വിദേശ പോർട്ട്ഫോളിയോ നിക്ഷേപകർ കഴിഞ്ഞ വർഷം ഒക്ടോബർ മുതൽ എല്ലാ മാസവും അറ്റ വിൽപ്പനക്കാരാണ്; മാർച്ചിൽ ഇതിനകം 1 ബില്യൺ ഡോളറിന്റെ ഓഹരികൾ വിറ്റഴിച്ചു. കഴിഞ്ഞ ആറ് മാസത്തെ മൊത്തം അറ്റ വിൽപ്പന (മാർച്ച് മാസം ഉൾപ്പെടെ) 15.41 ബില്യൺ ഡോളറിലെത്തി.
സമീപകാല ഡാറ്റ പരിശോധിക്കുകയാണെങ്കിൽ വിദേശ പോർട്ട്ഫോളിയോ നിക്ഷേപകർ (FPI) ഇന്ത്യൻ സ്റ്റോക്ക് മാർക്കറ്റുകളിലെ വിൽപ്പന ബട്ടൺ കഠിനമായി അമർത്തിയാതായി കാണുവാൻ സാധിക്കും. കഴിഞ്ഞ വർഷം ഒക്ടോബർ മുതൽ എല്ലാ മാസവും വിദേശ നിക്ഷേപകർ അറ്റ വിൽപ്പനക്കാരായിട്ടുണ്ടെന്നും ആറ് മാസത്തെ മൊത്തം അറ്റ വിൽപ്പന (മാർച്ച് മാസം ഉൾപ്പെടെ)15.41 ബില്യൺ ഡോളറിലെത്തിയെന്നും ഡാറ്റ കാണിക്കുന്നു.
2008-ൽ മേയ് മുതൽ തുടർച്ചയായി ഏഴ് മാസത്തേക്ക് വിദേശ നിക്ഷേപകർ ഇന്ത്യൻ ഓഹരികൾ വിറ്റതിന് ശേഷമുള്ള FPI കളുടെ ഏറ്റവും ദൈർഘ്യമേറിയതാണ് നിലവിലെ വിൽപ്പന തരംഗം.എന്നാൽ 2008-കാലയളവിൽ 9.71 ബില്യൺ ഡോളർ മാത്രമായിരുന്നു മൊത്തം വിൽപ്പന നടന്നത്. ഇപ്പോഴത് 15 ബില്യൺ ഡോളർ കടന്നിരിക്കുന്നു.
അതേസമയം, ജനുവരി, ഫെബ്രുവരി മാസങ്ങളിൽ ഓരോന്നിന്റെയും അറ്റ വിൽപ്പന 4 ബില്യൺ ഡോളർ കടന്ന് 2020 മാർച്ചിന് ശേഷമുള്ള ഏറ്റവും ഉയർന്ന ഒറ്റ മാസ വിൽപ്പന രേഖപ്പെടുത്തി എന്നതിൽ നിന്ന് നിലവിലെ വിൽപ്പനയുടെ വേഗതയും അളവും നമുക്ക് അനുമാനിക്കാവുന്നതാണ്. ഈ മാസം ഇതുവരെ കുറച്ച് ട്രേഡിംഗ് സെഷനുകൾ മാത്രമേ കണ്ടിട്ടുള്ളൂവെങ്കിലും എഫ്പിഐ അറ്റ വില്പന (FPI Net Selling ) ഇതിനകം 1 ബില്യൺ ഡോളർ കടന്നിട്ടുണ്ട്.
ആഗോള ക്രൂഡ് വില ബാരലിന് 118 ഡോളറിലെത്തിയതും, റഷ്യയും ഉക്രെയ്‌നും തമ്മിൽ നടന്നുകൊണ്ടിരിക്കുന്ന യുദ്ധത്തിൽ നിന്ന് ഉത്ഭവിക്കുന്ന വർദ്ധിച്ച ചാഞ്ചാട്ടവും ആശങ്കകളുമാണ് വിൽപ്പന ഉയരാൻ കാരണമെന്ന് വിപണി പങ്കാളികൾ പറയുന്നു. യുഎസ് ഫെഡറൽ റിസർവിന്റെ ആസന്നമായ നിരക്ക് വർദ്ധന കാരണം ആഗോളതലത്തിൽ സ്റ്റോക്ക് മാർക്കറ്റുകൾ ഇതിനകം തന്നെ ദുർബലമായ വ്യാപാരം നടക്കുന്ന സമയത്താണ് ഭൗമരാഷ്ട്രീയ പ്രതിസന്ധിയായ റഷ്യ - യുക്രൈൻ യുദ്ധം വന്നിരിക്കുന്നത്. റഷ്യയുടെ പെട്ടെന്നുള്ള പൂർണ്ണ തോതിലുള്ള അധിനിവേശം, സമീപഭാവിയിൽ പലിശനിരക്ക് ഉയർത്താനുള്ള പദ്ധതികൾ ഫെഡറൽ നിർത്തിവച്ചേക്കാമെന്ന സിദ്ധാന്തങ്ങൾക്ക് കാരണമായി.
ഇന്ത്യയുടെ കാര്യമെടുത്താൽ, 2021 ഒക്‌ടോബറിലെ ഉയർന്ന നിലവാരത്തിൽ നിന്ന് വിപണികൾ ഗണ്യമായി കുറഞ്ഞതിനാൽ വിദേശ നിക്ഷേപകരുടെ കനത്ത വിൽപ്പനയുടെ ആഘാതം വ്യക്തമായി കാണുവാൻ സാധിക്കും. ഇന്ത്യൻ വിപണി ഏറ്റവും ഉയർന്ന നിരക്കിൽ നിന്ന 2021 ഒക്ടോബറിൽ ആണ് FPI കൾ വൻതോതിൽ വിൽക്കാൻ തുടങ്ങിയത്. ഒക്ടോബർ 19 ന് ഇൻട്രാ-ഡേ ട്രേഡുകളിൽ ബെഞ്ച്മാർക്ക് ബിഎസ്ഇ സെൻസെക്‌സ് എക്കാലത്തെയും ഉയർന്ന നിലവാരമായ 62,245.43 ൽ എത്തിയിരുന്നു. അതിനുശേഷം, ബാരോമീറ്റർ ഏകദേശം 11.5 ശതമാനം ഇടിഞ്ഞു - 7,142 പോയിന്റ് - വ്യാഴാഴ്ച 55,102.68 ൽ ക്ലോസ് ചെയ്തു. ഈ റിപ്പോർട്ട് തയ്യാറാക്കുമ്പോൾ (വെള്ളിയാഴ്ച 12 .15 pm ) 774 പോയിന്റ് കൂടി താഴ്ന്ന് 54,327 എന്ന നിലയിലാണ്.
സമീപകാല ചാഞ്ചാട്ടത്തിന്റെ ബാരോമീറ്ററായി കണക്കാക്കപ്പെടുന്ന ഇന്ത്യ VIX സൂചിക, കഴിഞ്ഞ ഏതാനും ആഴ്ചകളായി കുത്തനെ ഉയർന്നു, നിലവിൽ 28-ലെവലുകൾക്ക് ചുറ്റുമായി നീങ്ങുന്നു. 2022-ന്റെ തുടക്കത്തിൽ ഇത് 16-ന് അടുത്ത് വ്യാപാരം ചെയ്യുകയായിരുന്നു. നിലവിലെ കലണ്ടർ വർഷത്തിൽ സൂചിക 70 ശതമാനത്തിലധികം ഉയർന്നു.














Comments