രാജ്യത്തെ ജ്വല്ലറി മേഖലയിലെ പ്രമുഖ ഇവന്റുകളിലൊന്നായ ജയ്പൂര്‍ ജ്വല്ലറി ഷോയുടെ (ജെജെഎസ്) ഭാഗമായി ജ്വല്ലറി മേഖലയിലെ പ്രമുഖ മാഗസിനായ ഐജെയുടെ (ഇന്ത്യന്‍ ജുവല്ലര്‍) സഹകരണത്തോടെയാണ് അവാര്‍ഡുകള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ജ്വല്ലറി മേഖലയിലെ മികവിനുള്ള 2023ലെ ജെജെഎസ്-ഐജെ അവാര്‍ഡ് വിഭാഗത്തിലെ ഏറ്റവും മികച്ച ജ്വല്ലറി ഡിസൈനുള്ള അവാര്‍ഡ് ജോസ് ആലുക്കാസ് നേടി.
രാജ്യത്തെ ജ്വല്ലറി മേഖലയിലെ പ്രമുഖ ഇവന്റുകളിലൊന്നായ ജയ്പൂര്‍ ജ്വല്ലറി ഷോയുടെ (ജെജെഎസ്) ഭാഗമായി ജ്വല്ലറി മേഖലയിലെ പ്രമുഖ മാഗസിനായ ഐജെയുടെ (ഇന്ത്യന്‍ ജുവല്ലര്‍) സഹകരണത്തോടെയാണ് അവാര്‍ഡുകള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ജ്വല്ലറി, ആര്‍ക്കിടെക്ചര്‍, ഫാഷന്‍, സിനിമ മേഖലകളില്‍ നിന്നുള്ള പ്രമുഖര്‍ അടങ്ങുന്ന ജൂറിയാണ് ജോസ് ആലുക്കാസിനെ അവാര്‍ഡിനായി തിരഞ്ഞെടുത്തത്.
ജോസ് ആലുക്കാസിനായി മാനേജിംഗ് ഡയറക്ടര്‍ വര്‍ഗീസ് ആലുക്ക പ്രശസ്ത ബോളിവുഡ് താരം മലൈക അറോറയില്‍ നിന്ന് അവാര്‍ഡ് ഏറ്റുവാങ്ങി.
''രാജ്യത്തെ പ്രമുഖ ജ്വല്ലറി ഇവന്റുകളിലൊന്നായ ജയ്പൂര്‍ ജ്വല്ലറി ഫെസ്റ്റിലെ ഈ അവാര്‍ഡ് ജോസ് ആലുക്കാസിനെ സംബന്ധിച്ച് ഏറെ അഭിമാനകരമാണ്. എല്ലാക്കാലത്തും ഗുണമേന്മയ്ക്കായി നിലകൊണ്ട ജോസ് ആലുക്കാസിനുള്ള അംഗീകാരമായി ഈ നേട്ടത്തെ കാണുന്നു'' ചെയര്‍മാന്‍ ജോസ് ആലുക്ക പറഞ്ഞു.
ചടങ്ങില്‍ ജെജെഎസ് കമ്മിറ്റി അംഗങ്ങളായ നവാല്‍ അഗര്‍വാള്‍, മഹാവീര്‍ പ്രതാപ് ശര്‍മ എന്നിവര്‍ പങ്കെടുത്തു.
Comments