'രം​ഗ മുരുകനെയും വീഴ്ത്തി ; ഒരേയൊരു താരത്തിന് മാത്രം പിന്നില്‍ ഫഹദ്.

Fahadh's Aavesham crosses 150 crore rupees Collection

ആ​ഗോള ബോക്സ് ഓഫീസില്‍ 'ആവേശ'ത്തിന് മുകളില്‍ ഇനി 3 മലയാള ചിത്രങ്ങള്‍ മാത്രം

ഫഹദ് നായകനായി പ്രദര്‍ശനത്തിന് എത്തിയ ചിത്രമായ ആവേശം. ആഗോളതലത്തില്‍ 150 കോടി ക്ലബിലെത്തിയെന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്.

പുലിമുരുകനെ മറികടന്നതോടെ കളക്ഷനില്‍ ആവേശത്തിന് മുന്നിലുള്ളത് മൂന്ന് ചിത്രങ്ങള്‍ മാത്രമാണ്. ആടുജീവിതം, 2018 , മഞ്ഞുമ്മല്‍ ബോയ്‍സ് എന്നീ സിനിമകള്‍ക്ക് പുറമേ മലയാളത്തില്‍ നിന്ന് ആഗോള ബോക്സ് ഓഫീസില്‍ 150 കോടി ക്ലബില്‍ എത്തുന്ന നാലാമത്തെ ചിത്രമാണ് ആവേശം. 145 കോടിക്ക് മുകളിലായിരുന്നു പുലിമുരുകന്‍റെ ലൈഫ് ടൈം ബോക്സ് ഓഫീസ് കളക്ഷൻ.

മലയാളത്തില്‍ നിന്ന് ഒരു സോളോ നായകൻ 150 കോടി ക്ലബില്‍ ആദ്യം എത്തിയത് ആടുജീവിതത്തിലൂടെ പൃഥ്വിരാജ്  ആയിരുന്നു. രണ്ടാമതായി  ആ നേട്ടം കൈവരിക്കുകയാണ് ഫഹദ്. 

മലയാളത്തില്‍ നിലവിലെ ടോപ്പ് 5 ​ഗ്ലോബല്‍ ബോക്സ് ഓഫീസ് ലിസ്റ്റിലെ മൂന്ന് ചിത്രങ്ങള്‍ ഈ വര്‍ഷം റിലീസ് ചെയ്യപ്പെട്ടവയാണ്. മോളിവുഡ് ബോക്സ് ഓഫീസിലെ ആദ്യ 200 കോടി ക്ലബ്ബ് ചിത്രമായിരുന്ന മഞ്ഞുമ്മല്‍ ബോയ്സിസും (ആകെ നേട്ടം 241.10 കോടി) 157 കോടി നേടിയ ആടുജീവിതവുമാണ് അവ.175 കോടി നേട്ടവുമായി രണ്ടാം സ്ഥാനത്തുള്ള 2018 എന്ന ചിത്രം റിലീസായത് 2023 -മെയ് മാസത്തിലാണ്.

അന്‍വര്‍ റഷീദ് എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ അന്‍വര്‍ റഷീദും നസ്രിയ നസീമും പങ്കാളികളായി നിർമിച്ച ആവേശത്തിന്റെ സംവിധായകൻ ജീത്തു മാധവനാണ്. സമീര്‍ താഹിർ ഛായാഗ്രാഹണവും സുഷിന്‍ ശ്യാം സംഗീതവും നിർവഹിച്ച സിനിമയില്‍ ഫഹദിനെ കൂടാതെ  ആശിഷ് വിദ്യാര്‍ത്ഥി, സജിന്‍ ഗോപു, റോഷന്‍, പ്രമുഖ മലയാളി ഗെയിമറും യൂട്യൂബറുമായ ഹിപ്സ്റ്റര്‍, മിഥുന്‍ ജെഎസ്, പൂജ മോഹന്‍രാജ്, നീരജ രാജേന്ദ്രന്‍, ശ്രീജിത്ത് നായര്‍, തങ്കം മോഹന്‍ തുടങ്ങിയവരും ഉണ്ട്.    

ഒടിടി വിപ്ലവം ഏറ്റവും നേട്ടമുണ്ടാക്കിയ ഇന്ത്യന്‍ ഭാഷാ സിനിമയായ  മോളിവുഡ് വ്യവസായമെന്ന നിലയിലും കലാരൂപമെന്ന നിലയിലും പുതിയ കണ്ടെത്തലുകളുടെ കാലത്തിലൂടെ മുന്നോട്ട് പോവുകയാണ്

Comments

    Leave a Comment