കൊച്ചി ഫിലിം ഫെസ്റ്റിവൽ അവാർഡിന് എൻട്രികൾ ക്ഷണിച്ചു

Entries invited for Kochi Film Festival Awards

ഓരോ വിഭാഗത്തിലും ഒരു ലക്ഷം മുതൽ 25,000 രൂപയും പ്രശസ്തിപത്രവുമാണ് സമ്മാനം.

കൊച്ചി: എൻ എഫ് ആർ കൊച്ചി ഫിലിം ഫെസ്റ്റിവലിന്റെ ഭാഗമായി നടത്തുന്ന ഗ്ലോബൽ അക്കാദമി അവാർഡുകൾക്കുള്ള അപേക്ഷകൾ ക്ഷണിച്ചു. 

ഷോർട്ട് ഫിലിം, ഡോക്യുമെൻററി, ആനിമേഷൻ ഫിലിം എന്നീ മൂന്ന് വിഭാഗങ്ങളിലാണ് അവാർഡുകൾ. ഷോർട്ട് ഫിലിമുകളും ഡോക്യുമെന്ററികളും 20 മിനിറ്റിൽ താഴെയും ആനിമേഷൻ പരമാവധി 5 മിനിറ്റിലും ആയിരിക്കണം.

യുവതലമുറയ്ക്കും സിനിമകൾ സ്വപ്നം കാണുന്നവർക്കും സിനിമയെ സ്നേഹിക്കുന്നവർക്കും പിന്തുടരുന്നവർക്കും ഒരു മികച്ച അവസരം ആയിരിക്കും ഇതെന്നും ആഗോളതലത്തിൽ സർഗാന്മക പ്രതിഭകളെ ആദരിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുംകൂടിയാണ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നതെന്ന് അവാർഡിൻ്റെ ഔദ്യോഗിക  പ്രഖ്യാപനം നടത്തിക്കൊണ്ട് ചലച്ചിത്ര സംവിധായകൻ സിബി മലയിൽ പറഞ്ഞു. ഓസ്കാറിൽ പിൻതുടരുന്ന രീതിയും നടപടിക്രമങ്ങളും പ്രകാരമാണ് മത്സരത്തിലെ തിരഞ്ഞെടുക്കലുകളെന്ന് ഫെസ്റ്റിവൽ ഡയറക്ടർ ഡോ. ജയിൻ ജോസഫ് അറിയിച്ചു. വിവിധ പരിപാടികളോടെ സംഘടിപ്പിക്കുന്ന ഈ ചലച്ചിത്ര മേള സിനിമാ വ്യവസായത്തിന്റെ നാഴികക്കല്ലായി 
മാറുമെന്ന് പ്രതീക്ഷിക്കുന്നതായി സംവിധായകനും ഫെസ്റ്റിവൽ 
എക്സിക്യൂട്ടിവുമായ ലിയോ തദ്ദേവൂസും അഭിപ്രായപ്പെട്ടു.
 
കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ നിർമ്മിച്ചതും ഇംഗ്ലീഷ്  സബ് ടൈറ്റിലുകളുള്ളതുമായ എല്ലാ ഭാഷകളിലേയും എൻട്രികൾ മത്സരത്തിനു സമർപ്പിക്കാം.

ഓരോ വിഭാഗത്തിലും ഒരു ലക്ഷം മുതൽ 25,000 രൂപയും പ്രശസ്തിപത്രവുമാണ് സമ്മാനം. എൻഡ്രികൾ സമർപ്പിക്കേണ്ട അവസാന തീയതി 2024 ഓഗസ്റ്റ് 15. കൂടുതൽ വിവരങ്ങൾക്ക് nfrkochifestival.com/register എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

Comments

    Leave a Comment