ജിയോ : താരിഫ് 21% വരെ വർദ്ധിപ്പിക്കുന്നു

Jio goes for 20% hike in tariffs

ഇന്ത്യയിലെ ഏറ്റവും വലിയ മൊബൈൽ സേവന ഓപ്പറേറ്ററായ റിലയൻസ് ജിയോ ഞായറാഴ്ച നിരക്കുകൾ 21 ശതമാനം വരെ വർദ്ധിപ്പിച്ചു.ജിയോയുടെ പുതിയ നിരക്കുകൾ ഡിസംബർ 1 മുതൽ പ്രാബല്യത്തിൽ വരും.

ഇന്ത്യയിലെ ഏറ്റവും വലിയ മൊബൈൽ സേവന ഓപ്പറേറ്ററായ റിലയൻസ് ജിയോ ഞായറാഴ്ച നിരക്കുകൾ 21 ശതമാനം വരെ വർദ്ധിപ്പിച്ചു.ജിയോയുടെ പുതിയ നിരക്കുകൾ ഡിസംബർ 1 മുതൽ പ്രാബല്യത്തിൽ വരും.

കഴിഞ്ഞയാഴ്ച ആദ്യം വ്യവസായ എതിരാളികളായ ഭാരതി എയർടെല്ലും വോഡഫോൺ ഐഡിയയും  താരിഫ് വർദ്ധനവ് നടത്തിയതിന് പിന്നാലെയാണ് ജിയോയുടെ നടപടി. എതിരാളികൾ താരിഫ് വർദ്ധനവ് നടത്തിയ സാഹചര്യത്തിൽ താരിഫ് പരിഷ്കരണത്തിന് അനലിസ്റ്റുകൾ ജിയോക്ക്  മാർഗ്ഗനിർദ്ദേശം നൽകിയിരുന്നു.

ഈ നീക്കം നിലവിലുള്ള എല്ലാ സ്ലാബുകളിലെയുംതാരിഫുകളെ ബാധിക്കും. എയർടെല്ലും വി ഐ യും അവരുടെ എൻട്രി ലെവൽ സ്ലാബുകളിൽ 25 ശതമാനം വർദ്ധനവ് വരുത്തിയപ്പോൾ, ജിയോ ഈ വിഭാഗത്തിലെ നിരക്ക് ഏകദേശം 21 ശതമാനം വർദ്ധിപ്പിച്ചു. ആഗോളതലത്തിൽ ഏറ്റവും കുറഞ്ഞ വിലയിൽ മികച്ച നിലവാരമുള്ള സേവനം നൽകുമെന്ന വാഗ്ദാനം ഉയർത്തിപ്പിടിച്ചുകൊണ്ട്, ജിയോ ഉപഭോക്താക്കൾ ഏറ്റവും വലിയ ഗുണഭോക്താക്കളായി തുടരുമെന്ന് പുതിയ അൺലിമിറ്റഡ് പ്ലാനുകൾ പ്രഖ്യാപിച്ചുകൊണ്ട് ഒരു പത്രക്കുറിപ്പിൽ കമ്പനി പറഞ്ഞു.

ടെലികോം കമ്പനികൾ, പ്രത്യേകിച്ച് എയർടെല്ലും വിഐയും വില പരിഷ്‌കരണത്തിനായി ദീർഘനാളായി മുറവിളി കൂട്ടിയിരുന്നെങ്കിലും, ഉപഭോക്താക്കളെ നഷ്‌ടപ്പെടുമെന്ന ഭയത്താൽ ആദ്യപടി സ്വീകരിക്കാൻ അവർ വിസമ്മതിച്ചു. കഴിഞ്ഞ തിങ്കളാഴ്‌ച എയർടെൽ സധൈര്യം ആ വെല്ലുവിളി ഏറ്റെടുത്തപ്പോൾ  വി ഐ യും അത് പിന്തുടർന്നു. ടെലികോം പരിഷ്‌കരണ പാക്കേജിന്റെ രണ്ട് മാസത്തിന് ശേഷം വരുന്ന താരിഫ് വർദ്ധന ഈ മേഖലയുടെ സാമ്പത്തിക സുസ്ഥിരത മെച്ചപ്പെടുത്തുന്നതിനുള്ള സുപ്രധാന ചുവടുകളായി കണക്കാക്കപ്പെടുന്നു. ഈ കമ്പനികൾക്ക്  അവരുടെ സാമ്പത്തികാവസ്ഥ മെച്ചപ്പെടുത്തുന്നതിന് ഒരു ഉപയോക്താവിന്റെ ശരാശരി വരുമാനം, ആദ്യം  200 രൂപയിലേക്കും പിന്നീട് 300 രൂപയിലേക്കും ഉയർത്തേണ്ടതുണ്ടെന്ന് വൃത്തങ്ങൾ സൂചിപ്പിച്ചു.

Comments

    Leave a Comment