ന്യൂ ഫണ്ട് ഓഫര്‍ ജൂണ്‍ 26 മുതല്‍ ജൂലൈ ഒന്‍പതു വരെ
കൊച്ചി: ആക്സിസ് മ്യൂച്വല്‍ ഫണ്ടിന്‍റെ ആക്സിസ് നിഫ്റ്റി 500 ഇന്‍ഡക്സ് ഫണ്ട് അവതരിപ്പിച്ചു.
ഇന്ത്യന്‍ കമ്പനികളുടെ മുന്നേറ്റത്തില്‍ പങ്കാളികളാകാനുള്ള അവസരമാണ് ഈ പദ്ധതി മുന്നോട്ടു വെക്കുന്നതെന്ന് ആക്സിസ് എഎംസി മാനേജിങ് ഡയറക്ടറും സിഇഒയുമായ ബി ഗോപകുമാര്‍ പറഞ്ഞു.
നിഫ്റ്റി 500 ടിആര്‍ഐ അടിസ്ഥാനമാക്കിയുള്ള ഈ ഓപണ്‍ എന്‍ഡഡ് ഇന്‍ഡക്സ് പദ്ധതിയുടെ കുറഞ്ഞ നിക്ഷേപം 100 രൂപയാണ്. തുടര്‍ന്ന് ഓരോ രൂപയുടെ അധിക നിക്ഷേപവും നടത്താം.
ന്യൂ ഫണ്ട് ഓഫര്‍ ജൂണ്‍ 26 മുതല്‍ ജൂലൈ ഒന്‍പതു വരെ നടക്കും.
Comments