ഇന്ത്യയിലെ ഏറ്റവും മികച്ച എയര്‍ലൈന്‍ ഏതാണെന്നറിയാണോ ?

Do you know which is the best airline in India?

ലണ്ടന്‍ ആസ്ഥനമായി പ്രവര്‍ത്തിക്കുന്ന വ്യോമയാന റേറ്റിംഗ് കമ്പനിയായ സ്കൈട്രാക്സാണ് പട്ടിക തയാറാക്കിയത്.

ലണ്ടന്‍ ആസ്ഥനമായി പ്രവര്‍ത്തിക്കുന്ന വ്യോമയാന റേറ്റിംഗ് കമ്പനിയായ സ്കൈട്രാക്സ് തയാറാക്കിയ പട്ടിക പ്രകാരം രാജ്യത്തെ ഏറ്റവും മികച്ച എയര്‍ലൈന്‍ എന്ന പദവി കരസ്ഥമാക്കിയത് ടാറ്റയുടെ ഉടമസ്ഥതയിലുള്ള വിസ്താര എയര്‍ലൈന്‍സ് ആണ്. രാജ്യത്തെ മാത്രമല്ല ദക്ഷിണ ഏഷ്യയിലെ തന്നെ ഏറ്റവും മികച്ച എയര്‍ലൈന്‍ എന്ന പദവിയും വിസ്താര സ്വന്തമാക്കി. വ്യോമയാന മേഖലയിലെ ഓസ്കാര്‍ എന്നാണ് സ്കൈട്രാക്സിന്‍റെ റേറ്റിംഗ് അറിയപ്പെടുന്നത്.

25 വര്‍ഷമായി നല്‍കി വരുന്ന ലോകത്തെമ്പാടുമുള്ള ഏറ്റവും മികച്ച എയര്‍ലൈനുകളുടെ പുരസ്കാര പട്ടികയില്‍ ഇത്തവണ ഒന്നാം സ്ഥാനത്ത് നേടിയത് ഖത്തര്‍ എയര്‍വേയ്സാണ്. കഴിഞ്ഞ വര്‍ഷം ഒന്നാം സ്ഥാനത്തെത്തിയ സിംഗപ്പൂര്‍ എയര്‍ലൈന്‍സ് ഇത്തവണ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. മൂന്നാം സ്ഥാനത്തെത്തിയത് എമിറേറ്റ്സ് ആണ്.

എട്ടാം തവണയാണ് ഖത്തര്‍ എയര്‍വേയ്സ് ഈ നേട്ടം കൈവരിക്കുന്നത്. മിഡില്‍ ഈസ്റ്റിലെ ഏറ്റവും മികച്ച വിമാന കമ്പനി, ലോകത്തിലെ ഏറ്റവും മികച്ച ബിസിനസ് ക്ലാസുള്ള എയര്‍ലൈന്‍, ലോകത്തിലെ ഏറ്റവും മികച്ച ബിസിനസ് ലോഞ്ച് എന്നീ പുരസ്കാരങ്ങളും ഖത്തര്‍ എയര്‍വേയ്സ് സ്വന്തമാക്കി.
  
ലോകത്തെമ്പാടുമുള്ള ഏറ്റവും മികച്ച എയര്‍ലൈനുകളുടെ  പട്ടികയിൽ 16 -ആം സ്ഥാനമാണ് വിസ്താരയ്ക്കുള്ളത്. 10 എയർബസ് A321, 53 എയർബസ് A320നിയോ, ഏഴ് ബോയിംഗ് 787-9 ഡ്രീംലൈനർ എന്നിവ ഉൾപ്പെടെ  70 വിമാനങ്ങളാണ് വിസ്താരയ്ക്കുള്ളത്.

ലോകത്തെമ്പാടുമുള്ള ഏറ്റവും മികച്ച നൂറ് എയര്‍ലൈനുകളുടെ പട്ടികയില്‍ ഇന്ത്യയില്‍ നിന്ന് വിസ്താരയ്ക്ക് പുറമേ ഇന്‍ഡിഗോയും എയര്‍ ഇന്ത്യയും മാത്രമാണ് ഇടം പിടിച്ചത്. പട്ടികയില്‍  52 -ആം സ്ഥാനത്താണ് ഇന്‍ഡിഗോയെങ്കിൽ ടാറ്റയുടെ തന്നെ ഉടമസ്ഥതയിലുള്ള  എയര്‍ ഇന്ത്യക്ക് 90 -ആം സ്ഥാനമാണുള്ളത്. 

Comments

    Leave a Comment