മൊബൈല്‍ ഇന്റര്‍നെറ്റ് വേഗതയിൽ ഇന്ത്യക്ക് 122 ആം സ്ഥാനം

മൊബൈല്‍ ഇന്റര്‍നെറ്റ് വേഗതയിൽ  ഇന്ത്യക്ക് 122  ആം സ്ഥാനം

മൊബൈല്‍ ഇന്റര്‍നെറ്റ് വേഗതയിൽ ഇന്ത്യക്ക് 122 ആം സ്ഥാനം

ഓക്ലയുടെ സ്പീഡ്‌ടെസ്റ്റ് ഗ്ലോബൽ ഇൻഡെക്‌സിൽ ഇന്ത്യയിലെ മൊബൈൽ,  ബ്രോഡ്‌ബാൻഡ് ഇന്റർനെറ്റ് വേഗത ജൂൺ മാസത്തിൽ  ഉയർച്ച രേഖപ്പെടുത്തി.സ്പീഡ് ടെസ്റ്റ് ഗ്ലോബൽ ഇൻഡെക്സിൽ ലഭ്യമായ ജൂണിൽ ലഭിച്ച കണക്കുകൾ പ്രകാരം ഇന്ത്യ മൊബൈല്‍ ഇന്റര്‍നെറ്റ് വേഗതയിൽ ആറ് പോയിന്റുകൾ ഉയർത്തി 122 ആം സ്ഥാനത്തും  ബ്രോഡ്ബാൻഡ് ഡൗൺലോഡ് വേഗതയിൽ മൂന്ന് പോയിന്റുകൾ ഉയർത്തി  70 ആം സ്ഥാനത്തും എത്തി.

രാജ്യത്തെ ശരാശരി മൊബൈൽ ഡൗൺലോഡ് വേഗത മെയ് മാസത്തിൽ 15.34 mbps  ൽ നിന്ന് 16.3 ശതമാനം ഉയർന്ന് 17.84 mbps ആയി. രാജ്യത്തെ ശരാശരി  ബ്രോഡ്‌ബാൻഡ് ഇന്റർനെറ്റ് വേഗത 55.65Mbps ൽ നിന്ന് 4.53 ശതമാനം ഉയർന്ന് 58.17Mbps ആയി.ആഗോള സൂചികയിൽ രാജ്യത്തെ ഏറ്റവും ഉയർന്ന നിരക്കാണ് മൊബൈൽ, ബ്രോഡ്‌ബാൻഡ് ഇന്റർനെറ്റ് വേഗതയിൽ ജൂൺ മാസം രേഖപ്പെടുത്തിയിരിക്കുന്നത്.

ആഗോളതലത്തിൽ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യു‌എഇ) ശരാശരി മൊബൈൽ ഡൗൺ‌ലോഡ് വേഗതയിൽ 193.51 എംപ്പ്സ് രേഖപ്പെടുത്തി ഒന്നാം സ്ഥാനത്തു  തുടരുകയും ദക്ഷിണ കൊറിയ 180.48 mbps വേഗതയിൽ രണ്ടാം സ്ഥാനത്തു തുടരുകയും ചെയ്തുവെന്ന് ഓക്ലയുടെ സ്പീഡ് ടെസ്റ്റ് ഗ്ലോബൽ ഇൻ‌ഡെക്സ് വ്യക്തമാക്കുന്നു. കഴിഞ്ഞ മാസത്തെ റെക്കോർഡുകളുമായി താരതമ്യപ്പെടുത്തുമ്പോൾ മൊബൈൽ ഇന്റർനെറ്റ് വേഗതയിൽ വരുമ്പോൾ ഉപഭൂഖണ്ഡത്തിലെ 26 സ്ഥാനങ്ങളിൽ തെക്കുകിഴക്കൻ തീരദേശ രാജ്യമായ ഒമാൻ ഏറ്റവും ഉയർന്ന നേട്ടം രേഖപ്പെടുത്തി ആഗോള റാങ്കിംഗിൽ 15-ാം സ്ഥാനത്തെത്തി.

Comments

Leave a Comment