ചൈനീസ് കമ്പനിയായ ബിവൈഡി ലോകത്തിലെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക് കാര്‍

Chinese company BYD is the best-selling electric car in the world

ഇതുവരെ ലോകത്തെ ഇലക്ട്രിക് വാഹന വിപണി ഭരിച്ചിരുന്നത് ടെസ്ലയായിരുന്നു. എന്നാൽ അമേരിക്കന്‍ ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കളായ ടെസ്ലയെ എതിരാളികളായ ചൈനീസ് കമ്പനി മറികടന്നിരിക്കുന്നു.

ചൈനീസ് കമ്പനിയായ ബിവൈഡി ലോകത്തിലെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക് കാര്‍ നിര്‍മ്മാതാക്കളായി മാറി.

ഇതുവരെ ലോകത്തെ ഇലക്ട്രിക് വാഹന വിപണി ഭരിച്ചിരുന്നത് ടെസ്ലയായിരുന്നു. എന്നാൽ  അമേരിക്കന്‍ ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കളായ ടെസ്ലയെ എതിരാളികളായ ചൈനീസ് കമ്പനി മറികടന്നിരിക്കുന്നു. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ഏറ്റവും അധികം പ്രിയമേറിയ ചൈനയിലും അമേരിക്കയിലും ടെസ്‍ലയായിരുന്നു മുന്നിൽ നിന്നിരുന്നത്. 1995-ൽ ബാറ്ററി നിര്‍മ്മാണ കമ്പനിയായി സ്ഥാപിതമായ ബിവൈഡി 2003-ലാണ് കാര്‍ നിര്‍മാണത്തിലേക്ക് കടന്നത് 

2023ന്റെ നാലാം പാദത്തില്‍ 4,84,507 വാഹനങ്ങളുടെ വില്പന ടെസ്ല നടത്തിയപ്പോൾ 5,26,406 ഇലക്ട്രിക് കാറുകളാണ് ബിവൈഡി വിറ്റഴിച്ചത്. ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഇലക്ട്രിക് വാഹനങ്ങള്‍ കൂടാതെ  ഹൈബ്രിഡ് വാഹനങ്ങളും ബിവൈഡി പുറത്തിറക്കുമ്പോൾ  ടെസ്ല ഇലക്രിട്ക് കാറുകള്‍ മാത്രമാണ് നിര്‍മ്മിക്കുന്നത്. ഇലക്ട്രിക് വാഹനങ്ങള്‍ കൂടാതെ  4 ലക്ഷത്തില്‍ പരം ഹൈബ്രിഡ് ഇലക്ട്രിക് വാഹനങ്ങളും ബിവൈഡി 2023 നിരത്തില്‍ എത്തിച്ചു  . 

ടെസ്ലയുമായി താരതമ്യം ചെയ്യുമ്പോൾ ബിവൈഡിയുടെ മിക്ക വാഹനങ്ങളും കുറഞ്ഞ വിലയിലാണ് വില്‍ക്കുന്നത് എന്നതും ശ്രദ്ധേയമാണ്. ചൈനയിലെ വിപണിയില്‍ നിന്നും 20 ശതമാനം വില്‍പ്പനയാണ് ബിവൈഡിക്ക് ലഭിക്കുന്നത്. യൂറോപ്പില്‍ അഞ്ച് മോഡലുകള്‍ വില്‍ക്കുന്ന ബിവൈഡി, ഈ വര്‍ഷം മൂന്ന് മോഡലുകള്‍ കൂടി വിപണിയിൽ അവതരിപ്പിക്കാന്‍ പദ്ധതിയിടുന്നു. കൂടാതെ  ഹംഗറിയില്‍ ഒരു പുതിയ ഫാക്ടറി നിര്‍മ്മിക്കാനും ബിവൈഡി പദ്ധതിയിടുന്നുണ്ട്. 

സ്വന്തമായി ഇലക്ട്രിക് വാഹന ബാറ്ററികള്‍ നിര്‍മ്മിക്കാനുള്ള കഴിവ് ബിവെഡിക്ക് നേട്ടമാകുമ്പോൾ എതിരാളികളായ ടെസ്ല നിരവധി വിതരണക്കാരെയാണ് ബാറ്ററിക്ക് ആവശ്യമുള്ള ലിഥിയത്തിനായി ആശ്രയിക്കുന്നത്. ലിഥിയം നിര്‍മ്മാതാക്കളുടെ ഓഹരി വാങ്ങിയും ആഫ്രിക്കയില്‍ ഖനികള്‍ വാങ്ങിയും ബിവൈഡി ഒരു പടി മുന്നിട്ട് നില്‍ക്കുന്നു.  

ഇന്ത്യയില്‍ രണ്ട് ഇവികള്‍ ബിവെഡി വില്‍ക്കുന്നുണ്ട്. ഈ വര്‍ഷം തന്നെ ടെസ്ലയും ഇന്ത്യയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്. 

അമേരിക്കന്‍ ശത കോടീശ്വരനും ലോക പ്രശസ്‍തനായ നിക്ഷേപകനായ വാറന്‍ ബഫറ്റാണ് ബൈവിഡിയിലെ നിക്ഷേപകന്‍. 

Comments

    Leave a Comment