വാഹനാപകടം : നടൻ സുരാജ് വെഞ്ഞാറമൂടിനെതിരെ എംവിഡി‌യുടെ നടപടി.

Car accident: MVD action against actor Suraj Venjaramood.

കാറില്‍ തിരുവനന്തപുരം ഭാഗത്തേക്ക് വരികയായിരുന്ന സുരാജ് വെഞ്ഞാറമൂട് ഈ സമയം എതിര്‍ ദിശയില്‍ സഞ്ചരിച്ചിരുന്ന ബൈക്കുമായാണ് കൂട്ടിയിടിച്ചത്.

കൊച്ചി: നടൻ സുരാജ് വെഞ്ഞാറമൂടിന്റെ കാർ ബൈക്കുമായി കൂട്ടിയിടിച്ചു. ശനിയാഴ്ച രാത്രി 12 മണിയോടെയാണ് സുരാജ് വെഞ്ഞാറമൂട് ഓടിച്ച കാർ എതിര്‍ ദിശയില്‍ സഞ്ചരിച്ചിരുന്ന ബൈക്കുമായി കൂട്ടിയിടിച്ചത്.

വാഹനാപകടത്തെ തുടർന്ന് സുരാജ് വെഞ്ഞാറമൂടിന്റെ കാർ മോട്ടോർ വാഹനവകുപ്പ് പരിശോധിക്കുകയും സുരാജിന് കാരണം കാണിക്കൽ നോട്ടിസ് നൽകുമെന്നും മോട്ടോർ വാഹനവകുപ്പ് അറിയിച്ചു. അലക്ഷ്യമായി വാഹനമോടിച്ചതിന് കേസെടുത്ത പൊലീസ്, ഗതാഗത നിയമങ്ങളെ കുറിച്ചുള്ള ക്ലാസ്സിലും സുരാജ് പങ്കെടുക്കണമെന്നും മോട്ടോർ വാഹനവകുപ്പ് വ്യക്തമാക്കി. 

അപകടത്തിൽ പരിക്കേറ്റയാളുടെ ചികിത്സയിലാണ്. മലപ്പുറം മഞ്ചേരി സ്വദേശി ശരത്തിനാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  ബൈക്കില്‍ യാത്ര ചെയ്തിരുന്ന ശരത്തിന്റെ കാലിന് സാരമായ പരിക്കേറ്റു. കാലിന് ശസ്ത്രക്രിയ വേണ്ടി വരുമെന്നാണ് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചത്. അപകടത്തില്‍ സുരാജ് വെഞ്ഞാറമൂടിന് കാര്യമായ പരിക്കുകളില്ല. 

സുരാജ്  ആശുപത്രിയില്‍ എത്തിയിരുന്നുവെങ്കിലും പിന്നീട് അവിടെ നിന്ന് മടങ്ങി.  പാലാരിവട്ടം പൊലീസാണ് അപകടത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

Comments

    Leave a Comment