സൂപ്പർസ്റ്റാർ രജനികാന്തിന്റെ അണ്ണാത്തെ തമിഴ്നാട് ബോക്‌സ് ഓഫീസിൽ ആദ്യ ദിനം 34.92 കോടി രൂപ നേടി.കൊവിഡ് നിയന്ത്രണങ്ങള്‍ കാരണം തിയറ്ററുകളില്‍ പലയിടത്തും അമ്പത് ശതമാനം സീറ്റിംഗ് മാത്രമാണ് അനുവദിച്ചിട്ടുള്ളതെങ്കിലും തമിഴ്‌നാട്ടിലെ എക്കാലത്തെയും മികച്ച റെക്കോർഡ് കളക്ഷൻ ആണിതെന്ന് പറയപ്പെടുന്നു.
സിരുത്തൈ ശിവയുടെ സംവിധാനത്തിലുള്ള രജനികാന്ത് ചിത്രം അണ്ണാത്തെ ബോക്സ് ഓഫീസില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. പുതിയ ചിത്രം അണ്ണാത്തെ ദീപാവലിയോട് അനുബന്ധിച്ച് കഴിഞ്ഞ ദിവസമാണ് തിയറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തിയത്.
പുതുമയില്ലാത്ത പ്രമേയം എന്ന വിമര്‍ശനവും അണ്ണാത്തെയ്‍ക്ക് നേരിടേണ്ടിവരുന്നുവെങ്കിലും ചിത്രം രജനികാന്ത് ആരാധകരെ മുന്നില്‍ക്കണ്ടിട്ടുള്ളതു തന്നെയാണ് എന്നാണ് പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നത്.കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് പ്രകാരം ബോക്സ് ഓഫീസില്‍ ചിത്രം മികച്ച പ്രതികരണമാണ് നേടുന്നത്.
ഇന്ത്യയിലും വിദേശത്തും അണ്ണാത്തെയ്‍ക്ക് മികച്ച വരവേല്‍പാണ് ലഭിച്ചിരിക്കുന്നത്.ഓസ്‍ട്രേലിയയില്‍ പതിനൊന്ന് മണിക്കു മുന്നേ തന്നെ 63 ലക്ഷം രൂപയും സിംഗപ്പൂരില്‍ രണ്ട് കോടിയുമാണ് ആദ്യം ദിവസം ചിത്രം നേടിയത്. തമിഴ്നാട്ടില്‍ നിന്ന് മാത്രം ആദ്യ ദിനം നേടിയത് 34.92 കോടിയാണ്.കൊവിഡ് നിയന്ത്രണങ്ങള്‍ കാരണം തിയറ്ററുകളില്‍ പലയിടത്തും അമ്പത് ശതമാനം സീറ്റിംഗ് മാത്രമാണ് അനുവദിച്ചിട്ടുള്ളത്. ഈ പ്രതികൂല സാഹചര്യത്തിൽ പോലും അണ്ണാത്തെ മികച്ച കളക്ഷൻ തന്നെ നേടിയിരിക്കുന്നതായിട്ടാണ് മുകളിലെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
കോമഡിയും ആക്ഷനും സെന്റിമെന്റ്‍സുമെല്ലാമായി കുടുംബ പ്രേക്ഷകരെയും മുന്നില്‍ക്കണ്ടുള്ള ചിത്രമാണ് അണ്ണാത്തെ സണ്‍ പിക്ചേഴ്‍സ് ആണ് നിര്‍മിച്ചിരിക്കുന്നത്. തെന്നിന്ത്യൻ സൂപ്പർ താരങ്ങളായ കീര്‍ത്തി സുരേഷ്, നയൻതാര, ഖുശ്‍ബു, മീന, പ്രകാശ് രാജ്, സൂര്യ തുടങ്ങി ഒട്ടേറെ പേർ ഈ സിനിമയുടെ ഭാഗമായിട്ടുണ്ട്.
Comments