എസ് എം ഇ (S M E) മേഖലയെ ശക്തിപ്പെടുത്തൻ മോഡിഫി

Modifi to strengthen SME sector

വൻകിടക്കാരോട് കാര്യക്ഷമമായി ആഗോള തലത്തിൽ മത്സരിക്കാൻ എസ് എം ഇ കളെ പ്രാപ്തരാക്കുന്ന ന്യൂതന ഡിജിറ്റൽ സൊല്യൂഷനുകളിലൂടെ ഇപ്പോഴത്തെ പോരായ്മകൾക്കു പരിഹാരം കാണുകയാണ് മോഡിഫിയുടെ ലക്ഷ്യം.

ആഗോള ഫിൻടെക് പ്ലാറ്റ്ഫോമായ മോഡിഫി, രാജ്യത്തെ ചെറുകിട ഇടത്തരം വ്യവസായ (എസ്എംഇ) മേഖലയെ ശക്തിപ്പെടുത്തി ഇന്ത്യൻ വിപണിയിൽ തങ്ങളുടെ സാന്നിധ്യം വർദ്ധിപ്പിക്കുന്നതിനുള്ള പദ്ധതികൾ ആവിഷ്ക്കരിച്ചു നടപ്പിലാക്കുന്നു.

പരമ്പരാഗത ക്രോസ്-ബോർഡർ പെയ്മെൻറ്, ഫിനാൻസിംഗ് രീതികളിൽ  എസ്എംഇകൾ  നേരിടുന്ന ബുദ്ധിമുട്ടുകൾ വളരെ ചെലവേറിയതും അതാര്യവു൦ വെല്ലുവിളികൾ നിറഞ്ഞതുമാണ്. നിലവിലുള്ള സംവിധാനങ്ങൾ വലിയ കോർപ്പറേറ്റുകളെ അനുകൂലിക്കും വിധമാണ് നടക്കുന്നത്. അതുകൊണ്ടുതന്നെ ഇതിനൊരു അനുയോജ്യമായ പരിഹാര മാർഗ്ഗം കണ്ടെത്തേണ്ടതു  ആവശ്യമായിരുന്നു. അതിനാൽ വൻകിടക്കാരോട് കാര്യക്ഷമമായി ആഗോള തലത്തിൽ മത്സരിക്കാൻ എസ് എം ഇ  കളെ പ്രാപ്തരാക്കുന്ന ന്യൂതന ഡിജിറ്റൽ സൊല്യൂഷനുകളിലൂടെ ഇപ്പോഴത്തെ പോരായ്മകൾക്കു പരിഹാരം കാണുകയാണ് മോഡിഫിയുടെ ലക്ഷ്യം. 

2024 ൽ ഇന്ത്യൻ വിപണിയിൽ എസ് എം ഇ വ്യവസായത്തിന് വൻ വളർച്ചയാണ് കമ്പനി പ്രതീക്ഷിക്കുന്നത്. പ്രവർത്തന മൂലധന ലഭ്യത, ഫലപ്രദമായ പേയ്മെൻറ് സൊല്യൂഷനുകൾ, റിസ്ക്ക് മാനേജ് മെൻറ് തുടങ്ങിയ നിർണായക പ്രശ്നങ്ങൾ പരിഹരിച്ച് ആഗോള ഉൽല്പാദന മേഖലയിൽ  പ്രധാന വ്യവസായങ്ങളായി ഉയർന്നുവരാൻ സഹായിക്കുന്നതിനും, ഇന്ത്യൻ എസ്എംഇകൾക്കുള്ള പേയ്മെൻറുകളിലെ  പ്രതിബന്ധങ്ങൾ നികത്തുന്ന രീതികളിലാണ്  ഞങ്ങൾ ഈ  പദ്ധതികൾ രൂപകൽല്പന ചെയ്തിരിക്കുന്നതെന്നു മോഡിഫി സിഇഒയും സഹസ്ഥാപകനുമായ നെൽസൺ ഹോൾസ്നർ പറഞ്ഞു. 

2019 ൽ ഇവിടെ പ്രവർത്തനം ആരംഭിച്ച ശേഷം ഇതുവരെ 1.5 ബില്യൺ യുഎസ് ഡോളറിലധികം വ്യാപാര വോളിയം ധനസഹായo നൽകി ബിസിനസ്സുകൾക്കും സംരംഭകർക്കും കമ്പനി ധനസഹായo നൽകി കമ്പനി ഉത്തേചകമായിട്ടുണ്ടെന്നും അദ്ദേഹം  അഭിപ്രായപ്പെട്ടു 

Comments

    Leave a Comment