സ്വകാര്യ ബസ് സമരം മാറ്റിവെച്ചു

Kerala Private bus strike postponed symbolic image

യാത്ര നിരക്ക് വർധനവുമായി ബന്ധപെട്ട് സംസ്ഥാനത്ത് ഡിസംബർ 21 മുതൽ തീരുമാനിച്ച അനിശ്ചിതകാല സമരം മാറ്റിവെച്ചതായി ബസ് ഉടമ സംയുക്ത സമിതി നേതാക്കൾ അറിയിച്ചു.

സംസ്ഥാനത്ത് ഈ മാസം 21 മുതല്‍ നടത്താനിരുന്ന അനിശ്ചിതകാല സ്വകാര്യ ബസ് സമരം മാറ്റിവെച്ചതായി ബസ് ഉടമ സംയുക്ത സമിതി നേതാക്കൾ അറിയിച്ചു. വിദ്യാർത്ഥികളുടെയുൾപ്പടെയുള്ള  യാത്ര നിരക്കിൽ വർദ്ധനവ് സർക്കാരിനെ അറിയിച്ച്  ഒരുമാസം കഴിഞ്ഞിട്ടും തീരുമാനമൊന്നും ഉണ്ടായില്ലെന്നാരോപിച്ചാണ് ഉടമകള്‍ സമരം തീരുമാനിച്ചിരുന്നത്. 

സംസ്ഥാന സർക്കാരിന്റെ ഭാഗത്തു നിന്ന് യാത്ര നിരക്ക് വർധനവുമായി ബന്ധപെട്ട് അനുകൂലമായ  നടപടികൾ ഉണ്ടാകുന്ന സാഹചര്യത്തിലാണ് സമരം മാറ്റിവെക്കാൻ സ്വകാര്യ ബസ് ഉടമകളുടെ തീരുമാനം. അനിശ്ചിതകാല സമരം ഈ മാസം 21 മുതൽ ഉണ്ടാകില്ലെന്നും മാറ്റിവെച്ചതായും ബസ് ഉടമ സംയുക്ത സമിതി നേതാക്കൾ പ്രസ്താവനയിൽ അറിയിച്ചു. 

വിദ്യാര്‍ത്ഥികള്‍ക്ക് യാത്ര സൗജന്യം നല്‍കണമെങ്കില്‍ ടാക്സില്‍ ഇളവ് നല്‍കുകയോ ഡീസലിന് സബ്സിഡി നല്‍കുകയോ ചെയ്യണമെന്നതാണ് ബസ് ഉടമകളുടെ ആവശ്യം. സർക്കാർ ഈ ആവശ്യങ്ങൾ  പരിഗണിച്ചില്ലെങ്കില്‍ ഡിസംബർ 21 മുതല്‍ അനിശ്ചിതകാല ബസ് സമരം നടത്തുമെന്ന് ഡിസംബര്‍ ആദ്യവാരം തന്നെ ബസ് ഉടമകള്‍ അറിയിച്ചിരുന്നു. 

മിനിമം കൺസഷൻ നിരക്ക് അഞ്ച് രൂപയാക്കണമെന്ന ശുപാർശയാണ് ബസ് ചാർജ് വർധനയെ കുറിച്ച് പഠിച്ച ജസ്റ്റിസ് രാമചന്ദ്രൻ കമ്മിഷൻ ന‌ൽകിയിട്ടുള്ളത്

Comments

    Leave a Comment