റഷ്യ - ഉക്രെയ്ൻ യുദ്ധം; ക്രൂഡ് ഓയിൽ വില വർധനവ് ; പെട്രോൾ ഡീസൽ വില കുതിച്ചുയരും

Russia-Ukraine war; Crude oil prices rise; Petrol and diesel prices will go up

റഷ്യ-യുക്രൈന്‍ യുദ്ധം തുടങ്ങിയതോടെ അസംസ്കൃത എണ്ണയുടെ വില ബാരലിന് 100 ഡോളര്‍ കടന്നു. ലോകത്ത് എണ്ണ ഉൽപ്പാദനത്തിൽ മൂന്നാം സ്ഥാനത്ത് നിൽക്കുന്ന രാജ്യമായ റഷ്യ യുദ്ധത്തിലേർപ്പെടുമ്പോൾ ഉപയോഗിക്കുന്ന എണ്ണയുടെ എണ്‍പത്തഞ്ച് ശതമാനവും ഇറക്കുമതി ചെയ്യുന്ന രാജ്യമായ ഇന്ത്യയിൽ ഗണ്യമായ വില വർദ്ധനവിന് സാധ്യതയേറെയാണ്.

റഷ്യ-യുക്രൈന്‍ (russia Ukraine war) യുദ്ധം തുടങ്ങിയതോടെ ഇന്ത്യയില്‍ ഇന്ധനവില (fuel price hike) കുതിച്ചുയരുമെന്നാണ് കരുതുന്നത്. റഷ്യ സൈനിക നീക്കം ആരംഭിച്ചതോടെ അസംസ്കൃത എണ്ണയുടെ വില ബാരലിന് 100 ഡോളര്‍ കടന്നു. 2014 ന് ശേഷം ആദ്യമായി ബ്രെന്റ് ഓയിൽ ബാരലിന് 100 ഡോളറിന് മുകളിൽ എത്തുന്നത്. 

 ലോകത്ത് എണ്ണ ഉൽപ്പാദനത്തിൽ മൂന്നാം സ്ഥാനത്ത് നിൽക്കുന്ന രാജ്യമായ റഷ്യ യുദ്ധത്തിലേർപ്പെടുമ്പോൾ ഉപയോഗിക്കുന്ന എണ്ണയുടെ എണ്‍പത്തഞ്ച് ശതമാനവും ഇറക്കുമതി ചെയ്യുന്ന രാജ്യമായ ഇന്ത്യയിൽ ഗണ്യമായ വില വർദ്ധനവിന് സാധ്യതയേറെയാണ്. യുദ്ധം പലതരത്തിലും വിപണിയെ സ്വാധീനിക്കുന്നതിനാൽ ഇന്ത്യക്കാരും ഇതിന്റെ പ്രത്യാഘാതം അനുഭവിക്കേൺണ്ടി വരുമെന്നാണ് കണക്കാക്കപ്പെടുന്നത്.

ഇന്ത്യ റഷ്യയിൽ നിന്ന് അധികം എണ്ണ ഇറക്കുമതി ചെയ്യുന്നില്ലാത്തതിനാൽ പ്രത്യക്ഷ്യത്തിൽ ഈ യുദ്ധം ഇന്ധനവിലയിൽ ഇന്ത്യയെ ബാധിക്കാൻ സാധ്യതയില്ലെങ്കിലും റഷ്യയ്ക്ക് മേൽ ലോകരാഷ്ട്രങ്ങൾ ഉപരോധം ഏർപ്പെടുത്തുന്ന സ്ഥിതിയുണ്ടായാൽ  നിലവിൽ ഇന്ത്യ ആശ്രയിക്കുന്ന ലോകത്തെ ഒപെക് രാജ്യങ്ങളിൽ നിന്നുള്ള ഇന്ധനത്തിന് ഡിമാന്റ് ഉയരാൻ സാധ്യതയുണ്ടെന്ന് ബിപിസിഎൽ മുൻ ഫിനാൻസ് ഡയറക്ടർ വിജയഗോപാൽ ഒരു പ്രമുഖ മാധ്യമത്തോട് പ്രതികരിച്ചു.

