അപകടസാധ്യതയുള്ള രാജ്യങ്ങളിൽ നിന്നുള്ള എല്ലാ ആപ്ലിക്കേഷനുകളും എച്ച്, റെഡ് ബാൻഡ് എന്നിവ ഉപയോഗിച്ചും മറ്റുള്ളവ പച്ചനിറത്തിലും അടയാളപ്പെടുത്തിയിരിക്കുന്നു.
ഇന്ത്യയിലെത്തുന്ന അന്താരാഷ്‌ട്ര യാത്രക്കാരുടെ സുഗമമായ യാത്ര ഉറപ്പാക്കാൻ, സിവിൽ ഏവിയേഷൻ മന്ത്രാലയവും ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയവും എയർ സുവിധ പോർട്ടലിൽ കോൺടാക്റ്റ് ലെസ് സെൽഫ് ഡിക്ലറേഷൻ നിർബന്ധമാക്കിയിട്ടുണ്ട്.
കൊവിഡ്-19 വൈറസിന്റെ ഒമൈക്രോൺ വേരിയന്റിന്റെ ആവശ്യമായ പ്രതിരോധം ഉറപ്പാക്കാൻ വേണ്ടി എയർ സുവിധ പോർട്ടലിൽ നിന്നുള്ള ഫോം ഇളവുകൾ നിർത്തലാക്കിയാതായി മന്ത്രാലയം അറിയിച്ചു.
2021 നവംബർ 30ന് പുതിയ യാത്രാ മാർഗനിർദേശങ്ങൾ അപ്‌ഡേറ്റ് ചെയ്‌തതിനുശേഷം 2021 ഡിസംബർ 1 മുതൽ 2021 ഡിസംബർ 05 വരെ എയർ സുവിധ പോർട്ടൽ ഇതിനകം 2,51,210 യാത്രക്കാരെ സഹായിച്ചിട്ടുണ്ടെന്ന് സിവിൽ ഏവിയേഷൻ മന്ത്രാലയം അറിയിച്ചു.
എല്ലാ അന്താരാഷ്ട്ര യാത്രക്കാരും 14 ദിവസത്തെ യാത്രാ ചരിത്രം സമർപ്പിക്കുകയും എയർ സുവിധ പോർട്ടലിൽ നെഗറ്റീവ് കോവിഡ് പരിശോധനാ ഫലങ്ങൾ അപ്‌ലോഡ് ചെയ്യുകയും വേണമെന്ന് കഴിഞ്ഞ ദിവസം ഒമൈക്രോണിന്റെ പശ്ചാത്തലത്തിൽ നിയമനിർമാണം നടത്തിയിരുന്നു.
എയർ സുവിധ പോർട്ടലിൽ സെൽഫ് ഡിക്ലറേഷൻ ഫോം പൂരിപ്പിച്ചതും നെഗറ്റീവ് RT-PCR ടെസ്റ്റ് റിപ്പോർട്ട് അപ്‌ലോഡ് ചെയ്തതുമായ
യാത്രക്കാർക്ക് മാത്രമേ എയർലൈനുകൾ ബോർഡിംഗ് അനുവദിക്കാൻ പാടുള്ളൂ എന്ന് മാത്രാലയം ഉത്തരവിറക്കിയിട്ടുണ്ട്.
അപകടസാധ്യതയുള്ള രാജ്യങ്ങളിൽ നിന്ന് ഉത്ഭവിക്കുന്നതോ ട്രാൻസിറ്റ് ചെയ്യുന്നതോ ആയ യാത്രക്കാരെ എയർലൈനുകൾ അറിയിക്കേണ്ടതാണ്.അത്തരം യാത്രക്കാരെ എത്തിയതിന് ശേഷം ആർടി-പിസിആർ പരിശോധനയ്ക്ക് വിധേയരാക്കും.
പരിശോധന പോസിറ്റീവ് ആണെങ്കിൽ കർശനമായ ഐസൊലേഷൻ പ്രോട്ടോക്കോളുകൾക്ക് വിധേയമാക്കുമെന്നും പരിശോധനാ ഫലം നെഗറ്റീവായാൽ 7 ദിവസത്തെ ഹോം ക്വാറന്റൈനിൽ ആയിരിക്കും. ഇന്ത്യയിൽ എത്തിച്ചേരുന്ന 8-ാം ദിവസം വീണ്ടും പരിശോധന നടത്തുകയും നെഗറ്റീവ് ആണെങ്കിൽ, അടുത്ത 7 ദിവസത്തേക്ക് അവരുടെ ആരോഗ്യം സ്വയം നിരീക്ഷിക്കുകയും ചെയ്യനാമെന്നുമാണ് ഉത്തരവ്.
Comments