സൺ സ്‌ക്രീനുകളുടെ ഉപയോഗം സൂര്യതാപത്തിൽ നിന്നും സംരക്ഷണം നൽകും: ഡെർമറ്റോളജിസ്റ്റ് ഡോ. മീര ജെയിംസ്.

Use of sun screens can protect against sunburn: Dermatologist Dr. Meera James.

ദേശീയ സൺ സ്‌ക്രീൻ ദിനം ആചരിക്കുന്നതിൻ്റെ ഭാഗമായി പ്രശസ്ത ഡെർമറ്റോളജിസ്റ്റ് ഡോ. മീര ജെയിംസിൻറെ നേതൃത്വത്തിലുള്ള ഡോക്ടർമാരാണ് ഇത്തരത്തിലൊരു നിർദ്ദേശം നൽകുന്നത്.

വേനൽക്കാലത്തെ കടുത്ത ചൂട് സമയത്ത് പുറത്തിറങ്ങുന്നവർ സൂര്യതാപത്തിൽ നിന്നും സംരക്ഷണം നേടുന്നതിന് സൺ  സ്‌ക്രീൻ  ലോഷനോ ക്രീമോ സ്പ്രേയോ ഉപയോഗിക്കുന്നത് സുരക്ഷിതമായിരിക്കുമെന്ന് വിദഗ്ദ്ധ ഡോക്ടർമാർ ഉപദേശിക്കുന്നു.

ദേശീയ സൺ സ്‌ക്രീൻ ദിനം ആചരിക്കുന്നതിൻ്റെ ഭാഗമായി പ്രശസ്ത ഡെർമറ്റോളജിസ്റ്റ് ഡോ. മീര ജെയിംസിൻറെ നേതൃത്വത്തിലുള്ള ഡോക്ടർമാരാണ് ഇത്തരത്തിലൊരു നിർദ്ദേശം നൽകുന്നത്. സൂര്യതാപം മൂലം ഉണ്ടാകുന്ന സ്കിൻ ക്യാൻസർ, അൾട്രാ വയലറ്റ് രശ്മികളുടെ ദൂഷ്യഫലങ്ങൾ തുടങ്ങിയവയെ കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കുന്നതിനാണ് നാഷണൽ സേഫ് സൺ വീക്കിൻറെ ഭാഗമായി എല്ലാ വർഷവും മെയ് 27ന് ദേശീയ സൺ  സ്‌ക്രീൻ ദിനം ആചരിക്കുന്നത്. 

അൾട്രാ വയലറ്റ് രശ്മികൾ ആഗിരണം ചെയ്തു ചർമ്മത്തിന് ദോഷം വരുത്തുന്നതിനു മുമ്പു തന്നെ സൺ സൺ സ്‌ക്രീനുകൾ ചർമ്മവുമായി പ്രതിപ്രവർത്തനം നടത്തുന്നു. ഇവ തെരഞ്ഞെടുക്കുമ്പോൾ ചർമ്മത്തിൻറെ സ്വഭാവം പരിഗണിക്കേണ്ടത് വളരെ പ്രധാനമാണ്. സെൻസിറ്റീവ് ചർമ്മത്തിന് ഹൈപ്പോ അലോർജെനിക്കും എണ്ണമയമുള്ള ചർമ്മത്തിന് മാറ്റ് ഫിനിഷിംങ്ങുമാണ്  ഉചിതം. ഏറ്റവും മികച്ച സംരക്ഷണം ഉറപ്പാക്കാൻ സഹായിക്കുന്ന വിവിധ ഘടകങ്ങൾകൂടി പരിശോധിച്ച ശേഷമായിരിക്കണം സൺ സ്‌ക്രീനുകളുടെ തെരഞ്ഞെടുപ്പ് നടത്തേണ്ടതെന്നും ഡോ. മീര പറയുന്നു. 

യു വി എ, യു വി ബി എന്നീ രണ്ടു രശ്മികളെയും ഒരേപോലെ തടയാൻ ശേഷിയുള്ള വിശാലമായ സ്പെക്ട്രം സൺ സ്ക്രീനുകൾ ആയിരിക്കും ഏറ്റവും അനുയോജ്യം. കുറഞ്ഞത് 30+  എസ് പി എഫ് ഉള്ളതും മികച്ച ഫിസിക്കൽ ബ്ലോക്കറുമായ സിങ്ക് ഓക്സൈഡ് അല്ലെങ്കിൽ ടൈറ്റാനിയം ഡയോക്സൈഡ് പോലുള്ള ചേരുവകൾ നല്ല രീതിയിൽ അടങ്ങിയിട്ടുള്ളവ ആയിരിക്കണം ഉപയോഗിക്കേണ്ടത്. 

അർബുദകാരികളെന്ന് തെളിയിക്കപ്പെട്ടിട്ടുള്ള പുതിയ കാല കെമിക്കൽ ബ്രോക്കറുകളും അവോബെൻസോണും ഒഴിവാക്കേണ്ടതാണെന്നും ഡോക്ടർമാർ ഓർമ്മപ്പെടുത്തുന്നു.

Comments

    Leave a Comment