നിലവിലുള്ള ബിസിനസുകളിലും ഉത്പന്നങ്ങളിലും പുതിയ ആശയങ്ങളും സേവനങ്ങളും വികസിപ്പിക്കുന്നതിന് കമ്പനിയുമായി സെന്‍റര്‍ സഹകരിക്കും.
ഹോണ്ട മോട്ടോര്‍ കമ്പനി ലിമിറ്റഡിന്‍റെ അനുബന്ധ സ്ഥാപനമായ ഹോണ്ട ആര്‍ & ഡി (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡ് (എച്ച്ആര്‍ഐഡി) ബെംഗളൂരില്‍ പുതിയ റിസര്‍ച്ച് & ഡെവലപ്മെന്‍റ് സെന്‍റര്‍ തുറന്നു.
ഇന്ത്യയില്‍ മോട്ടോര്‍ സൈക്കിളുകള്‍ക്കും പവര്‍ ഉല്‍പന്നങ്ങള്‍ക്കുമായി ഹോണ്ടയുടെ ഗവേഷണ വികസന വിഭാഗമായാണ് ആര്‍ & ഡി ഫെസിലിറ്റികള്‍ പ്രവര്‍ത്തിക്കുന്നത്. നിലവിലുള്ള ബിസിനസുകളിലും ഉത്പന്നങ്ങളിലും പുതിയ ആശയങ്ങളും സേവനങ്ങളും വികസിപ്പിക്കുന്നതിന് കമ്പനിയുമായി സെന്‍റര്‍ സഹകരിക്കും.
2050ഓടെ കമ്പനിയുടെ എല്ലാ ഉല്‍പ്പന്നങ്ങളിലും കോര്‍പറേറ്റ് പ്രവര്‍ത്തനങ്ങളിലും കാര്‍ബണ്‍ ന്യൂട്രാലിറ്റി കൈവരിക്കുക എന്ന ആഗോള ലക്ഷ്യം ഹോണ്ട നേരത്തേ പ്രഖ്യാപിച്ചിട്ടുണ്ട്. മോട്ടോര്‍സൈക്കിള്‍ ബിസിനസില്‍ 2040ഓടെ എല്ലാ ഉത്പന്നങ്ങളിലും കാര്‍ബണ്‍ ന്യൂട്രാലിറ്റി കൈവരിക്കാനാണ് ലക്ഷ്യമിടുന്നത്.
2070ഓടെ ഹരിതഗൃഹ വാതക പ്രസരണം പൂര്‍ണമായും ഇല്ലാതാക്കുന്നതിന് രാജ്യം പ്രവര്‍ത്തിക്കുമെന്ന് കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള യുണൈറ്റഡ് നേഷന്‍സ് ഫ്രെയിംവര്‍ക്ക് കണ്‍വെന്‍ഷനില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.
Comments