 യുദ്ധത്തിന് മുൻപ് തന്നെ അന്താരാഷ്ട്ര വിപണിയിൽ എണ്ണ വില ഉയർന്നിരുന്നുവെങ്കിലും നവംബർ നാലിന് ശേഷം ഇന്ത്യയിൽ എണ്ണ വില വർധിപ്പിച്ചിട്ടില്ല. മാർച്ച് മാസത്തോടെ കുറഞ്ഞത് പത്ത് രൂപയെങ്കിലും പെട്രോൾ, ഡീസൽ വില വർധിപ്പിക്കേണ്ട സാഹചര്യമാണ് ഉള്ളത്. യുദ്ധം അധികം നീണ്ടുപോകില്ലെന്നാണ് കരുതുന്നതെന്നും നീണ്ടുപോയാൽ അത് രാജ്യത്ത് വിലക്കയറ്റത്തിനും ഉൽപ്പാദന മേഖലയുടെ തളർച്ചയ്ക്കും കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു.അഞ്ച് സംസ്ഥാനങ്ങളിലായി നടക്കാനിരുന്ന അസംബ്ലി തെരഞ്ഞെടുപ്പ് കൊണ്ടാണെന്നാണ്  
നവംബറിന് ശേഷം ഇന്ത്യയിൽ വില വർധിപിക്കാതിരുന്നതെന്ന് വിലയിരുത്തപ്പെടുന്നത്. തെരഞ്ഞെടുപ്പ് മാർച്ച് ഏഴിന് അവസാനിക്കുമെന്നിരിക്കെ, എണ്ണ കമ്പനികൾ വില കുത്തനെ ഉയർത്തുമെന്നാണ് കരുതുന്നത്.

റഷ്യയുടെ യുദ്ധപ്രഖ്യാപനത്തിന് പിന്നാലെ ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളറിന് മുകളിലെത്തി. കഴിഞ്ഞ 8 വർഷത്തിനിടെയുള്ള ഏറ്റവും ഉയർന്ന വിലയാണ് ഇന്നത്തേത്. ക്രൂഡ് ഓയിൽ വില 110 ഡോളർ വരെയാകുമെന്ന് വിജയഗോപാൽ കരുതുന്നു. 'ഉടനെയൊന്നും വില കുറയാൻ സാധ്യത കാണുന്നില്ല. ഒപെക് രാജ്യങ്ങളിലെ എണ്ണക്കമ്പനികൾ പ്രൊഡക്ഷന് വേണ്ടി അധികം പണം ചെലവഴിക്കുന്നില്ല. ആ പ്രതിസന്ധി നിലനിൽക്കുമ്പോഴാണ് യുദ്ധം കൂടി വന്നത്,'- അദ്ദേഹം പറഞ്ഞു. കൊവിഡിന്റെ പശ്ചാത്തലത്തിൽ ക്രൂഡ് ഓയിൽ ഉൽപ്പാദനം ഒപെക് രാജ്യങ്ങൾ കുറച്ചത് വൻതോതിൽ വില ആഗോള തലത്തിൽ വില വർധിക്കാൻ കാരണമായിരുന്നു. 

അസംസ്കൃത  എണ്ണവില ഒരു ഡോളർ ഉയരുമ്പോൾ ശരാശരി  70–80 പൈസയുടെ വർധനയാണ് എണ്ണയുടെ ചില്ലറവിൽപ്പന വിലയിൽ ഉണ്ടാകാറുള്ളത്. യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ക്രൂഡ് ഓയിൽ വില ഉയരുകയും ക്രൂഡ് ഓയിലിനെ സംസ്കരിക്കുന്ന ചെലവും രൂപയുടെ മൂല്യവും എണ്ണവിലയെ സ്വാധീനിക്കുകയും ചെയ്യുന്നതിനാൽ യുദ്ധം നീണ്ടുപോകുന്നത് ഗുണകരമായിരിക്കില്ല. അടുത്ത ഒരു മാസത്തിനുള്ളിൽ യുദ്ധം ഇതേനിലയിൽ തുടർന്നാൽ 10-12 രൂപ എന്തായാലും വർധിപ്പിക്കേണ്ടി വരുമെന്നും വിജയഗോപാൽ പറഞ്ഞു

Comments

    Leave a Comment