20 വർഷത്തിലധികം പഴക്കമുള്ള സ്വകാര്യ വാഹനങ്ങളും 15 വർഷത്തിലധികം പഴക്കമുള്ള വാണിജ്യ വാഹനങ്ങളും ഉപേക്ഷി
വീഡിയോ കോൺഫറൻസിംഗ് വഴി ഗുജറാത്തിൽ നടക്കുന്ന നിക്ഷേപക ഉച്ചകോടിയെ അഭിസംബോധന ചെയ്‌തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി "ഇന്ത്യയുടെ വികസന യാത്രയിലെ സുപ്രധാന നാഴികക്കല്ല്" എന്ന് വിശേഷിപ്പിച്ചുകൊണ്ട് വെഹിക്കിൾ സ്ക്രാപ്പേജ് പോളിസി വെള്ളിയാഴ്ച പ്രഖ്യാപിച്ചു.
ഈ നയം ആദ്യമായി അവതരിപ്പിച്ചത് 2021 ലെ കേന്ദ്ര ബജറ്റിൽ ധനമന്ത്രി നിർമ്മലാ സീതാരാമനാണ്.തുടർന്ന് റോഡ് ഗതാഗത, ഹൈവേ മന്ത്രിയായ നിതിൻ ഗഡ്കരി പാർലമെന്റിൽ വെഹിക്കിൾ സ്ക്രാപ്പിംഗ് പോളിസിയെക്കുറിച്ച് സ്വമേധയാ പ്രസ്താവന നടത്തിയിരുന്നു. 20 വർഷത്തിൽ കൂടുതൽ പഴക്കമുള്ള 51 ലക്ഷം ലൈറ്റ് മോട്ടോർ വാഹനങ്ങളും 15 വർഷത്തിൽ കൂടുതൽ പഴക്കമുള്ള 34 ലക്ഷം ലൈറ്റ് മോട്ടോർ വാഹനങ്ങളും ഇന്ത്യയിലുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി. സാധുവായ ഫിറ്റ്നസ് സർട്ടിഫിക്കറ്റുകൾ ഇല്ലാത്ത 15 വർഷത്തിലധികം പഴക്കമുള്ള ഏകദേശം 17 ലക്ഷം ഇടത്തരം, ഭാരമേറിയ വാണിജ്യ വാഹനങ്ങലുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇന്ധനക്ഷമത മെച്ചപ്പെടുത്തുക, പരിസ്ഥിതി മലിനീകരണം കുറയ്ക്കുക, പഴയതും കേടായതുമായ വാഹനങ്ങൾ ഒഴിവാക്കിക്കൊണ്ട് റോഡ്, വാഹന സുരക്ഷ മെച്ചപ്പെടുത്തുക, പ്ലാസ്റ്റിക്, സ്റ്റീൽ, അലുമിനിയം, ഉരുക്ക്, റബ്ബർ, ഇലക്ട്രോണിക്സ് തുടങ്ങിയ വിലകുറഞ്ഞ അസംസ്കൃത വസ്തുക്കളുടെ ലഭ്യത വർദ്ധിപ്പിക്കുക എന്നിവയാണ് ഈ നയത്തിലൂടെ ലക്ഷ്യമിടുന്നത്.
Comments