ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സിന്‍റെ പ്രൂ പ്ലാറ്റിനം പുറത്തിറക്കി

ICICI Prudential Life Insurance launches ICICI Pru Platinum

ദീര്‍ഘകാലാടിസ്ഥാനത്തില്‍ സമ്പത്ത് വർധിപ്പിക്കുന്നതിന് ഉപഭോക്താക്കള്‍ക്ക് കാര്യക്ഷമമായ മാര്‍ഗവും ഈ പോളിസി വാഗ്ദാനം ചെയ്യുന്നു.

കൊച്ചി: ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സിന്‍റെ ആദ്യത്തെ യൂണിറ്റ്-ലിങ്ക്ഡ് പദ്ധതി ഐസിഐസിഐ പ്രൂ പ്ലാറ്റിനം പുറത്തിറക്കി. മുഴുവന്‍ പോളിസി കാലയളവിലും നിക്ഷേപം തുടരാന്‍ ഉപഭോക്താക്കളെ പ്രോത്സാഹിപ്പിക്കുന്നതിന് ഐസിഐസിഐ പ്രൂ പ്ലാറ്റിനം വിതരണക്കാര്‍ക്ക് പ്രതിഫലം നല്‍കും. 

ദീര്‍ഘകാലാടിസ്ഥാനത്തില്‍ സമ്പത്ത് വർധിപ്പിക്കുന്നതിന് ഉപഭോക്താക്കള്‍ക്ക് കാര്യക്ഷമമായ മാര്‍ഗവും ഈ പോളിസി വാഗ്ദാനം ചെയ്യുന്നു.

ഉപഭോക്താക്കള്‍ക്ക് പ്രൂ പ്ലാറ്റിനത്തിന് കീഴില്‍ 13 ഇക്വിറ്റികളും ഡെബ്റ്റ്, ബാലന്‍സ്ഡ് വിഭാഗങ്ങളില്‍ നാല് വീതം ഉള്‍പ്പെടുന്ന 21 ഫണ്ടുകളും തിരഞ്ഞെടുക്കാം. കൂടാതെ നാല് പോര്‍ട്ട്ഫോളിയോ സ്ട്രാറ്റജികളുടെ ഒരു ഓപ്ഷനും പ്രൂ പ്ലാറ്റിനം ലഭ്യമാക്കുന്നു.

രണ്ട് ലൈഫ് കവര്‍ വകഭേദങ്ങാണ് ഐ സി ഐ സി ഐ പ്രൂ പ്ലാറ്റിനത്തിനുള്ളത്. ഗ്രോത്ത് പ്ലസ് വകഭേദത്തില്‍ നോമിനിക്ക് സം അഷ്വേര്‍ഡ് അല്ലെങ്കില്‍ ഫണ്ട് മൂല്യം ഇതില്‍ ഏതാണോ ഉയര്‍ന്നത് അത് സ്വീകരിക്കാന്‍ അര്‍ഹതയുണ്ടാവും. പ്രൊട്ടക്റ്റ് പ്ലസ് വകഭേദത്തില്‍ നോമിനിക്ക് സം അഷ്വേര്‍ഡും ഫണ്ട് മൂല്യവും ലഭിക്കും.

വിതരണക്കാരുടെ പേഔട്ടുകള്‍ അവരുടെ ഉപഭോക്താക്കളുടെ ഫണ്ട് മൂല്യവുമായി ചേര്‍ത്ത്  ഇരുവരുടെയും ദീര്‍ഘകാല താല്‍പ്പര്യങ്ങള്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഐസിഐസിഐ പ്രൂ പ്ലാറ്റിനം തങ്ങളുടെ  കമ്പനിയുടെ ആദ്യത്തെ യൂണിറ്റ്-ലിങ്ക്ഡ് പദ്ധതിയാണെന്ന് ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ് ചീഫ് ഡിസ്ട്രിബ്യൂഷന്‍ ഓഫീസര്‍ അമിത് പാല്‍ട്ട പറഞ്ഞു.

Comments

    Leave a Comment