818 കോടി രൂപ വിറ്റുവരവുമായി കിറ്റെക്സ് ; വിറ്റുവരവിലെ സർവകാല റെക്കോർഡ്.

Kitex with turnover of Rs 818 crore; All-time record in turnover.

കുട്ടികളുടെ വസ്ത്ര നിർമ്മാണത്തിൽ ലോകത്തെ രണ്ടാമത്തെ വലിയ കമ്പനിയായ കിറ്റക്സ് പുറത്തുവിട്ട 2022 മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തിലെ കണക്കുകൾ പ്രകാരം ഒരു വർഷക്കാലത്തെ വിറ്റുവരവ് 818 കോടി രൂപയാണെന്ന് മാനേജിംഗ്‌ ഡയറക്റ്റർ സാബു ജേക്കബ് അറിയിച്ചു. കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ വിറ്റുവരവിനെ അപേക്ഷിച്ച് 2021-22 സാമ്പത്തിക വർഷത്തിൽ വരുമാനം 75 ശതമാനം ഉയർന്നുവെന്ന് റിപ്പോർട് പറയുന്നു.

2022 മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തിലെ വിറ്റുവരവിൽ സർവകാല റെക്കോർഡ് വരുമാനവുമായി വസ്ത്ര നിർമ്മാതാക്കളായ കിറ്റക്സ് ഗാർമെന്റ്സ്. കുട്ടികളുടെ വസ്ത്ര നിർമ്മാണത്തിൽ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ കമ്പനിയായ കിറ്റക്സ് ഗാർമെന്റ്സ്. 1992 ലാണ് കമ്പനി സ്ഥാപിതമായത്.

കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ (2022 മാർച്ചിൽ അവസാനിച്ചത്) കണക്കുകളാണ് കമ്പനി ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. 2021-22 സാമ്പത്തിക വർഷത്തിൽ 818 കോടി രൂപയാണ് കമ്പനിയുടെ വിറ്റുവരവെന്ന് മാനേജിംഗ്‌ ഡയറക്റ്റർ സാബു ജേക്കബ് അറിയിച്ചു.
2020-21 സാമ്പത്തിക വർഷത്തിലെ വിറ്റുവരവിനെ അപേക്ഷിച്ച് 2021-22 സാമ്പത്തിക വർഷത്തിൽ വരുമാനം 75 ശതമാനം ഉയർന്നുവെന്നും കണക്കുകൾ പറയുന്നു. 1995-96 വർഷത്തിൽ 1.8 കോടി രൂപ വിറ്റുവരവോടെ ആരംഭിച്ച കിറ്റെക്സിനെ സംബന്ധിച്ചെടുത്തോളം തികച്ചും അഭിമാനകരമായ നേട്ടമാണ് കൈവരിച്ചിരിക്കുന്നത്.

നികുതിക്കും, പലിശക്കും മുൻപുള്ള വരുമാനം 200 കോടി രൂപയാണ്. 2020-21 സാമ്പത്തിക വർഷത്തിനെ അപേക്ഷിച്ച് 81 % വര്‍ധനാവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.  നികുതിക്ക് ശേഷമുള്ള ലാഭം 128.28 കോടി രൂപയായി ഉയർന്നുവെന്നും  സാബു ജേക്കബ്  വ്യക്തമാക്കി. 2022 മാർച്ചിലെ അറ്റ വിൽപ്പനയിൽ 126.97% ന്റെ വർദ്ധനവുണ്ടായി. അറ്റ വിൽപ്പന 111.71 കോടി രൂപയിൽ നിന്ന് 253.55 കോടി രൂപയായി മാറി.

കമ്പനിയുടെ വിപുലീകരണ പ്രവർത്തനങ്ങൾ തെലങ്കാനയിൽ പുരോഗമിച്ചു വരികയാണെന്ന് സാബു ജേക്കബ് അറിയിച്ചു.

Comments

    Leave a Comment