വ്യത്യസ്തമായി തോന്നുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.കമ്പനി 2021-ന്‍റെ നാലാം പാദത്തിൽ പ്രതീക്ഷിച്ച വരുമാനം നേടുന്നതിൽ പരാജയപ്പെട്ടിരുന്നു.
സ്വന്തം പേര് നിലനിർത്താൻ കഴിയുന്ന വിധത്തിൽ ആപ്പിൾ ഒരു ആരോഗ്യകരമായ കമ്പനിയായതിൽ സന്തോഷമുണ്ടെന്ന് അഭിമുഖത്തിനിടെ വോസ്നിയാക് ആപ്പിളിനെ അഭിനന്ദിച്ചു.
Comments