ഡാറ്റ അനലിറ്റിക്‌സ് സ്ഥാപനമായ ലാറ്റന്റ് വ്യൂ അനലിറ്റിക്‌സ് ചൊവ്വാഴ്ച വിപണിയിൽ ശക്തമായ അരങ്ങേറ്റം കുറിച്ചു.ലാറ്റന്റ് വ്യൂ അനലിറ്റിക്‌സിന്റെ ഓഹരികൾ ബിഎസ്‌ഇയിൽ ഇഷ്യു വിലയായ 197 രൂപയ്‌ക്കെതിരെ 169 ശതമാനം പ്രീമിയത്തിൽ ഒരു ഷെയറൊന്നിന് 530 രൂപ നിരക്കിൽ ലിസ്‌റ്റ് ചെയ്‌തു.
വിപണികളുടെ മോശം പ്രകടനത്തിനിടയിലും ലാറ്റന്റ് വ്യൂ അനലിറ്റിക്‌സിന് ബി സ് ഇ യിലും എൻ എസ് ഇ യിലും മികച്ച തുടക്കം. ബിഎസ്ഇയിൽ ഇഷ്യു വിലയായ 197 രൂപയ്‌ക്കെതിരെ 169 ശതമാനം പ്രീമിയത്തിൽ ഓഹരിയൊന്നിന് 530 രൂപ നിരക്കിലാണ് ലിസ്‌റ്റ് ചെയ്‌തതെങ്കിൽ നാഷണൽ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിൽ (എൻഎസ്‌ഇ) ഓഹരികൾ ഇഷ്യു വിലയ്‌ക്കെതിരെ 160 ശതമാനം ഉയർന്ന് 512 രൂപയിലെത്തി.
ലാറ്റന്റ് വ്യൂ അനലിറ്റിക്‌സിന്റെ ഐ പി ഒ ഒരു ഷെയറൊന്നിന് 190-197 രൂപ നിരക്കിൽ വരുകയും നവംബർ 12-ന് സബ്‌സ്‌ക്രിപ്‌ഷനായി ക്ലോസ് ചെയ്യുകയും ചെയ്തു. 338 തവണ റെക്കോർഡ് സബ്‌സ്‌ക്രിപ്‌ഷന് സാക്ഷ്യം വഹിച്ച സ്ഥാപനത്തിന്റെ ഓഫർ ഗംഭീര വിജയമായിരുന്നു.1.13 ലക്ഷം കോടി രൂപയുടെ ബിഡ്ഡുകളാണ് നിക്ഷേപകർ ഈ കമ്പനിയിൽ നടത്തിയത്
ബിഎസ്‌ഇയിൽ 530 രൂപയിൽ ആരംഭിച്ച്, ഇൻട്രാ-ഡേ ഉയർന്ന മൂല്യമായ 548.75 രൂപയിലെത്തി. അതായത് ഇഷ്യു വിലയേക്കാൾ 178 ശതമാനം നേട്ടം കൈവരിച്ചു. പിന്നീട് ഓഹരി 148 ശതമാനം പ്രീമിയമായി 488.60 രൂപയിൽ ക്ലോസ് ചെയ്തു. അതുപോലെ, എൻഎസ്ഇയിൽ 512.20 രൂപയിൽ ആരംഭിച്ച് 487.95 രൂപയിൽ വ്യാപാരം അവസാനിച്ചു.
Comments