അഞ്ച് കിലോ റേഷൻ പദ്ധതി (PMGKAY ) മാർച്ച് വരെ നീട്ടി : കേന്ദ്ര സർക്കാർ

Under scheme PMGKAY, 5 kg ration extended till March: Central Government

PMGKAY-ന് കീഴിൽ, ദേശീയ ഭക്ഷ്യസുരക്ഷാ നിയമത്തിന്റെ (NFSA) ഗുണഭോക്താക്കൾക്ക് അവരുടെ സാധാരണ പ്രതിമാസ ക്വാട്ട കൂടാതെ കേന്ദ്രം പ്രതിമാസം അഞ്ച് കിലോഗ്രാം അരിയോ ഗോതമ്പോ സൗജന്യമായി നൽകുന്നു. 53,344.52 കോടി രൂപയുടെ അധികച്ചെലവ് കേന്ദ്രത്തിന് ഈ വിപുലീകരണം മൂലം ഉണ്ടാകും.

കോവിഡ് കാലഘട്ടത്തിൽ ജനങ്ങൾക്ക് ആശ്വാസം പകരുന്നതിന് വേണ്ടി പ്രഖ്യാപിച്ച പദ്ധതിയാണ് PMGKAY. ഈ പദ്ധതിക്ക് കീഴിൽ റേഷൻ കടകൾ വഴി ജനങ്ങൾക്ക് സൗജന്യ അരിയും ഗോതമ്പും വിതരണം ചെയ്തിരുന്നു. സാധാരണ പ്രതിമാസ ക്വാട്ട കൂടാതെ കേന്ദ്രം പ്രതിമാസം വിതരണം ചെയ്തിരുന്ന ഈ പദ്ധതി നവമ്പറിന് ശേഷം തുടരാൻ പദ്ധതിയില്ല എന്നാണ് നേരത്തെ കേന്ദ്രം അറിയിച്ചിരുന്നതെങ്കിലും 5 കിലോ റേഷൻ പദ്ധതി മാർച്ച് വരെ നീട്ടിയാതായി കേന്ദ്രം  അറിയിച്ചു.

ഉത്തർപ്രദേശിലെയും പഞ്ചാബിലെയും നിർണായക നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെയാണ്  സൗജന്യ ഭക്ഷ്യധാന്യ വിതരണ പദ്ധതി നീട്ടുയത് എന്നതും വാർത്ത പ്രാധാന്യമർഹിക്കുന്നു.PMGKAY-ന് കീഴിൽ, ദേശീയ ഭക്ഷ്യസുരക്ഷാ നിയമത്തിന്റെ (NFSA) ഗുണഭോക്താക്കൾക്ക് അവരുടെ സാധാരണ പ്രതിമാസ ക്വാട്ട കൂടാതെ  കേന്ദ്രം പ്രതിമാസം അഞ്ച് കിലോഗ്രാം അരിയോ ഗോതമ്പോ സൗജന്യമായി നൽകുന്നു. 53,344.52 കോടി രൂപയുടെ അധികച്ചെലവ് കേന്ദ്രത്തിന് ഈ വിപുലീകരണം മൂലം ഉണ്ടാകും. ഈ കാലയളവിൽ അധികമായി 16.3 ദശലക്ഷം ടൺ ഭക്ഷ്യധാന്യം വിതരണം ചെയ്യാൻ പദ്ധതിയിടുന്നു.

Comments

    Leave a Comment