സമഗ്ര നേത്രരോഗ ചികില്‍സാ പദ്ധതിയുമായി ദി ഐ ഫൗണ്ടേഷൻ.

The Eye Foundation with Comprehensive Eye Care Program. ദി ഐ ഫൗണ്ടേഷന്‍ കണ്ണാശുപത്രിയില്‍ ആരംഭിച്ച സമഗ്രനേത്രരോഗ ചികില്‍സാ പദ്ധതി മുന്‍ മന്ത്രിയും സി.പി.എം നേതാവുമായ ജി.സുധാകരന്‍ ഉദ്ഘാടനം ചെയ്യുന്നു. മെഡിക്കല്‍ സൂപ്രണ്ടന്റ് ഡോ.പ്രവീണ്‍ മുരളി, ഡോ.സാഗര്‍ ബാസു, ഡി.ജി.എം അരുണ്‍ പോള്‍സണ്‍ സമീപം

പദ്ധതി മുന്‍ മന്ത്രിയും സി.പി.എം നേതാവുമായ ജി.സുധാകരന്‍ ഉദ്ഘാടനം ചെയ്തു. ഐ ഫൗണ്ടേഷന്‍ കൊച്ചിയില്‍ പ്രവര്‍ത്തനം ആരംഭിച്ചതിന്റെ ആറാം വാര്‍ഷികത്തിന്റെ ഭാഗമായിട്ടാണ് പദ്ധതി തുടങ്ങുന്നതെന്ന് ആശുപത്രി ചെയര്‍മാന്‍ ഡോ. ഡി.രാമമൂര്‍ത്തി

കൊച്ചി : ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കിന് സമീപം പ്രവര്‍ത്തിക്കുന്ന ദി ഐ ഫൗണ്ടേഷന്‍ കണ്ണാശുപത്രിയില്‍  ആരംഭിച്ച സമഗ്രനേത്രരോഗ ചികില്‍സാ പദ്ധതി മുന്‍ മന്ത്രിയും സി.പി.എം നേതാവുമായ ജി.സുധാകരന്‍  ഉദ്ഘാടനം ചെയ്തു.  

ഹൃദയശസ്ത്രക്രിയ അടക്കം മുഴുവന്‍ രോഗങ്ങള്‍ക്കുമുളള ചികില്‍സയും പരിശോധനയും സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ പൂര്‍ണ്ണമായും സൗജന്യമാക്കണമെന്ന് ജി.സുധാകരന്‍ പറഞ്ഞു.  നിര്‍ദ്ധനരായ രോഗികള്‍ക്ക് ലോകോത്തര നിലവാരത്തിലുള്ള നേത്രചികിത്സ കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കുന്നതാണ് ഐ ഫൗണ്ടേഷന്റെ സമഗ്രനേത്രരോഗ ചികില്‍സാ പദ്ധതി. 

ഐ ഫൗണ്ടേഷന്‍ കൊച്ചിയില്‍ പ്രവര്‍ത്തനം ആരംഭിച്ചതിന്റെ ആറാം വാര്‍ഷികത്തിന്റെ ഭാഗമായിട്ടാണ് പദ്ധതി തുടങ്ങുന്നതെന്ന് ആശുപത്രി ചെയര്‍മാന്‍ ഡോ. ഡി.രാമമൂര്‍ത്തിയും, ഡോ ശ്രേയസ് രാമമൂര്‍ത്തിയും അറിയിച്ചു. ചടങ്ങില്‍ ഐ ഫൗണ്ടേഷന്‍ മെഡിക്കല്‍ സൂപ്രണ്ടന്റ് ഡോ.പ്രവീണ്‍ മുരളി,ഡി.ജി.എം അരുണ്‍ പോള്‍സണ്‍, ഡോ.സാഗര്‍ ബാസു, എച്ച്. ആര്‍ മാനേജര്‍ കവിതാ കൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Comments

    Leave a Comment