800 അവശ്യമരുന്നുകളുടെ വില ഏപ്രില്‍ ഒന്നുമുതല്‍ വര്‍ധിക്കും

The prices of 800 essential medicines will go up from April 1

വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ സാമ്പത്തിക ഉപദേഷ്ടാവിന്റെ ഓഫീസ് നല്‍കിയ ഡബ്ല്യുപിഐ ഡാറ്റയെ അടിസ്ഥാനമാക്കി പാരസെറ്റമോള്‍ ഉള്‍പ്പടെയുള്ള എണ്ണൂറോളം ആവശ്യമരുന്നുകളുടെ വില ഏപ്രില്‍ ഒന്നുമുതല്‍ 10.7 ശതമാനം വർദ്ധിപ്പിക്കും

ന്യൂഡല്‍ഹി :  ആവശ്യമരുന്നുകളുടെ (Essential Medicines) വില ഏപ്രില്‍ ഒന്നുമുതല്‍ വര്‍ധിക്കുമെന്ന് നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിങ്ങ് അതോറിറ്റി (National Pharmaceutical Pricing Authority). പാരസെറ്റമോള്‍ (Paracetamol) ഉള്‍പ്പടെയുള്ള എണ്ണൂറോളം മരുന്നുകളുടെ വിലയാണ് വർദ്ധിപ്പിക്കാൻ ഉദ്ദേശിക്കുന്നത്. 

പനി, അലര്‍ജി, ഹൃദ്രോഗം, ത്വക് രോഗം, വിളര്‍ച്ച എന്നിവയ്ക്ക് നല്‍കി വരുന്ന അസിത്രോമൈസിന്‍, സിപ്രോഫ്ലോക്സാസിന്‍ ഹൈഡ്രോക്ലോറൈഡ്, മെട്രോനിഡാസോള്‍ തുടങ്ങി  800 ഓളം മരുന്നുകളുടെ വിലയാണ് വര്‍ധിക്കാന്‍ പോകുന്നത്. 10.7 ശതമാനം  വര്‍ധനവാണ് ഉണ്ടാവുക.
 
വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ സാമ്പത്തിക ഉപദേഷ്ടാവിന്റെ ഓഫീസ് നല്‍കിയ ഡബ്ല്യുപിഐ ഡാറ്റയെ അടിസ്ഥാനമാക്കിയാണ് പുതിയ മാറ്റം.

Comments

    Leave a Comment