ഈഗിള്‍ ട്രേഡിങിനെതിരെ മുന്‍കരുതല്‍ നിര്‍ദ്ദേശം

NSE warns against eagle trading

ഓഹരി വിപണിയുമായി ബന്ധപ്പെട്ട് ഇത്തരം ഏതെങ്കിലും പദ്ധതികളിലോ സേവനങ്ങളിലോ ചേരുന്നത് നിയം മൂലം നിരോധിച്ചിട്ടുള്ളതാണ്.

കൊച്ചി: ഈഗിള്‍ ട്രേഡിങിനെതിരെ മുന്‍കരുതല്‍ നിര്‍ദ്ദേശവുമായി എന്‍എസ്ഇ

അന്‍ഫിദാഹ് അമീദ്, അരുണ്‍ അശോക്, വിനീത്, റാം തുടങ്ങിയവര്‍ ഈഗിള്‍ ട്രേഡിങ്, ഈഗിള്‍ ട്രേഡേഴ്സ് എന്നീ പേരുകളില്‍ 7510661158, 8590632432, 9747148974, 7902308311, 8438551524, 7845942717 എന്നീ നമ്പറുകളിലൂടേയും ടെലഗ്രാം ചാനലുകളിലൂടേയും അനധികൃത ഇടപാടുകളും ഡബ്ബാ ട്രേഡിങും നടത്തുന്നതിനെതിരെ കരുതിയിരിക്കണമെന്ന് എന്‍എസ്ഇ അറിയിച്ചു.

ഓഹരി വിപണിയുമായി ബന്ധപ്പെട്ട് ഇത്തരം ഏതെങ്കിലും പദ്ധതികളിലോ സേവനങ്ങളിലോ ചേരുന്നത് നിയം മൂലം നിരോധിച്ചിട്ടുള്ളതാണ്. ഇവയുമായി ബന്ധപ്പെട്ട ഇടപാടുകള്‍ക്ക് നിക്ഷേപകര്‍ക്കു ലഭ്യമായ പരാതി പരിഹാര സംവിധാനങ്ങളിലൂടെ പരിഹാരം കാണാനാവില്ലെന്നും എന്‍എസ്ഇ അറിയിച്ചു.

Comments

    Leave a Comment