വൈദ്യുതി നിരക്ക് കൂട്ടാൻ സംസ്ഥാനം; ബോർഡിന് സാമ്പത്തിക ബാധ്യതയെന്ന് വൈദ്യുതി മന്ത്രി കെ.കൃഷ്ണൻ കുട്ടി

State to increase power tariff; Power Minister K Krishnan Kutty said that the board has a financial

വൈദ്യുതി ബോർഡിന്റെ സാമ്പത്തിക ബാധ്യത നികത്താൻ സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടേണ്ടി വരുമെന്നും എത്ര രൂപ കൂട്ടണമെന്ന് ബോർഡ് തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു.കുറഞ്ഞത് 10ശതമാനം വരെ വർധന ബോർഡ് ആവശ്യപ്പെടുമെന്നാണ് സൂചന

അവശ്യവസ്തുക്കളുടെ വില വർദ്ധനവ് മൂലം പൊറുതിമുട്ടിയ ജനത്തിന് വൈദ്യുതി നിരക്ക് വര്ധനവിലൂടെ സർക്കാരിന്റെ വക ഇരട്ടിപ്രഹരം 

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടേണ്ടി വരുമെന്ന് വൈദ്യുതി മന്ത്രി കെ.കൃഷ്ണൻ കുട്ടി ഒരു പ്രമുഖ ചാനലിന് അനുവദിച്ച് ഇന്റർവ്യൂവിൽ പറഞ്ഞു. വൈദ്യുതി ബോർഡിന് സാമ്പത്തിക ബാധ്യത ഉണ്ടെന്നും അത് നികത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

റഗുലേറ്ററി കമ്മീഷനോട് നിരക്ക് വർധന ആവശ്യപെടും.കുറഞ്ഞത് 10 ശതമാനം വരെ വർധന ബോർഡ് ആവശ്യപ്പെടുമെന്നാണ് സൂചന. നിരക്ക് വർധന എത്ര വേണമെന്ന് വ്യക്തമാക്കിയുള്ള താരിഫ് പെറ്റീഷൻ പെറ്റീഷൻ ഡിസംബർ 31ന് മുമ്പ് നൽകാൻ ബോർഡിന് നിർദേശം കിട്ടിയിട്ടുണ്ട്. തുടർന്ന് ഹിയറിങ് നടത്തി റ​ഗുലേറ്ററി കമ്മിഷനാണ് അന്തിമ തീരുമാനമെടുക്കുക.എത്ര രൂപ കൂട്ടണമെന്ന് ബോർഡ് തീരുമാനിക്കും. നയപരമായ തീരുമാനം മുഖ്യമന്ത്രിയുമായി ആലോചിച്ച് സ്വീകരിക്കുമെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.

അടുത്ത അഞ്ച് വർഷത്തേക്കുള്ള പുതുക്കിയ നിരക്ക് ഏപ്രിൽ ഒന്നിന് നിലവിൽ വരും . 2019 ജൂലൈയിലായിരുന്നു അവസാനം നിരക്ക് കൂട്ടിയത്

Comments

    Leave a Comment