ബൈ നൗ, പേ ലേറ്റർ പ്ലാറ്റ്ഫോം സെസ്റ്റ്മണി നടത്തിയ ഒരു പാൻ-ഇന്ത്യ സർവേയിൽ പ്രതികരിച്ചവരിൽ എഴുപത്തിരണ്ട് ശതമാനം പേരും മുൻവർഷത്തേക്കാൾ 2021-ൽ ഫാഷനിൽ കൂടുതൽ ചെലവൊഴിച്ചതായും കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഫാഷൻ ആവശ്യങ്ങൾക്കായി 5000 രൂപയിലധികം ചെലവഴിച്ചതായി പ്രതികരിച്ചവരിൽ 58 ശതമാനം പേരും പറഞ്ഞതായി പഠനങ്ങൾ കാണിക്കുന്നു . ഈ വർദ്ധനവ് ഈ വിഭാഗത്തിലെ ഡിമാൻഡിലും ഉപഭോക്തൃ ചെലവിലുമുള്ള വളർച്ചയെ സൂചിപ്പിക്കുന്നു.
2021-ൽ 72% ഉപഭോക്താക്കൾ കഴിഞ്ഞ വർഷത്തേക്കാൾ കൂടുതൽ ഫാഷനിൽ ചെലവൊഴിച്ചു : സർവേ
ബൈ നൗ, പേ ലേറ്റർ പ്ലാറ്റ്ഫോം സെസ്റ്റ്മണി നടത്തിയ ഒരു പാൻ-ഇന്ത്യ സർവേയിൽ പ്രതികരിച്ചവരിൽ ഭൂരിഭാഗവും അവരുടെ ഷോപ്പിങ്ങിൽ ഉണ്ടായ വർദ്ധനവ് വ്യക്തമാക്കി. ഫാഷൻ വ്യവസായത്തിലെ ഉപഭോക്തൃ ഷോപ്പിംഗ് പെരുമാറ്റവും മുൻഗണനകളും നന്നായി മനസ്സിലാക്കുന്നതിനാണ് ഉപഭോക്തൃ സർവേ നടത്തിയതെന്ന് സെസ്റ്റ്മണി ഒരു ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു.
സർവേ പ്രകാരം, 18-30 പ്രായപരിധിയിലുള്ള ഉപഭോക്താക്കൾ കൂടുതലും (71 ശതമാനം) ഓൺലൈൻ ഫാഷന്റെ മേഖലയിലേക്ക് മാറിയതായി കാണിച്ചു. സ്ത്രീകൾ ഇടപാടുകളുടെ ശരാശരി വലുപ്പം പുരുഷന്മാരുടേതിനേക്കാൾ 20 ശതമാനം കൂടുതലാണെന്നും സർവ്വേ പറയുന്നു.
സർവേയിൽ പങ്കെടുത്തവരിൽ 54 ശതമാനം പേരും തങ്ങളുടെ ഫാഷൻ പർച്ചേസുകൾക്ക് ധനസഹായം നൽകുന്നതിന് 'ബൈ നൗ പേ ലേറ്റർ' എന്ന രീതിയാണ് ഇഷ്ടപ്പെടുന്നതെന്നും ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ, പണം എന്നിവയായിരുന്നു മറ്റ് ജനപ്രിയ ഓപ്ഷനുകൾ എന്നും പറഞ്ഞു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഫാഷൻ ആവശ്യങ്ങൾക്കായി 5,000 രൂപയിലധികം ചെലവഴിച്ചതായി സർവേയിൽ പങ്കെടുത്ത 58 ശതമാനം പേർ പറഞ്ഞു.
ഇന്ത്യയിൽ, ഫാഷനും ലൈഫ്‌സ്‌റ്റൈലും ഞങ്ങൾക്ക് ഏറ്റവും വലിയ വിഭാഗങ്ങളിലൊന്നായി ഉയർന്നുവരുന്നുവെന്നും, ഉപഭോക്താക്കൾ അവരുടെ ഫാഷൻ പർചേസുകൾക്ക് പിന്നീട് പണം നൽകാനുള്ള വഴക്കവും സൗകര്യവും ഇഷ്ടപ്പെടുന്നതായും ഈ വിഭാഗത്തിൽ കൂടുതൽ സ്വീകാര്യത ഉണ്ടാകുമെന്ന് സെസ്റ്മണി പ്രതീക്ഷിക്കുന്നതായും സിഇഒയും സഹ- സ്ഥാപകനുമായ ലിസി ചാപ്‌മാൻ പറഞ്ഞു. കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിൽ ഈ വിഭാഗത്തിലെ ഇടപാടുകളിൽ 100 ശതമാനം വളർച്ചയാണ് ഞങ്ങൾ കണ്ടതെന്ന് ചാപ്മാൻ കൂട്ടിച്ചേർത്തു. ഫാഷൻ, ബ്യൂട്ടി വ്യാപാരികളുടെ അടിത്തറ വരും വർഷത്തിൽ 25 മടങ്ങ് വർദ്ധിക്കുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നു.
72 ശതമാനം പേർ ഓൺലൈൻ ഷോപ്പിംഗാണ് ഇഷ്ടപ്പെടുന്നതെന്ന് പറഞ്ഞെങ്കിലും ഫിസിക്കൽ സ്റ്റോറുകളിൽ നിന്ന് നേരിട്ട് സാധനങ്ങൾ വാങ്ങുന്നത് ബുദ്ധിമുട്ടായ കാര്യമല്ലെന്ന് 76 ശതമാനം പേർ അഭിപ്രായപ്പെട്ടു.ഡൽഹി, ബംഗളൂരു, മുംബൈ, ഹൈദരാബാദ്, പൂനെ എന്നിവയാണ് ഫാഷനും സൗന്ദര്യവും ആവശ്യപ്പെടുന്ന ഒന്നാം നിര നഗരങ്ങളെന്ന് സർവേയിൽ നിന്ന് ശേഖരിച്ച ഡാറ്റ പറയുന്നു.
പാൻ-ഇന്ത്യ പഠനം 2800 പേരുടെ പ്രതികരണങ്ങൾ ശേഖരിച്ചു പഠനവിധേയമാക്കി. അവരിൽ 85 ശതമാനം പേരും ഉയർന്ന ജീവിത നിലവാരം ഉള്ളവരായിരുന്നു.
സോഴ്സ് : ബിസിനസ് ടുഡേ
Comments