17,000 കോടി രൂപ ബജറ്റിൽ വിനിയോഗിക്കുന്ന ഐടി ഹാർഡ്‌വെയറിനായുള്ള പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് സ്കീം 2.0 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭായോഗം ബുധനാഴ്ച അംഗീകാരം നൽകി. ചൈനയിൽ നിന്ന് ഇന്ത്യയിലേക്ക് ആഗോള കോസ് ആകർഷിക്കുന്നതാണ് പുതിയ PLI പദ്ധതിയെന്ന് അശ്വിനി വൈഷ്ണവ്
17,000 കോടി രൂപ ബജറ്റിൽ വിനിയോഗിക്കുന്ന ഐടി ഹാർഡ്‌വെയറിനായുള്ള പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് സ്കീം 2.0 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭായോഗം ബുധനാഴ്ച അംഗീകാരം നൽകി.
കഴിഞ്ഞ 8 വർഷത്തിനിടയിൽ 17 ശതമാനം സംയുക്ത വാർഷിക വളർച്ചാ നിരക്കോടെ (CAGR) ഇന്ത്യയിലെ ഇലക്ട്രോണിക്‌സ് ഉൽപ്പാദനം സ്ഥിരമായ വളർച്ചയ്ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഇത് ഈ വർഷം ഉൽപ്പാദനത്തിലെ പ്രധാന മാനദണ്ഡം ആയ 105 ബില്യൺ ഡോളർ (ഏകദേശം 9 ലക്ഷം കോടി രൂപ) മറികടക്കാൻ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
"ഐടി പിഎൽഐയുടെ ബജറ്റ് വിഹിതം 17,000 കോടി രൂപയാണ്. പരിപാടിയുടെ കാലാവധി 6 വർഷമാണ്," കേന്ദ്ര ഐടി, ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ് മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഐടി ഹാർഡ്‌വെയറിനായുള്ള പുതിയ പ്രൊഡക്ഷൻ-ലിങ്ക്ഡ് ഇൻസെന്റീവ് സ്‌കീമിൽ മുൻനിര ആഗോള കമ്പനികൾ ചൈനയിൽ നിന്ന് മാറി ലാപ്‌ടോപ്പുകൾ, പിസികൾ, ടാബ്‌ലെറ്റുകൾ എന്നിവ ഇന്ത്യയിൽ അസംബിൾ ചെയ്യുന്നതിനുള്ള യൂണിറ്റുകൾ സ്ഥാപിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര വാർത്താവിനിമയ മന്ത്രി അശ്വനി വൈഷ്ണവ് സ്കീമിന്റെ വിശദാംശങ്ങൾ വെളിപ്പെടുത്തിയതിന് ശേഷം പറഞ്ഞു.
ഐടി ഹാർഡ്‌വെയറിനായുള്ള PLI സ്കീം 2.0, ലാപ്‌ടോപ്പുകൾ, ടാബ്‌ലെറ്റുകൾ, ഓൾ-ഇൻ-വൺ പിസികൾ, സെർവറുകൾ, അൾട്രാ-സ്മോൾ ഫോം ഫാക്ടർ ഉപകരണങ്ങൾ എന്നിവ ഉൾക്കൊള്ളുന്നു.
പദ്ധതി കാലയളവിൽ 3.35 ലക്ഷം കോടി രൂപയുടെ വർദ്ധന ഉൽപ്പാദനത്തിനും 2,430 കോടി രൂപയുടെ വർദ്ധന നിക്ഷേപത്തിനും 75,000 പേർക്ക് നേരിട്ടുള്ള തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിനും പദ്ധതി വഴിയൊരുക്കുമെന്ന് മന്ത്രി പറഞ്ഞു.
7,350 കോടി രൂപ ചെലവിൽ ലാപ്‌ടോപ്പുകൾ, ടാബ്‌ലെറ്റുകൾ, ഓൾ-ഇൻ-വൺ പിസികൾ, സെർവറുകൾ എന്നിവയുടെ ഉത്പാദനം ഉൾക്കൊള്ളുന്ന ഐടി ഹാർഡ്‌വെയറിനായുള്ള പിഎൽഐ പദ്ധതിക്ക് 2021 ഫെബ്രുവരിയിൽ സർക്കാർ അംഗീകാരം നൽകി.














Comments