വാണിജ്യ എൽപിജി സിലിണ്ടറിന് കൊൽക്കത്തയിൽ 1,805.50 രൂപയും മുംബൈയിൽ 1,950 രൂപയും ഡൽഹിയിൽ 2,000.50 രൂപ കൊച്ചിയിൽ 1994 രൂപയാണ് പുതുക്കിയ നിരക്ക്
ദീപാവലിക്ക് മുന്നോടിയായി വാണിജ്യ സിലിണ്ടറുകൾക്കുള്ള പാചകവാതക വില തിങ്കളാഴ്ച സിലിണ്ടറിന് 265 രൂപ കൂട്ടി. എന്നാൽ ഗാർഹിക പാചകവാതക സിലിണ്ടറുകളുടെ വിലയിൽ വർധനയില്ല.
ക്രൂഡ് ഓയിൽ വില ഇപ്പോൾ ബാരലിന് 84 ഡോളറിന് അടുത്താണ്, വെള്ളിയാഴ്ച ഡോളർ-രൂപ വിനിമയ നിരക്ക് 74.88 മാർക്കിൽ ക്ലോസ് ചെയ്തു, ഇത് എൽപിജി വിലയിൽ സമ്മർദ്ദം ചെലുത്തി.അസംസ്‌കൃത എണ്ണയുടെ വിലക്കയറ്റം കണക്കിലെടുത്ത്, ഗാർഹിക എൽപിജി സിലിണ്ടറിന്റെ വില ഉടൻ 1,000 രൂപ കടന്നേക്കുമെന്ന് പ്രതീക്ഷിക്കുന്നു.
കൊൽക്കത്തയിൽ വാണിജ്യ എൽപിജി സിലിണ്ടറിന്റെ വില ഇപ്പോൾ 1,805.50 രൂപയാണ്. മുംബൈയിൽ 1,683 രൂപയ്ക്ക് വിൽക്കുന്ന 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് ഇന്നത്തെ വർധനയ്ക്ക് ശേഷം 1,950 രൂപയാകും.ഡൽഹിയിൽ വാണിജ്യ സിലിണ്ടർ വില നേരത്തെ 1,734 രൂപയിൽ നിന്ന് 2,000.50 രൂപ കടന്നു.278 രൂപയാണ് കൊച്ചിയിൽ കൂടിയത്. 1994 രൂപയാണ് പുതുക്കിയ നിരക്ക്.
ഇന്ധനവില തുടര്‍ച്ചയായി കൂടുന്നതിനിടെയാണ് ഇരുട്ടടിയായി പാചകവാതകത്തിനും വില വര്‍ധിച്ചത്. രാജ്യത്ത് ഇന്നും ഇന്ധന വില കൂട്ടിയതിന് പിന്നാലെയാണ് പാചകവാതക സിലിണ്ടറിന്റെ വിലയും കൂടുന്നത്. പെട്രോളിനും ഡീസലിനും ലിറ്ററിന് 48 പൈസയാണ് ഇന്ന് കൂട്ടിയത്. സംസ്ഥാനത്ത് ഇതോടെ പെട്രോൾ വില 112 കടന്നു. തിരുവനന്തപുരത്ത് പെട്രോളിന് 112.25 രൂപയും കോഴിക്കോട് 110. 40 രൂപയുമാണ് ഇന്നത്തെ വില. ഡീസലിന് തിരുവനന്തപുരത്ത് 105.94 രൂപയും കോഴിക്കോട് 104.30 രൂപയുമായി.
Comments