നിര്‍മ്മാണ മേഖലയില്‍ ആര്‍ക്കിടെക്ട്മാര്‍ പുതിയ ആശയങ്ങള്‍ കണ്ടെത്തുന്നത് ആഗോള താപനം നിയന്ത്രിക്കാന്‍ ഉപകരിക്കുമെന്ന് വൈറ്റില ഏഷ്യന്‍ സ്‌കൂള്‍ ഓഫ് ആര്‍ക്കിടെക്ചര്‍ ആന്‍ഡ് ഡിസൈന്‍ ഇന്നൊവേഷന്‍സിൽ (ആസാദി) ഡൗണ്‍ഫെസ്റ്റ് 2021 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്ന എ.എം.ആരിഫ് എം.പി. പറഞ്ഞു.
വൈറ്റില ഏഷ്യന്‍ സ്‌കൂള്‍ ഓഫ് ആര്‍ക്കിടെക്ചര്‍ ആന്‍ഡ് ഡിസൈന്‍ ഇന്നൊവേഷന്‍സ് ഡൗണ്‍ഫെസ്റ്റ് 2021 എ.എം.ആരിഫ് എം.പി ഉദ്ഘാടനം ചെയ്തു.
നിര്‍മ്മാണ മേഖലയില്‍ ആര്‍ക്കിടെക്ട്മാര്‍ പുതിയ ആശയങ്ങള്‍ കണ്ടെത്തുന്നത് ആഗോള താപനം നിയന്ത്രിക്കാന്‍ ഉപകരിക്കുമെന്ന് എ.എം.ആരിഫ് എം.പി ഉദ്ഘടനവേളയിലെ പ്രഭാഷണത്തിൽ പറഞ്ഞു.ഏറ്റവും കൂടുതല്‍ ഉല്‍ഖനനം നടക്കുന്ന ഈജിപ്തില്‍ ആധുനിക സാങ്കേതിക വിദ്യകളെ വിസ്മയിപ്പിക്കുന്ന തരത്തിലുള്ള നിര്‍മ്മിതികളാണ് കണ്ടെത്തിക്കൊണ്ടിരിക്കുന്നതെന്നും പുതിയ ആശയങ്ങള്‍ രൂപപ്പെടുത്തുന്നതിന് കുട്ടികള്‍ സ്വദേശത്തും വിദേശത്തും കൂടുതല്‍ യാത്രകള്‍ ചെയ്യേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
പ്രമുഖ എഴുത്തുകാരി ഗീത ബക്ഷി മുഖ്യപ്രഭാഷണം നടത്തി. കോളേജ് ചെയര്‍മാനും ഡയറക്ടറുമായ ആര്‍ക്കിടെക്ട് പ്രൊഫ. ബി ആര്‍ അജിത്, പ്രിന്‍സിപ്പല്‍ ആര്‍ക്കിടെക്ട് എസ് ആര്‍ വിപിന്‍, അമ്മു അജിത്ത് എന്നിവരും പ്രസംഗിച്ചു.
Comments