ദക്ഷിണേന്ത്യയിലെ ഏറ്റവും സമ്പന്നനായ താരം ആര്?

Who is South India's Richest Actor

3000 കോടിയിലധികം ആസ്തിയുള്ള ആ താരം രജനിയോ, വിജയിയോ, കമലോ, പ്രഭാസോ അല്ലെങ്കിൽ പിന്നെ ആര് ?

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരങ്ങളുള്ള ഇടമാണ് ദക്ഷിണേന്ത്യ. അടുത്തകാലത്തായി തെന്നിന്ത്യന്‍ ചിത്രങ്ങള്‍ ബോളിവുഡ് ചിത്രങ്ങളെക്കാള്‍ കൂടുതൽ നേട്ടവും ഉണ്ടാക്കുന്നുണ്ട്. 

ജൂനിയര്‍ എന്‍ടിആര്‍, ദളപതി വിജയ്, രാംചരണ്‍, പ്രഭാസ്, അല്ലു അര്‍ജുന്‍, 
രജനികാന്ത്, ചിരഞ്ജീവി, മോഹൻലാൽ, മമ്മൂട്ടി, കമല്‍ഹാസന്‍, ദുൽക്കർ എന്നിങ്ങനെ ഒരേ സമയം പ്രതിഭ സമ്പന്നവും താരപ്രഭയിലുമാണ് തെന്നിന്ത്യന്‍ സിനിമ മുന്നേറുന്നത്. ജനപ്രീതിയും സ്വീകാര്യതയും ഈ  താരങ്ങള്‍ക്ക് സിനിമകൾ, അംഗീകാരങ്ങൾ, മറ്റ് ബിസിനസ്സുകള്‍ എന്നിവയിലൂടെ ധാരാളം പണം സമ്പാദിക്കാന്‍ അവസരം നല്‍കുന്നു.  ഒരു സിനിമയ്ക്ക് 100 കോടി രൂപ വരെ പ്രതിഫലം വാങ്ങുന്ന താരങ്ങളും ഈ കൂട്ടത്തിൽ ഉണ്ട്.

എന്നാൽ തെന്നിന്ത്യയില്‍ ഏറ്റവും സമ്പന്നനായ താരം ആരാണ് എന്ന സൂം റിപ്പോര്‍ട്ട് പുറത്തു വന്നപ്പോൾ താരങ്ങളുടെ ആരാധകക്കൂട്ടം ഒന്ന് അമ്പരന്നു.  മുകളിൽ പറഞ്ഞ പേരുകളിലോ, അല്ലെങ്കില്‍ പുത്തന്‍ നിരയിലെ ഒരു താരമോ അല്ല തെന്നിന്ത്യന്‍ സിനിമയിലെ ഏറ്റവും സമ്പന്നന്‍ എന്നതാണ് ഈ റിപ്പോർട്ട് പറയുന്നത്.

കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി  വിജയകരമായ സിനിമ രംഗത്തുള്ള ഇദ്ദേഹം ഹിന്ദി സിനിമകളിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 63 വയസുകാരനായ ഈ താരം ഒരു ചിത്രത്തിന് ഒന്‍പത് കോടി മുതല്‍ 20 കോടിവരെ മാത്രമാണ് പ്രതിഫലം വാങ്ങുന്നത്. പരസ്യങ്ങള്‍ക്കും ബ്രാന്‍റ് പ്രമോഷനും മറ്റും ഇദ്ദേഹം 2 കോടി രൂപയോളം വാങ്ങുന്നുണ്ട്.എന്നിട്ടും അദ്ദേഹം ഒന്നാമതെത്തി. പറഞ്ഞു വരുന്നത് മറ്റാരെയും പറ്റിയില്ല, തെലുങ്ക് സിനിമ താരം നാഗാർജുന എന്ന നാഗാർജുന അക്കിനേനിയെ കുറിച്ചാണ്. അദ്ദേഹമാണ് ദക്ഷിണേന്ത്യന്‍ സിനിമ രംഗത്തെ ഏറ്റവും സമ്പന്നന്‍. 

സിനിമകളുടെയും മറ്റ് ബിസിനസ്സുകളിലൂടെയും 3000 കോടിയിലധികം ആസ്തി ഇദ്ദേഹത്തിനുണ്ടെന്നാണ് റിപ്പോർട്ട് പറയുന്നത്. 2022-ൽ അദ്ദേഹത്തിന്റെ ആസ്തി 3010 കോടി രൂപയിലധികമായിരുന്നു എന്നാണ് സൂം ടിവിയുടെ ഒരു റിപ്പോർട്ട്. സിനിമക്ക് പുറമേ വിജയകരമായ ഏറെ ബിസിനസ് സംരംഭങ്ങളും നിക്ഷേപങ്ങളും ഇദ്ദേഹത്തിനുണ്ട്. 

സ്റ്റാർ നെറ്റ്  വർക്കിന്റെ  തെലുങ്ക് വിനോദ ചാനല്‍ മാ ടിവി ഒരു സമയത്ത് ഇദ്ദേഹത്തിന്‍റെതായിരുന്നു. കൂടാതെ അന്നപൂര്‍ണ്ണ സ്റ്റുഡിയോ എന്ന പ്രൊഡക്ഷന്‍ ഹൌസും, സ്റ്റുഡിയോയും നാഗാർജുനയുടേതാണ്. ഹൈദരാബാദ് ഹൈടെക് സിറ്റിയില്‍ ഒരു കണ്‍വെന്‍ഷന്‍ സെന്‍ററും  ഹൈദരാബാദില്‍ തന്നെ ഒരു മീഡിയ സ്കൂളും ഇദ്ദേഹം നടത്തുന്നുണ്ട്. 

മറ്റ്‌ താരങ്ങൾ :- 

2200 കോടിയും,1650 കോടിയും ആസ്തിയുള്ള തെലുങ്ക് താരങ്ങളായ വെങ്കിടേഷും, ചിരഞ്ജീവിയുമാണ് റിപ്പോര്‍ട്ട് പ്രകാരം രണ്ടും മൂന്നും സ്ഥാനങ്ങളില്‍ ഉള്ളത്. 1370 കോടി ആസ്തിയുള്ള രാംചരണ്‍ ( ചിരഞ്ജീവിയുടെ മകന്‍ ) ആണ് നാലാം സ്ഥാനത്ത്.  

സൂം റിപ്പോര്‍ട്ട് പ്രകാരം ജൂനിയര്‍ എന്‍ടിആര്‍ (450 കോടി), ദളപതി വിജയ് (445 കോടി), രജനികാന്ത് (430 കോടി), കമല്‍ഹാസന്‍ (388 കോടി), മോഹന്‍ലാല്‍ (376 കോടി), അല്ലു അര്‍ജുന്‍ (350 കോടി) എന്നിങ്ങനെയാണ് തുടര്‍ന്ന് ലിസ്റ്റ് വരുന്നത്.

Comments

    Leave a Comment