"കുക്ക് ഓഫ്" കറി പൗഡറുകൾ വിപണിയിൽ

പവിഴം ഗ്രൂപ്പിലെ കുക്ക് ഓഫ് ഫുഡ് സൊലൂഷൻസ് പുതയി വിപണിയിലിറക്കിയ കുക്ക് ഓഫ് കറിപൗഡറുകളുടെ വിപണനോദ്ഘാടനം സിനിമാതാരം മുത്തുമണിക്ക് ഉൽപ്പന്നങ്ങൾ നൽകിക്കൊണ്ട് കമ്പനി എം ഡി യും സി ഇ ഒ യുമായ റോയ് ജോർജ് നിർവ്വഹിക്കുന്നു.

കമ്പനി എം ഡി യും സി ഇ ഒ യുമായ റോയ് ജോർജ് സിനിമാതാരം മുത്തുമണിക്ക് ഉൽപ്പന്നങ്ങൾ നൽകിക്കൊണ്ട് കുക്ക് ഓഫിൻ്റെ വിപണനോദ്ഘാടനം നടത്തി.

കൊച്ചി: പവിഴം അരിക്കാർ ഗ്രൂപ്പിൽ നിന്നും  "കുക്ക് ഓഫ് " ബ്രാൻഡിൽ പ്രീമിയം കറി പൗഡറുകൾ വിപണിയിൽ എത്തുന്നു. കഴിഞ്ഞ 40 ൽപരം വർഷങ്ങളായി അരിയും അനുബന്ധ ഉല്പന്നങ്ങളുടെയും ഉല്പാദന വിപണന മേഖലയിൽ രാജ്യത്തു പ്രമുഖ സ്ഥാനം വഹിക്കുന്നവരാണ് പവിഴം അരിക്കാർ ഗ്രൂപ്പ്.

പവിഴത്തിൻറെ സഹോദര സ്ഥാപനമായ കുക്ക് ഓഫ് ഫുഡ് സൊലൂഷൻസ് പ്രൈവറ്റ് ലിമിറ്റഡാണ് ഗുണമേന്മയും സ്വാദിഷ്ടവുമായ ഈ കറിക്കൂട്ടുകൾ മലയാളികളുടെ രുചി ലോകത്ത് അവതരിപ്പിക്കുന്നത്. കമ്പനി എം ഡി യും സി ഇ ഒ യുമായ റോയ് ജോർജ് സിനിമാതാരം മുത്തുമണിക്ക് ഉൽപ്പന്നങ്ങൾ നൽകിക്കൊണ്ട് കുക്ക് ഓഫിൻ്റെ വിപണനോദ്ഘാടനം നടത്തി. വിവിതയിനം  കറി പൗഡറുകൾ, മസാലകൾ, സുഗന്ധവ്യഞ് ജന കറിക്കൂട്ടുകൾ തുടങ്ങിയ നാല്പതിൽപരം ഐറ്റങ്ങളാണ്  കേരളത്തിലെയും ഗൾഫിലെയും വിപണികളിലെത്തുക. 

കേരളം, തമിഴ്നാട്, ആന്ധ്ര, കർണ്ണാടക, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലെ കർഷകരിൽ നിന്നും നേരിട്ട് സംഭരിക്കുന്ന ഗുണമേന്മയുള്ള ഉൽപ്പന്നങ്ങളുടെ പുതുമയും നിലവാരവും നഷ്ടപ്പെടാതെ പെരുമ്പാവൂരിലെ അത്യാധുനിക ഫാക്ടറിയിൽ എത്തിച്ചു തനിമ നിലനിർത്തീക്കൊണ്ടാണ് കുക്ക് ഓഫ് ഉൽപ്പന്നങ്ങൾ ഉല്പാദിപ്പിക്കുന്നതെന്ന് പവിഴം ഗ്രൂപ്പ് ചെയർമാൻ എൻ. പി ജോർജും എം.ഡി. എൻ. പി ആൻറ ണി യും  പറഞ്ഞു.

Comments

    Leave a Comment