ജീവിത നിലവാരസൂചികയിൽ ഡൽഹിയെയും മുംബൈയെയും പിന്നിലാക്കി കേരളത്തിലെ ഈ നഗരങ്ങൾ.

Oxford Economics Global Cities Index Representative Image

വന്‍കിട മെട്രോ നഗരങ്ങളായ ഡല്‍ഹി, മുംബൈ, ബെംഗളൂരു, ഹൈദരാബാദ് എന്നിവയേക്കാള്‍ മെച്ചപ്പെട്ട ജീവിതനിലവാരമാണ് ഈ നഗരങ്ങളിലെന്നാണ് ഓക്‌സ്‌ഫോര്‍ഡ് ഇക്കണോമിക്‌സ് ഗ്ലോബല്‍ സിറ്റീസ് ഇന്‍ഡക്‌സ് പറയുന്നത്.

ജീവിതനിലവാര സൂചികയില്‍ മികച്ച നേട്ടം കൈവരിച്ച് കേരളത്തിലെ ഈ നഗരങ്ങൾ. 

വന്‍കിട മെട്രോ നഗരങ്ങളായ ഡല്‍ഹി, മുംബൈ, ബെംഗളൂരു, ഹൈദരാബാദ് എന്നിവയേക്കാള്‍ മെച്ചപ്പെട്ട ജീവിതനിലവാരമാണ് ഈ നഗരങ്ങളിലെന്നാണ് ഓക്‌സ്‌ഫോര്‍ഡ് ഇക്കണോമിക്‌സ് ഗ്ലോബല്‍ സിറ്റീസ് ഇന്‍ഡക്‌സ് പറയുന്നത്.

കൊച്ചിയും തൃശൂരുമാണ് ഓക്‌സ്‌ഫോര്‍ഡ് ഇക്കണോമിക്‌സ് ഗ്ലോബല്‍ സിറ്റീസ് ഇന്‍ഡക്‌സിൽ ഇന്ത്യയിലെ മറ്റ് പ്രധാന നഗരങ്ങളെ പിന്നിലാക്കിയ കേരളത്തിന്റെ സ്വന്തം നഗരങ്ങൾ.  സാമ്പത്തികം, മാനവ വിഭവം, ജീവിതനിലവാരം, പരിസ്ഥിതി, ഭരണനിര്‍വഹണം എന്നീ അഞ്ച് വിഭാഗങ്ങളെ അടിസ്ഥാനമാക്കി ലോകനഗരങ്ങളെ റാങ്ക് ചെയ്യുന്നതാണ് ഓക്‌സ്‌ഫോര്‍ഡ് ഇക്കണോമിക്‌സ് ഗ്ലോബല്‍ സിറ്റീസ് ഇന്‍ഡക്‌സ്.

കുടിയേറ്റത്തെ സ്വാധീനിക്കുന്ന ഘടകങ്ങളായ ജീവിക്കാന്‍ അനുകൂലമായ സാഹചര്യം, ആകര്‍ഷണീയത എന്നിവ പരിഗണിക്കുമ്പോള്‍ രാജ്യത്തെ പ്രധാന നഗരങ്ങളായ മുംബൈ, ഡല്‍ഹി എന്നിവയെക്കാള്‍ മികച്ച റാങ്കാണ് കൊച്ചിക്കും തൃശ്ശൂരിനും ലഭിച്ചതെന്നും ഇന്‍ഡക്സ് വ്യക്തമാക്കുന്നു. നഗരവാസികളുടെ ക്ഷേമം, സാമ്പത്തികസ്ഥിതി, ആരോഗ്യസ്ഥിതി, സൗകര്യങ്ങളുടെ ലഭ്യത എന്നീ സൂചകങ്ങളെ അടിസ്ഥാനമാക്കിയാണ് നഗരങ്ങളിലെ ജീവിതനിലവാരം ഓക്‌സ്‌ഫോര്‍ഡ് ഇന്‍ഡക്‌സ് റാങ്ക് ചെയ്തത്. 

ഓക്‌സ്‌ഫോര്‍ഡ് ഇക്കണോമിക്‌സ് ഗ്ലോബല്‍ സിറ്റീസ് ഇന്‍ഡക്‌സ് പ്രകാരം കൊച്ചിയുടെ റാങ്ക് 765 ആയപ്പോൾ 757ാം റാങ്കോടെ തൃശൂര്‍  കൊച്ചിയ്ക്കും മുന്നിലുണ്ട്.

ഇന്‍ഡക്‌സ് പ്രകാരം  ഇന്ത്യയിലെ വന്‍കിട നഗരങ്ങളായ മുംബൈയുടെ റാങ്ക് 915, ഡല്‍ഹിയുടെ റാങ്ക് 838, ഐ.ടി. ഹബ്ബായ ബെംഗളൂരുവിന്റെ റാങ്ക്  847, ഹൈദരാബാദിന്റെ റാങ്ക്  882 എന്നിങ്ങനെയാണ്.

എന്നാൽ മൊത്തം റാങ്കിങ് നോക്കുമ്പോള്‍ സൂചികകളില്‍ മറ്റ് ഇന്ത്യന്‍ നഗരങ്ങളേക്കാള്‍ മുന്നിലാണ് ഡല്‍ഹിയും മുംബൈയും ബെംഗളൂരുവും. മുംബൈ 427-ാം സ്ഥാനത്തും ഡല്‍ഹി 350-ാം സ്ഥാനത്തും ബെംഗളൂരു 411-ാം സ്ഥാനത്തുമാണ് നിലകൊള്ളുന്നത്.

ഓക്‌സ്‌ഫോര്‍ഡ് ഇന്‍ഡക്‌സ് പ്രകാരം ലോകത്തെ ഏറ്റവും മികച്ച നഗരം യു.എസ്.എയിലെ ന്യൂയോര്‍ക്ക് ആയപ്പോൾ ലണ്ടന്‍, സാന്‍ ജോസ്, ടോക്കിയോ എന്നീ നഗരങ്ങൾ തൊട്ടു പിന്നിൽ തന്നെയുണ്ട്.

Comments

    Leave a Comment